Kerala Blasters: വിബിനും, നിഹാലും സൂപ്പറാ! ജംഷഡ്പുരിനെ തുരത്തി കേരള ബ്ലാസ്റ്റേഴ്‌സ്‌

Kerala Blasters vs Jamshedpur FC: ജംഷെഡ്പുരിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മലയാളി താരങ്ങളായ നിഹാല്‍ സുധീഷും, വിബിന്‍ മോഹനനുമാണ് ഗോളുകള്‍ നേടിയത്. 12-ാം മിനിറ്റില്‍ നിഹാലിന്റെ വകയായിരുന്നു ആദ്യ ഗോള്‍. 36-ാം മിനിറ്റിലായിരുന്നു വിബിന്റെ സംഭാവന.

Kerala Blasters: വിബിനും, നിഹാലും സൂപ്പറാ! ജംഷഡ്പുരിനെ തുരത്തി കേരള ബ്ലാസ്റ്റേഴ്‌സ്‌

കേരള ബ്ലാസ്റ്റേഴ്‌സ് vs ജംഷെഡ്പുര്‍ എഫ്‌സി

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 10:31 AM

കൊച്ചി: ‘സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’; കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ആരാധകര്‍ ഇന്ന് പരസ്പരം ചോദിക്കുന്നത് ഈ ഡയലോഗായിരിക്കാം. കരുത്തരായ ജംഷെഡ്പുര്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്.

മലയാളി ഗോൾ കരുത്തിൽ ബ്ലാസ്റ്റേഴ്സ്

മലയാളി താരങ്ങളായ നിഹാല്‍ സുധീഷും വിബിന്‍ മോഹനനുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്. 12-ാം മിനിറ്റില്‍ നിഹാലിന്റെ വകയായിരുന്നു ആദ്യ ഗോള്‍. 36-ാം മിനിറ്റിലായിരുന്നു വിബിന്റെ സംഭാവന. ആദ്യ പകുതിയില്‍ മറുപടി ഗോളുകള്‍ക്കായി ജംഷെഡ്പുര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എങ്ങനെയെങ്കിലും സമനിലയെങ്കിലും പിടിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം പകുതിയിലും ജംഷെഡ്പുര്‍ ആഞ്ഞടിച്ചു. എങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 84-ാം മിനിറ്റില്‍ സ്റ്റീഫന്‍ എസെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ജംഷെഡ്പുരിന് തിരിച്ചടിയായി.

Also Read: Kerala Blasters: പടിക്കല്‍ കൊണ്ടുപോയി കലമുടച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത്ഈസ്റ്റിനെതിരെ വിജയം കൈവിട്ടു

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന രണ്ടാം വിജയമാണിത്. നേരത്തെ ബെംഗളൂരു എഫ്‌സിയെ അവരുടെ നാട്ടില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു. ഈ വിജയത്തോടെ പോയിന്റ് ടേബിളില്‍ 11-ാം സ്ഥാനത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് ഉയര്‍ന്നു. അഞ്ചാം സ്ഥാനത്തുള്ള ജംഷെഡ്പുരിനെ തോല്‍പിച്ചത് മഞ്ഞപ്പടയ്ക്ക് തീര്‍ച്ചയായും ആത്മവിശ്വാസം പകരും. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സിൻ്റെ റെലിഗേഷൻ ഭീതി ഒരുവിധം ഒഴിവായിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ജീവൻ നൽകി ആഷ്‌ലി വെസ്റ്റ്‌വുഡിൻ്റെ വരവ്

ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന് പുത്തന്‍ ഉണര്‍വ് ലഭിച്ചിട്ടുണ്ട്. വെസ്റ്റ്‌വുഡ് പരിശീലകനായതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന നാലാം മത്സരമാണിത്. അതില്‍ രണ്ടെണ്ണത്തിലും ജയിച്ചു. ഓരോ തോല്‍വിയും, സമനിലയും വഴങ്ങി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ആദ്യ പകുതിയില്‍ ലീഡ് നേടിയതിന് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. ഈ ഐഎസ്എല്‍ സീസണില്‍ ഇതുവരെ 10 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയത്. രണ്ട് ജയവും, രണ്ട് സമനിലയും, എട്ട് തോല്‍വിയുമാണ് ഇതുവരെയുള്ള പ്രകടനം. നിലവില്‍ എട്ട് പോയിന്റാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്