India vs England ODI : രാജാവും രാജകുമാരനും ‘ശ്രേയസോ’ടെ തിളങ്ങി; ഇംഗ്ലണ്ടിന് മറികടക്കേണ്ടത് 356 റണ്‍സ്
India vs England ODI Updates: രണ്ടാം ഓവറിലെ ആദ്യ പന്തില്‍ രോഹിത് ശര്‍മയെ ഇന്ത്യയ്ക്ക് നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയടിച്ച് ഫോമിലേക്ക് എത്തിയ രോഹിത് ഫോം ഔട്ടായത് ആരാധകര്‍ക്ക് നിരാശയായി. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത രോഹിത് മാര്‍ക്ക് വുഡിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി പുറത്തായി
ടോപ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രം നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇംഗ്ലണ്ടിന് 357 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി ഇന്ത്യ. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു തുടക്കത്തിലെ ഓവറുകള്‍. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യയ്ക്ക് നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയടിച്ച് ഫോമിലേക്ക് എത്തിയ രോഹിത് വീണ്ടും ഫോം ഔട്ടായത് ആരാധകര്‍ക്ക് നിരാശയായി. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത രോഹിത് മാര്‍ക്ക് വുഡിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.
എന്നാല്‍ തുടക്കത്തിലെ പതര്‍ച്ച ഇന്ത്യ കൃത്യമായി പരിഹരിച്ചു. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശുഭ്മന്‍ ഗില്‍-വിരാട് കോഹ്ലി സഖ്യം ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ കോഹ്ലി അര്‍ധശതകം നേടിയതിന് പിന്നാലെ പുറത്തായി. 55 പന്തില്‍ 52 റണ്‍സ് നേടിയ താരത്തെ ആദില്‍ റഷീദാണ് പുറത്തായത്. ഹിറ്റ്മാന്‍ രോഹിത് നിരാശപ്പെടുത്തിയെങ്കിലും കിങ് കോഹ്ലി മികച്ച രീതിയില്‍ ബാറ്റേന്തിയത് ആരാഘധകരും ആഘോഷമാക്കി.
Read Also : സലാം സല്‍മാന്‍, ഇജ്ജ് മുത്താണ് ! രഞ്ജിയില്‍ സെമിയിലേക്ക് കേരളത്തിന്റെ മാസ് എന്‍ട്രി




കോഹ്ലി പുറത്തായെങ്കിലും ശ്രേയസ് അയ്യരിനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് ഗതിവേഗം പകര്‍ന്നു. 102 പന്തില്‍ 112 റണ്‍സ് നേടിയാണ് താരം പുറത്തായത്. ആദില്‍ റഷീദിനായിരുന്നു വിക്കറ്റ്. ശ്രേയസ് 64 പന്തില്‍ 78 റണ്‍സെടുത്തു. ശ്രേയസിന്റെ വിക്കറ്റ് സ്വന്തമാക്കിയതും റഷീദാണ്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് കൂടി സ്വന്തമാക്കിയ റഷീദ് ആകെ നാലു വിക്കറ്റുകളാണ് കീശയിലിട്ടത്. 29 പന്തില്‍ 40 റണ്‍സെടുത്ത കെ.എല്‍. രാഹുലിന്റെ പ്രകടനവും ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായി.
29 പന്തില്‍ 40 റണ്‍സെടുത്ത കെ.എല്‍. രാഹുലിന്റെ പ്രകടനവും ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായി. ഹാര്‍ദ്ദിക്-9 പന്തില്‍ 17, അക്‌സര്‍ പട്ടേല്‍-12 പന്തില്‍ 13, വാഷിംഗ്ടണ്‍ സുന്ദര്‍-14 പന്തില്‍ 14, ഹര്‍ഷിത് റാണ-10 പന്തില്‍ 13, അര്‍ഷ്ദീപ് സിംഗ്-രണ്ട് പന്തില്‍ രണ്ട്, കുല്‍ദീപ് യാദവ്-ഒരു പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.