Olympics 2024: സ്വർണ്ണ മെഡൽ ലക്ഷ്യത്തോടെ നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങും; ജർമനിയെ നേരിടാൻ പുരഷ ഹോക്കി ടീം

Olympics 2024 Today: ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമി ഫൈനലിൽ ഇന്ന് ജർമനിയെ നേരിടാനിറങ്ങും. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പിക്കാനാവും. രാത്രി 10.30നാണ് മത്സരം ആരംഭിക്കുക. ബ്രിട്ടണെ തകർത്താണ് ഇന്ത്യൻ ഹോക്കി ടീം സെമി ഫൈനലിൽ പ്രവേശിച്ചത്.

Olympics 2024: സ്വർണ്ണ മെഡൽ ലക്ഷ്യത്തോടെ നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങും; ജർമനിയെ നേരിടാൻ പുരഷ ഹോക്കി ടീം

NEERAJ CHOPRA. (Image credits: PTI)

Published: 

06 Aug 2024 | 07:39 AM

പാരീസ്: പാരീസ് ഒളിമ്പിക്‌സിന്റെ 11ാം ദിവസമായ (Olympics 2024) ഇന്ന് ഇന്ത്യ വലിയ പ്രതീക്ഷകളോടെയാണ് കളത്തിലിറങ്ങുന്നത്. പുരുഷൻമാരുടെ ജാവലിൻ ത്രോ (javelin throw) മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര (neeraj chopra) കളത്തിലിറങ്ങുമ്പോൾ ഇന്ത്യൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന നിമിഷമാണ് ഇന്ന്. ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിൻ ത്രോയിലെ ഗ്രൂപ്പ് ബി ക്വാളിഫിക്കേഷൻ റൗണ്ടിൽ ഇന്നിറങ്ങും. ഉച്ചക്ക് 3.20നാണ് മത്സരം.

അതേസമയം ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമി ഫൈനലിൽ ഇന്ന് ജർമനിയെ നേരിടാനിറങ്ങും. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പിക്കാനാവും. രാത്രി 10.30നാണ് മത്സരം ആരംഭിക്കുക. ബ്രിട്ടണെ തകർത്താണ് ഇന്ത്യൻ ഹോക്കി ടീം സെമി ഫൈനലിൽ പ്രവേശിച്ചത്. ടേബിൾ ടെന്നിസിൽ ഹർമീത് ദേശായി, ശരത് കുമാർ, മാനവ് താക്കർ എന്നിവർ അടങ്ങുന്ന പുരുഷ ടീം പ്രീ ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ടീമിനെ ഇന്ന് നേരിടാനിറങ്ങും. ഉച്ചക്ക് 1.30നാണ് മത്സരം.

ALSO READ: വെങ്കലപ്പോരിൽ കാലിടറി ലക്ഷ്യ സെൻ; പാരീസിൽ നിന്ന് തലയുയർത്തി മടക്കം

ജാവലിൻ ത്രോയിലെ ഗ്രൂപ്പ് എ ക്വാളിഫിക്കേഷൻ റൗണ്ടിൽ കിഷോർ ജെന മത്സരത്തിനിറങ്ങും. ഉച്ചക്ക് 1.50നാണ് മത്സരം ആരംഭിക്കുന്നത്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് പ്രീ ക്വാർട്ടറിലിറങ്ങും. ജപ്പാന്റെ യൂയി സുസാക്കിയാണ് വിനേഷ് ഫോഗട്ടിന്റെ എതിരാളിയായി കളത്തിലുള്ളത്.

ഗുസ്തിയിൽ വിനേഷ് ഫോഗട്ട് മുന്നോട്ട് പോയാൽ ക്വാർട്ടർ ഫൈനൽ വൈകുന്നേരം 4.20നും സെമി ഫൈനൽ രാത്രി 10.25നും നടക്കുന്നതാണ്. വിനേഷിന് മെഡൽ നേടാനാവുമോയെന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ബോക്‌സിങ് ടീം തീർത്തും നിരാശപ്പെടുത്തിയതിനാൽ ഗുസ്തി ടീമിൽ നിന്ന് ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ ആറ് അംഗ ഗുസ്തി ടീമിൽ ഏറ്റവും മെഡൽ പ്രതീക്ഷ നൽകുന്ന താരമാണ് വിനേഷ് ഫോഗട്ട്. അനുഭവസമ്പന്നയായ താരത്തിന് മെഡലിലേക്കെത്താൻ സാധിക്കുമോയെന്നതാണ് മുന്നിലുള്ള ചോദ്യം.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ