Sanju Samson: ടി20 ലോകകപ്പ് ഫെെനൽ ഇലവനിലുണ്ടായിരുന്നു, ടോസിന് തൊട്ടുമുമ്പാണ് തന്നെ മാറ്റിയത്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

Sanju Samson T20 World Cup: ടി20 ലോകകപ്പ് ടീമിലേക്ക് രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ടൂർണമെന്റിൽ ഉടനീളം ഋഷഭ് പന്തിനെ മാത്രമാണ് ടീം മാനേജ്മെന്റ് ആ സ്ഥാനത്തേക്ക് പരി​ഗണിച്ചത്.

Sanju Samson: ടി20 ലോകകപ്പ് ഫെെനൽ ഇലവനിലുണ്ടായിരുന്നു, ടോസിന് തൊട്ടുമുമ്പാണ് തന്നെ മാറ്റിയത്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

Image Credits: PTI

Published: 

22 Oct 2024 | 01:30 PM

കാത്തിരിപ്പുകൾക്കൊടുവിലാണ് ബാർബഡോസിൽ രോഹിത് ശർമ്മയും സംഘവും ടി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ലോകകപ്പ് ടീമിൽ ഇടംലഭിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും മലയാളി താരം സഞ്ജുവിന് രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഫെെനലിൽ താനും കളിക്കേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ടോസിന് 10 മിനിറ്റ് മുമ്പാണ് തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നും താരം വെളിപ്പെടുത്തി. മാധ്യമപ്രവർത്തകൻ വിമൽ കുമാറിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.

” ഫെെനലിൽ താൻ ഇന്ത്യക്കായി കളിക്കാനിറങ്ങുമെന്നും തയ്യാറായി നിൽക്കാനും എന്നോട് പറഞ്ഞു. ഞാൻ ലോകകപ്പ് കളിക്കാനായി തയ്യാറായി തന്നെ നിന്നു. എന്നാൽ ടോസിന് 10 മിനിറ്റ് മുമ്പ് പഴയ ടീമിനെ ദക്ഷണഫ്രിക്കയ്ക്കെതിരെയും നിലനിർത്താൻ അവർ തീരുമാനിച്ചു. എന്തായാലും കുഴപ്പമില്ല എന്ന രീതിയായിരുന്നു എന്റേത്. ടോസിന് മുമ്പ് പ്ലേയിം​ഗ് ഇലവനിൽ നിന്ന് തന്നെ ഒഴിവാക്കിയ രോഹിത് ശർമ്മ അറിയിച്ചു. മത്സരത്തിന് മുന്നോടിയായുള്ള വാം അപ്പ് സെക്ഷനിൽ ഒഴിവാക്കിയതിന് പിന്നിലെ കാരണം അദ്ദേഹം എന്നെ അറിയിച്ചിരുന്നു”.

”ടോസിന് മുമ്പ് ഏകദേശം 10 മിനിറ്റോളം അദ്ദേ​ഹം എന്നോടൊപ്പം ചെലവഴിച്ചു. ഈ പ്രവർത്തി എന്റെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്തു. തന്റെ രീതി ഇങ്ങനെയാണെന്ന് തെളിയിക്കുന്ന സമീപനമായിരുന്നു രോഹിത്ത് ഭായിയുടേത്. ഇലവനിൽ നിന്ന് ഒഴിവാക്കിയതിലെ കാരണം വ്യക്തിപരമായി വിശദീകരിച്ചതിനെ ഞാൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞു. അദ്ദേഹത്തോട് മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ജയിച്ചതിന് ശേഷം സംസാരിക്കാമെന്ന് പറഞ്ഞെന്നും” സഞ്ജു അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ ഒരു മിനിറ്റ് കഴിഞ്ഞ് രോഹിത്ത് ശർമ്മ വീണ്ടും എന്റെ അടുത്തേയ്ക്ക് എത്തി. താൻ അദ്ദേഹത്തെ മനസിൽ ശപിക്കുകയാണെന്ന് പറഞ്ഞു. ഈ തീരുമാനത്തിൽ സന്തോഷവാനല്ല. എന്റെ ഉള്ളിൽ എന്തോ ഉള്ളപ്പോലെ അദ്ദേഹത്തിന് തോന്നിയെന്നും പറഞ്ഞു. രോഹിത് ശർമ്മയുടെ കീഴിൽലോകകപ്പ് ഫൈനൽ കളിക്കാനുള്ള അവസരം നഷ്ടമായതിലാണ് തന്റെ വിഷമമെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കി.

”അതിനിർണ്ണായകമായ ഒരു മത്സരത്തിന് തൊട്ടുമുമ്പ് ഒരു നായകൻ മത്സരത്തെ കുറിച്ചും താരങ്ങളെ കുറിച്ചുമല്ലേ ചിന്തിക്കേണ്ടത്. ഫെെനൽ പോലെ സമ്മർദ്ദം നിറഞ്ഞ സാഹചര്യത്തിലും അദ്ദേഹം എന്നോടെപ്പം 10 മിനിറ്റോളം ചെലവഴിച്ച് ഒഴിവാക്കുന്നതിലെ കാരണം വിശദീകരിച്ചു. ഇതിന് ശേഷമാണ് ടോസിന് പോയത്. അദ്ദേഹത്തിന്റെ ഈ സമീപനം എന്റെ ഹൃദയം കവർന്നു. ജീവിത കാലം മുഴുവൻ ഈ ശെെലി എന്റെ ഹൃദയത്തിലുണ്ടാകും”. – സഞ്ജു പറഞ്ഞു.

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടന്ന ലോകകപ്പിൽ ഋഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പർ. വാഹനാപകടത്തെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പന്ത് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചുവരവിൽ പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെയാണ് സഞ്ജുവിന് അവസരം ലഭിക്കാതിരുന്നത്. 7 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ടി20 കിരീടം നേടിയത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ