AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PV Sindhu Marriage: ബാഡ്മിന്റൺ കോർട്ടിലെ സൂപ്പർ താരം! പിവി സിന്ധുവിന്റെ വരൻ ആരെന്ന് അറിയേണ്ടേ?

PV Sindhu - Venkata Datta Sai Wedding: രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയം ആണെന്നും എന്നാൽ വിവാഹം കഴിഞ്ഞ മാസമാണ് തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു.

PV Sindhu Marriage: ബാഡ്മിന്റൺ കോർട്ടിലെ സൂപ്പർ താരം! പിവി സിന്ധുവിന്റെ വരൻ ആരെന്ന് അറിയേണ്ടേ?
PV Sindhu- Venkata Datta Sai (Image Credits: Social Media)
Athira CA
Athira CA | Updated On: 03 Dec 2024 | 02:58 PM

ന്യൂഡൽഹി: ബാഡ്മിന്റൺ എന്നാൽ ഒരുകാലത്ത് സെെന നെഹ്വാൾ എന്ന പേര് മാത്രമായിരുന്നു രാജ്യത്തെ ജനങ്ങളുടെ നാവിൻ തുമ്പിൽ. ഇതിനിടയിൽ പിവി സിന്ധു എന്ന പേര് ബാഡ്മിന്റൺ കോർട്ടുകളിൽ ഉയർന്നു കേട്ടു. റിയോയിലും ടോക്കിയോയിലും രാജ്യത്തിനായി ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കി സിന്ധു തിളങ്ങി. ഒളിമ്പിക്സിൽ വെങ്കലവും വെള്ളിയും സമ്മാനിച്ച് രാജ്യത്തിന്റെ അഭിമാനപുത്രിയായി സിന്ധു വളർന്നു. കരിയറിനൊപ്പം ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് സിന്ധു. ഡിസംബർ 22-ന് ഉദയ്പൂരിൽ വെങ്കട ദത്ത സായി സിന്ധു താലിച്ചാർത്തും. ബാഡ്മിന്റൺ കോർട്ടിൽ ഇനി സിന്ധുവിനൊപ്പം വെങ്കട ദത്തയുമുണ്ടാകും.

ആരാണ് വെങ്കട ദത്ത സായ്?

പോസിഡെക്‌സ് ടെക്‌നോളജീസ് ലിമിറ്റഡജിന്റെ എസിക്യൂട്ടീവ് ഡയറക്ടറാണ് ഹൈദരാബാദ് സ്വദേശിയാ വെങ്കട ദത്ത സായ്.എൻബിഎഫ്സിക്കും (NBFC) ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും ഡാറ്റാ മാനേജ്മെൻറ് സർവീസ് ഉറപ്പുവരുത്തുന്ന കമ്പനിയാണ് പോസിഡെക്‌സ് ടെക്‌നോളജീസ്. രണ്ട് വർഷം നീണ്ടുനിന്ന കിരീടവരൾച്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സയ്യിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിൽ സിന്ധു വിജയിച്ചിരുന്നു. പിന്നാലെയാണ് വിവാഹിതയാകുന്നുവെന്ന വാർത്ത പുറത്തുവന്നത്.

വെങ്കട ദത്ത സായ്, ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്‌മെൻ്റ് എജ്യുക്കേഷനിൽ നിന്ന് ലിബറൽ ആർട്‌സ് ആൻഡ് സയൻസസ്/ലിബറൽ സ്റ്റഡീസിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. 2018-ൽ ഫ്ലേം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിബിഎ അക്കൗണ്ടിംഗ് ആന്റ് ഫിനാൻസിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ബെം​ഗളൂരുവിലെ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നിന്ന് ഡാറ്റ സയൻസിലും മെഷീൻ ലേണിംഗിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കി.

ALSO READ: പി.വി. സിന്ധുവിന് മാംഗല്യം, വിവാഹം ഡിസംബര്‍ 22ന്‌

ജെഎസ്ഡബ്യൂവിൽ സമ്മർ ഇൻ്റേണായും ഇൻ ഹൗസ് കൺസൾട്ടൻ്റായും ജോലി ചെയ്തിട്ടുണ്ട്. 2019 -ൽ, സോർ ആപ്പിൾ അസറ്റ് മാനേജ്‌മെൻ്റിൽ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ സായ് ബാഡ്മിന്റണും ക്രിക്കറ്റും സ്ഥിരമായി നിരീക്ഷിക്കുന്ന വ്യക്തിയാണ്. തന്റെ പ്രൊഫഷണൽ കരിയർ വിശദീകരിക്കുന്ന വെങ്കട ദത്ത സായുടെ ലിങ്ക്ഡ് ഇൻ പ്രൊഫെെലും ഇപ്പോൾ സമൂഹമാധ്യമങ്ങളി‍ൽ വെെറലാണ്.

“>

 

ഡിസംബർ 22ന് ഉദയ്‌പൂരിലാണ് പി.വി സിന്ധു- വെങ്കട ദത്ത സായ് വിവാഹം. വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ 20 ന് ആരംഭിക്കുമെന്നും റിസപ്ഷൻ 24 ന് ഹൈദരാബാദിൽ വച്ച് നടക്കുമെന്നും പിടിഐ റിപ്പോർട്ട് ചെയ്യ്തു. രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയം ആണെന്നും എന്നാൽ വിവാഹം കഴിഞ്ഞ മാസമാണ് തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു. ജനുവരി മുതൽ സിന്ധു വീണ്ടും മത്സരരം​ഗത്ത് സജീവമാകുമെന്നും അതിനാലാണ് വിവാഹം ഡിസംബറിൽ തന്നെ നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.