Olympics Football Match : അർജൻ്റീന – മൊറോക്കോ മത്സരത്തിൽ നാടകീയത; ഗ്രൗണ്ട് കയ്യേറി ആരാധകർ : വിഡിയോ

Olympics Football Match Argentina Morocco Controversy : ഒളിമ്പിക്സിലെ അർജൻ്റീന - മൊറോക്കോ മത്സരത്തിൽ ഗ്രൗണ്ട് കയ്യേറി ആരാധകർ. ഇഞ്ചുറി ടൈമിൽ ഗോളടിച്ച് അർജൻ്റീന കളി സമനിലയാക്കിയതോടെ മൊറോക്കൻ ആരാധകരാണ് ഗ്രൗണ്ട് കയ്യേറിയത്. തുടർന്ന് മത്സരം നിർത്തിവച്ചു.

Olympics Football Match : അർജൻ്റീന - മൊറോക്കോ മത്സരത്തിൽ നാടകീയത; ഗ്രൗണ്ട് കയ്യേറി ആരാധകർ : വിഡിയോ

Olympics Football Match Argentina Morocco Controversy (Image Courtesy - Getty Images)

Published: 

25 Jul 2024 11:00 AM

പാരിസ് ഒളിമ്പിക്സിൽ ആദ്യം തന്നെ കല്ലുകടി. ഒളിമ്പിക്സിലെ (Olympics 2024) ആദ്യ മത്സര ഇനമായിരുന്ന അർജൻ്റീന – മൊറോക്കോ ഫുട്ബോൾ മത്സരം വിവാദത്തിലായി. ഇഞ്ചുറി ടൈമിൽ ഗോളടിച്ച് അർജൻ്റീന കളി സമനില ആക്കിയതോടെ മൊറോക്കൻ കാണികൾ ഗ്രൗണ്ട് കയ്യേറിയത് സംഘാടനപ്പിഴവാണെന്ന ആരോപണമുയരുന്നുണ്ട്. ഈ ഗോൾ വാർ പരിശോധനയിൽ പിൻവലിച്ച് കാണികളെ ഒഴിപ്പിച്ച് മൂന്ന് മിനിട്ട് കളി നടത്തിയെങ്കിലും അർജൻ്റീനയ്ക്ക് ഗോൾ കണ്ടെത്താനായില്ല. ഇതോടെ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്ള് വിജയിക്കുകയായിരുന്നു.

രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈം 16 മിനിട്ടോളം നീണ്ടതായിരുന്നു ആദ്യ വിവാദം. ഇഞ്ചുറി ടൈം ആരംഭിക്കുമ്പോൾ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. അവസാന മിനിട്ടിൽ ഒരു ഗോൾ തിരിച്ചടിച്ച് അർജൻ്റീന കളി സമനിലയാക്കി. എന്നാൽ, തീരുമാനത്തിൽ പ്രതിഷേധിച്ച് മൊറോക്കൻ കാണികൾ ഗ്രൗണ്ട് കയ്യേറി. ഗ്രൗണ്ടിലേക്കും അർജൻ്റീന കളിക്കാരുടെ നേർക്കും ആരാധകർ പലതും വലിച്ചെറിഞ്ഞു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ കാണികളെ ഗ്രൗണ്ടിൽ നിന്ന് ഒഴിപ്പിച്ചു. ശേഷം രണ്ടര മണിക്കൂർ നീണ്ട ഇടവേളക്ക് ശേഷം നടത്തിയ വാർ പരിശോധനയിൽ ഈ ഗോൾ പിൻവലിച്ചു. പിന്നീട് മൂന്ന് മിനിട്ട് വീണ്ടും മത്സരം നടത്തുകയായിരുന്നു.

സൂഫിയാൻ റഹിമിയുടെ ഇരട്ടഗോളുകളാണ് മൊറോക്കോയ്ക്ക് ലോകചാമ്പ്യന്മാർക്കെതിരെ ജയം സമ്മാനിചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ആദ്യ ഗോൾ കണ്ടെത്തിയ താരം 51ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഗോൾ വേട്ട ഇരട്ടിയാക്കി. 68ആം മിനിറ്റിൽ അർജന്റീനയ്ക്കായി ജ്യൂലിയാനോ സിമിയോണി ഒരു ​ഗോൾ മടക്കി. പിന്നീട് ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷങ്ങളിലായിരുന്നു പിൻവലിച്ച ഗോൾ. ക്രിസ്ത്യൻ മെദീന നേടിയ ഈ ഗോൾ പിന്നീട് ഓഫ് സൈഡ് ആണെന്ന് വിധിക്കുകയായിരുന്നു.

Also Read : PR Sreejesh Retirement : ആ അധ്യായത്തിന് പാരീസിൽ അവസാനം കുറിക്കുന്നു; പി ആർ ശ്രീജേഷ് ഒളിമ്പിക്സിന് ശേഷം വിരമിക്കുന്നു

അതേസമയം, ഗോൾ പിൻവലിക്കാനുള്ള റഫറിയുടെ തീരുമാനത്തിനെതിരെ സൂപ്പർ താരം ലയണൽ മെസി പരോക്ഷമായി രംഗത്തുവന്നു. ഇൻസോലിറ്റോ അഥവാ അസാധാരണം എന്നാണ് അദ്ദേഹം തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സർക്കസ് എന്നാണ് ടീം പരിശീലകൻ ഹാവിയെ മഷറാനോ ഈ തീരുമാനത്തോട് പ്രതികരിച്ചത്. തോൽവിയോടെ അർജൻ്റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമായി.

നിലവിലെ ലോക ചാമ്പ്യന്മാരാണ് അർജൻ്റീന. കോപ്പ അമേരിക്ക തുടരെ രണ്ട് നേടാനും അർജൻ്റീനയ്ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ടീം ഒളിമ്പിക്സിനെത്തിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ അർജൻ്റീന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം