Doug Bracewell: കൊക്കെയ്ൻ ഉപയോ​ഗം; ന്യൂസിലൻഡ് താരത്തിന് വിലക്കേർപ്പെടുത്തി സ്പോർട്സ് ട്രെെബൂണൽ

New Zealand Pacer Doug Bracewell suspended for cocaine use: 2023 മാർച്ചിലായിരുന്നു ന്യൂസിലൻഡ് ജഴ്സിയിൽ ഡഗ് ബ്രേസ്വെൽ അവസാനമായി കളിക്കാനിറങ്ങിയത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയായിരുന്നു അത്.

Doug Bracewell: കൊക്കെയ്ൻ ഉപയോ​ഗം; ന്യൂസിലൻഡ് താരത്തിന് വിലക്കേർപ്പെടുത്തി സ്പോർട്സ് ട്രെെബൂണൽ

Doug Bracewell (Image Credits: TV9 Bharatvarsh)

Updated On: 

18 Nov 2024 23:11 PM

വെല്ലിംഗ്ടൺ: മയക്കുമരുന്ന് ഉപയോ​ഗത്തിൽ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ഡഗ് ബ്രേസ്വെല്ലിന് വിലക്ക്. കൊക്കെയ്ൻ ഉപയോ​ഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി. നിരോധിത ലഹരി ഉപയോ​ഗിച്ചതിനെ തുടർന്ന് ന്യൂസിലൻഡിലെ സ്‌പോർട്‌സ് ട്രിബ്യൂണലാണ് താരത്തെ മത്സരങ്ങളിൽ നിന്ന് വിലക്കിയത്. ഈ വർഷം ജനുവരി 13ന് സെൻട്രൽ സ്റ്റാഗ്സും വെല്ലിംഗ്ടണും തമ്മിൽ നടന്ന ടി20 മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് 34-കാരൻ ലഹരി ഉപയോ​ഗിച്ചെന്ന് കണ്ടെത്തിയത്. മത്സരത്തിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റ് പിഴുത താരം, 11 പന്തിൽ 30 റൺസുമായി പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

നിരോധിത ലഹരിമരുന്ന് ഉപയോ​ഗത്തെ തുടർന്ന് താരത്തെ ഏപ്രിൽ 11-ന് അന്വേഷണ വിധേയമായി സ്പോർട്സ് ട്രെെബൂണൽ സസ്‌പെൻഡ് ചെയ്തിരുന്നു. സെൻട്രൽ സ്റ്റാഗ്സ്- വെല്ലിംഗ്ടൺ മത്സരത്തിന് മുമ്പ് താരം മയക്കുമരുന്ന് ഉപയോ​ഗിച്ചതായി കണ്ടെത്തിയെന്ന് സ്‌പോർട് ഇൻ്റഗ്രിറ്റി കമ്മീഷൻ ടെ കഹു റൗനുയി പറഞ്ഞു. കൊക്കെയ്ൻ ഉപയോ​ഗിച്ചതായി അദ്ദേ​ഹം സമ്മതിച്ചിട്ടുണ്ട്. എന്നാൽ മത്സരത്തിന്റെ തലേദിവസമാണ് ലഹരി ഉപയോ​ഗിച്ചതെന്ന താരത്തിന്റെ വാദം ട്രെെബൂണലും ശരിവച്ചു.

അത്ലറ്റുകൾ സമൂഹത്തിന് മാതൃകയായിരിക്കണം. കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോ​ഗിക്കുന്നത് നിയമവിരുദ്ധമാണ്. ലഹരി പദാർത്ഥങ്ങളുടെ ഉപയോ​ഗത്തിലൂടെ ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ട്. അത്ലറ്റുകൾ ലഹരി ഉപയോ​ഗിക്കുന്നത് കായിക മേഖലയുടെ സമഗ്രതയെ തകർക്കുമെന്ന് ടെ കഹു റൗനുയി കൂട്ടിച്ചേർത്തു.

 

 

കൊക്കെയ്ൻ മത്സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഡഗ് ബ്രേസ്വെൽ ഉപയോ​ഗിച്ചതെന്നും അതിനാൽ അദ്ദേഹത്തിന് ശിക്ഷയിൽ ഇളവ് ലഭിച്ചതായും ട്രെെബൂണൽ തലവൻ പറഞ്ഞു. ഇതിനിടെ താരം ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നത് നിർത്താനായുള്ള ചികിത്സാ നടപടി പൂർത്തിയാക്കി. അതുകൊണ്ട് മൂന്ന് മാസം നീണ്ട ശിക്ഷ ഒരു മാസമാക്കി കുറയ്ക്കുകയായിരുന്നു. ഇതിനോടകം തന്നെ ലഹരിമരുന്ന് ഉപയോ​ഗത്തിൽ ഏർപ്പെടുത്തിയ തന്റെ വിലക്ക് താരം അനുഭവിച്ചു കഴിഞ്ഞു. ഇതിലൂടെ ഏത് സമയത്തും ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ബ്രേസ്‌വെല്ലിന് സാധിക്കുമെന്നും ടെ കഹു റൗനുയി വ്യക്തമാക്കി.

2023 മാർച്ചിലായിരുന്നു ന്യൂസിലൻഡ് ജഴ്സിയിൽ ഡഗ് ബ്രേസ്വെൽ അവസാനമായി കളിക്കാനിറങ്ങിയത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയായിരുന്നു അത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ന്യൂസിലൻഡിനായി 69 മത്സരങ്ങൾ (28 ടെസ്റ്റുകൾ, 21 ഏകദിനങ്ങൾ, 20 ടി20കൾ) അദ്ദേഹം കളിച്ചിട്ടുണ്ട്.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം