Ravichandran Ashwin : അല്ല പിന്നെ ! പത്മശ്രീ കിട്ടിയതിന് രോഹിതിന് നന്ദി പറയണമെന്ന് ആരാധകന്‍; കണക്കിന് കൊടുത്ത് അശ്വിന്‍
Ravichandran Ashwin mocks X User : ധനുഷ് അടക്കമുള്ളവരും അശ്വിനെ അഭിനന്ദിച്ചു. ധനുഷിന്റെ പ്രശംസയ്ക്ക് അശ്വിന്‍ നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് താഴെയായി വന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നന്ദി അറിയിക്കേണ്ടത് രോഹിത് ശര്‍മയെയാണെന്നും, അദ്ദേഹമാണ് കളിക്കാനുള്ള അവസരം തന്നതെന്നുമായിരുന്നു കമന്റ്

രണ്ട് ദിവസം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പത്മശ്രീ ലഭിച്ചവരുടെ പട്ടികയില്‍ മുന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനുമുണ്ടായിരുന്നു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലടക്കം താരത്തിന് അഭിനന്ദനപ്രവാഹമേറി. നടന്‍ ധനുഷ് അടക്കമുള്ളവരും ‘എക്‌സി’ലൂടെ അശ്വിനെ അഭിനന്ദിച്ചു. ധനുഷിന്റെ പ്രശംസയ്ക്ക് അശ്വിന്‍ നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് താഴെയായി വന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നന്ദി അറിയിക്കേണ്ടത് രോഹിത് ശര്‍മയെയാണെന്നും, അദ്ദേഹമാണ് കളിക്കാനുള്ള അവസരം തന്നതെന്നുമായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇന്ത്യന്‍ ക്രിക്കറ്റ് എഫ്‌സി എന്ന് പേരുള്ള ഹാന്‍ഡിലില്‍ നിന്നാണ് ഈ ട്വീറ്റ് വന്നത്. ഈ ട്വീറ്റിന് അശ്വിന്‍ നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ‘ഡേ പൈത്തിയം’ (നിനക്ക് ഭ്രാന്തുണ്ടോ) എന്നായിരുന്നു താരത്തിന്റെ കമന്റ്. ഉടന്‍ തന്നെ അശ്വിന്റെ മറുപടി ആരാധകരും ഏറ്റെടുത്തു.
സ്‌മൈലി ഇമോജി പങ്കുവച്ചാണ് നിരവധി പേര്‍ ഇതില്‍ പ്രതികരിച്ചത്. അശ്വിന്റെ മറുപടി നന്നായെന്നും നിരവധി പേര്‍ പ്രതികരിച്ചു. എന്തായാലും, അനാവശ്യമായി ട്വീറ്റ് ചെയ്ത ആരാധകന് വയറു നിറഞ്ഞു കാണുമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.




Dey paithiyam
— Ashwin 🇮🇳 (@ashwinravi99) January 26, 2025
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ ബ്രിസ്‌ബെയ്‌നില്‍ വച്ചാണ് അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 106 ടെസ്റ്റുകളില്‍ നിന്ന് 3503 റണ്‍സ് നേടുകയും, 537 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. അനില്‍ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് അശ്വിന്‍. 116 ഏകദിന മത്സരങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും, 65 ടി20യില്‍ 72 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഒരു കളിക്കാരന്‍ എന്ന നിലയില്‍ തനിക്ക് കുറച്ച് വര്‍ഷങ്ങള്‍ കൂടി ബാക്കിയുണ്ടെന്നും, അത് ഫ്രാഞ്ചെസി തലത്തില്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.
Read Also : വിവാഹമോചനത്തിനുള്ള തീരുമാനം പിന്‍വലിച്ചത് ആ ചിന്തകള്‍ മൂലം; വെളിപ്പെടുത്തലുമായി വിനോദ് കാംബ്ലിയുടെ ഭാര്യ
പത്മ പുരസ്‌കാരങ്ങള്‍
ആകെ 139 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. അശ്വിന്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, സംഗീതജ്ഞ കെ. ഓമനക്കുട്ടി തുടങ്ങിയവര്‍ക്കും പത്മശ്രീ ലഭിക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍, ജാപ്പനീസ് വ്യവസായി ഒസാമു സുസുക്കി, ഗായിക ശാരദ സിൻഹ എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു.
ആരോഗ്യവിദഗ്ധന്‍ ദുവ്വൂര്‍ നാഗേശ്വര റെഡ്ഡി, ജസ്റ്റിസ് (റിട്ട.) ജഗദീഷ് സിംഗ് ഖെഹാർ, കഥക് കലാകാരി കുമുദിനി രജനീകാന്ത് ലഖിയ, വയലിനിസ്റ്റ് ലക്ഷ്മിനാരായണ സുബ്രഹ്മണ്യം എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിക്കും. മുന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്, ആരോഗ്യവിദഗ്ധന്‍ ജോസ് ചാക്കോ പെരിയപ്പുറം, നടന്‍ അജിത്ത്, നടി ശോഭന തുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ പ്രഖ്യാപിച്ചു.