Mohamed Salah: ‘എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു?’; പലസ്തീനിയൻ ഫുട്ബോളറുടെ മരണവാർത്തയിൽ യുവേഫയോട് മുഹമ്മദ് സല

Mohammed Salah On Suleiman Obeid Death: യുവേഫയ്ക്കെതിരെ ചോദ്യങ്ങളുയർത്തി ഫുട്ബോൾ താരം മുഹമ്മദ് സല. പലസ്തീനിയൻ ഫുട്ബോൾ താരം സുലൈമാൻ അൽ ഒബൈദിൻ്റെ മരണവാർത്തയിലാണ് താരം ചോദ്യങ്ങളുയർത്തിയത്.

Mohamed Salah: എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു?; പലസ്തീനിയൻ ഫുട്ബോളറുടെ മരണവാർത്തയിൽ യുവേഫയോട് മുഹമ്മദ് സല

സുലൈമാൻ ഒബൈദ്, മുഹമ്മദ് സല

Published: 

10 Aug 2025 | 05:32 PM

പലസ്തീനിയൻ ഫുട്ബോൾ താരം സുലൈമാൻ അൽ ഒബൈദിൻ്റെ മരണവാർത്തയിൽ യുവേഫയ്ക്കെതിരെ ചോദ്യങ്ങളുമായി ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സല. എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു എന്ന് യുവേഫയുടെ എക്സ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് സല ചോദിച്ചു. ഒബൈദ് കൊല്ലപ്പെട്ടത് ഇസ്രയേൽ ആക്രമണത്തിലാണെന്ന് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിരുന്നു.

സലയുടെ ട്വീറ്റ്

‘പലസ്തീനിയൻ പെലെ സുലൈമാൻ അൽ ഒബൈദിന് ആദരാഞ്ജലികൾ. ഏറ്റവും ഇരുളടഞ്ഞ സമയത്തും എണ്ണമറ്റ കുഞ്ഞുങ്ങൾക്ക് പ്രതീക്ഷ നൽകിയ പ്രതിഭ’ എന്നായിരുന്നു താരത്തിൻ്റെ ചിത്രം പങ്കുവച്ച് യുവേഫ തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. താരത്തിൻ്റെ മരണത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ യുവേഫ പുറത്തുവിട്ടിരുന്നില്ല. ഇതിനെയാണ് സല ചോദ്യം ചെയ്തത്. ‘എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പറയാമോ?’ എന്ന് ഈ പോസ്റ്റ് പങ്കുവച്ച് കൊണ്ട് സല ചോദിച്ചു. സലയുടെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

Also Read: V. Abdurahiman: ‘കരാർ ഒപ്പിട്ടത് സ്പോൺസർ, സർക്കാരിന് ഉത്തരവാദിത്തമില്ല’; പ്രതികരിച്ച് കായിക മന്ത്രി

ഓഗസ്റ്റ് ഏഴിനാണ് പലസ്തീനിയൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) ഒബൈദിൻ്റെ മരണത്തെപ്പറ്റിയുള്ള വാർത്ത പുറത്തുവിട്ടത്. ഓഗസ്റ്റ് ആറിന് ഗാസ മുനമ്പിൽ മാനുഷിക സഹായത്തിനായി കാത്തുനിൽക്കുന്നതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒബൈദ് കൊല്ലപ്പെട്ടു എന്നായിരുന്നു പിഎഫ്എയുടെ പ്രസ്താവന. ഇക്കാര്യം പരാമർശിക്കാതെയാണ് യുവേഫയുടെ പോസ്റ്റ്.

41 വയസുകാരനായ സുലൈമാൻ അൽ ഒബൈദ് പലസ്തീനിയൻ പെലെ എന്നാണ് അറിയപ്പെടുന്നത്. കരിയറിൽ നൂറിലധികം ഗോളുകൾ നേടി. 24 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും താരം നേടിയിട്ടുണ്ട്. ഫോർവേഡ്, വിങ്ങർ റോളുകളിൽ കളിച്ചിരുന്ന താരം അഞ്ച് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. 2007 മുതൽ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്നു. 2023ലാണ് അവസാനമായി കളിച്ചത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
India vs New Zealand 2nd Test: ആഞ്ഞടിച്ച് കീവിസ് ബൗളര്‍മാര്‍! ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യയ്ക്ക് കൂട്ടത്തകര്‍ച്ച; ആറു വിക്കറ്റുകള്‍ നഷ്ടം
Sanju Samson: അസുഖം വകവെച്ചില്ല, ആന്റിബയോട്ടിക് കഴിച്ച് കളത്തിലിറങ്ങി സഞ്ജു; മുഷ്താഖ് അലി ട്രോഫിയില്‍ ചേട്ടന്റെ പോരാട്ടവീര്യം
ഒരമ്മപെറ്റ ‘അ‌ളിയന്മാർ’! നാണക്കേടിന്റെ റെക്കോർഡിലും മെസി vs ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം
Sanju Samson: ലോകകപ്പിൽ തകർത്തടിച്ചു, പിന്നാലെ നിരാശ; സഞ്ജുവിന് എന്തുപറ്റി?
ഏറിന് ‘ബലമില്ല’, യെല്ലോ മതി! മെസിയുടേത് വയലന്റ് കണ്ടക്ട് അ‌ല്ലെന്ന് റഫറി; റെഡ് കാർഡ് കുറ്റമെന്ന് കോർട്ടോയിസ്
India vs New Zealand 1st Test 2026: പ്രതിരോധക്കോട്ട പണിത് കീവിസ് ബാറ്റര്‍മാര്‍; ആദ്യ ടെസ്റ്റ് സമനിലയില്‍
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ