AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy : സലാം സല്‍മാന്‍, ഇജ്ജ് മുത്താണ് ! രഞ്ജിയില്‍ സെമിയിലേക്ക് കേരളത്തിന്റെ മാസ് എന്‍ട്രി

Kerala Qualified Into Semifinals Ranji Trophy : രഞ്ജി ട്രോഫിയില്‍ കേരളം സെമിയില്‍. ജമ്മു കശ്മീരിനെതിരെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലെത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ഒരു റണ്‍സിന്റെ ലീഡാണ് മത്സരം സമനിലയില്‍ കലാശിച്ചിട്ടും കേരളത്തെ സെമിയിലെത്തിച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലും സല്‍മാന്‍ നിസാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. സെമിയില്‍ ഗുജറാത്തിനെ നേരിടും

Ranji Trophy : സലാം സല്‍മാന്‍, ഇജ്ജ് മുത്താണ് ! രഞ്ജിയില്‍ സെമിയിലേക്ക് കേരളത്തിന്റെ മാസ് എന്‍ട്രി
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 12 Feb 2025 17:28 PM

ആദ്യാന്തം ആകാംക്ഷ നിറഞ്ഞ നിര്‍ണായക രഞ്ജി ട്രോഫിയിലെ ക്വാര്‍ട്ടര്‍ പോരില്‍ ജമ്മു കശ്മീരിനെ സമനിലയില്‍ കുരുക്കി സെമി ഫൈനലിലേക്ക് കേരളത്തിന്റെ മാസ് എന്‍ട്രി. മത്സരം സമനിലയില്‍ കലാശിച്ചതോടെ ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ഒരു റണ്‍സിന്റെ പിന്‍ബലത്തോടെയാണ് കേരളം സെമിയിലെത്തിയത്. സ്‌കോര്‍: ജമ്മു & കശ്മീര്‍: 280, ഒമ്പത് വിക്കറ്റിന് 399 ഡിക്ലയേര്‍ഡ്; കേരളം: 281, ആറു വിക്കറ്റിന് 295.

399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് കേരളം അഞ്ചാം ദിനം ബാറ്റിങിനിറങ്ങിയതെങ്കിലും, സമനിലയായിരുന്നു ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരള ബാറ്റര്‍മാരുടെ പ്രകടനം. രണ്ട് വിക്കറ്റിന് 100 എന്ന നിലയില്‍ മത്സരത്തിന്റെ അവസാന ദിനം ബാറ്റിങ് പുനഃരാരംഭിച്ച കേരളത്തിന് സ്‌കോര്‍ബോര്‍ഡ് 128ല്‍ വച്ച് മൂന്നാം വിക്കറ്റ് നഷ്ടമായി. 183 പന്തില്‍ 48 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെ സാഹില്‍ ലോത്രയാണ് പുറത്താക്കിയത്.

പിന്നീട് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും, ജലജ് സക്‌സേനയുടെയും രക്ഷാപ്രവര്‍ത്തനം. എന്നാല്‍ 162 പന്തില്‍ 48 റണ്‍സെടുത്ത സച്ചിനെ പുറത്താക്കി സാഹില്‍ കേരളത്തിന് അടുത്ത ആഘാതം സമ്മാനിച്ചു. അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 159 റണ്‍സ് മാത്രം.

തൊട്ടുപിന്നാലെ 18 റണ്‍സെടുത്ത സക്‌സേനയെ ആബിദ് മുഷ്താഖ് പുറത്താക്കിയതോടെ കേരളം അപകടം മണുത്തു. ആദിത്യ സര്‍വതെയും വന്നപോലെ മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി. എട്ട് റണ്‍സെടുത്ത സര്‍വതെയെയും മുഷ്താഖാണ് പുറത്താക്കിയത്. എന്നാല്‍ ഏഴാം വിക്കറ്റില്‍ സല്‍മാന്‍ നിസാറും, മുഹമ്മദ് അസഹറുദ്ദീനും ഒത്തുചേര്‍ന്നതോടെ കേരളം ആശ്വാസം വീണ്ടെടുത്തു.

ഇരുവരെയും പുറത്താക്കാന്‍ ജമ്മു ബൗളര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി. 162 പന്തില്‍ 44 റണ്‍സുമായി സല്‍മാനും, 118 പന്തില്‍ 57 റണ്‍സുമായി അസ്ഹറുദ്ദീനും പുറത്താകാതെ നിന്നു.

Read Also : ചികിത്സയ്ക്കിടെ ചിരിച്ചുകൊണ്ട് സഞ്ജുവിന്റെ ‘പോസ്’; ആശുപത്രി ജീവനക്കാര്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍; ആശംസകളോടെ ആരാധകര്‍

സലാം സല്‍മാന്‍

സല്‍മാന്‍ നിസാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തെ സെമിയിലെത്തിച്ചതെന്ന് നിസംശയം പറയാം. ആദ്യ ഇന്നിംഗ്‌സില്‍ പുറത്താകാതെ 172 പന്തില്‍ 112 റണ്‍സ് നേടിയ സല്‍മാന്റെ മികവിലാണ് കേരളം ഒരു റണ്‍സ് ലീഡ് സ്വന്തമാക്കിയത്. ആ ഒരു റണ്‍സാണ് കേരളത്തെ ഇപ്പോള്‍ സെമിയിലെത്തിച്ചത്. സെമിയില്‍ ഗുജറാത്താണ് എതിരാളികള്‍. മത്സരം ഫെബ്രുവരി 17ന് നടക്കും.