5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Rohit Sharma: ടെസ്റ്റിലെ രണ്ടാം ജന്മം, പിന്നിൽ കോലിയും ശാസ്ത്രിയും; മനസ് തുറന്ന് രോഹിത് ശർമ്മ

Rohit Sharma on 2nd Birth: ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങാൻ എന്നെ പ്രോത്സാഹിപ്പിച്ചത് അവർ രണ്ടുപേരുമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ മുൻനിരയിലേക്ക് എന്നെ പരി​ഗണിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു.

Rohit Sharma: ടെസ്റ്റിലെ രണ്ടാം ജന്മം, പിന്നിൽ കോലിയും ശാസ്ത്രിയും; മനസ് തുറന്ന് രോഹിത് ശർമ്മ
Credits: PTI
athira-ajithkumar
Athira CA | Published: 02 Oct 2024 19:35 PM

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിലെ അതിവേ​ഗ ജയങ്ങൾ സ്വന്തമാക്കുകയാണ് ടീം ഇന്ത്യ. കാൺപൂരിൽ ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചതോടെ സ്വന്തം മണ്ണിലെ തുടർച്ചയായ 18-ാം ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയിരിക്കുന്നത്. 2012-ല്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റ ഇന്ത്യ, പിന്നീട് ഇതുവരെ തോറ്റിട്ടില്ല. 2025-ൽ ലോർഡ്സിൽ വച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിലേക്കുള്ള ഏകദേശം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ന്യൂസിലൻഡ്, ഓസ്ട്രേലിയ കടമ്പ കടന്നാൽ തുടർച്ചയായ മൂന്നാം ടെസ്റ്റ് ഫെെനലിനായിരിക്കും ടീം ഇന്ത്യ ഇറങ്ങുക. ഇതിനിടിടെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ തന്റെ രണ്ടാം ജന്മത്തെ കുറിച്ച് തുറന്ന് പറയുകയാണ് രോഹിത് ശർമ്മ. കമന്റേറ്റർ ജതിൻ സപ്രുവിന്റെ യൂട്യൂബ് ചാനലിലായിരുന്നു വെളിപ്പെടുത്തൽ. രണ്ടാം ജന്മത്തിന് പിന്നിൽ വിരാട് കോലിയും രവി ശാസ്ത്രിയുമാണ്, അവരോടാണ് എനിക്ക് നന്ദി പറയാനുള്ളതെന്ന് രോഹിത് പറഞ്ഞു.

” ടെസ്റ്റ് കരിയറിലെ രണ്ടാം ഇന്നിം​ഗ്സിൽ എനിക്ക് നന്ദി പറയാനുള്ളത് വിരാട് കോലിയോടും മുൻ പരിശീലകൻ രവി ശാസ്ത്രിയോടുമാണ്. ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങാൻ എന്നെ പ്രോത്സാഹിപ്പിച്ചത് അവർ രണ്ടുപേരുമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ മുൻനിരയിലേക്ക് എന്നെ പരി​ഗണിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. പക്ഷേ അവർ എന്നിൽ വിശ്വാസമർപ്പിച്ചു. ഓപ്പണറായി ബാറ്റിം​ഗിനിറങ്ങാൻ ആവശ്യപ്പെട്ടു. ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ ഇനി മറ്റൊരു വഴിയില്ലെന്ന് എനിക്ക് മനസിലായി. ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ രണ്ടാം ജന്മമായിരുന്നു അത്. കിട്ടുന്ന അവസരങ്ങൾ മധ്യനിരയിലോ വാലറ്റത്തോ ആയാൽ പോലും തട്ടി തെറിപ്പിക്കരുതെന്ന് മനസിലായി”. രോഹിത് ഞ്ഞു.

”ക്രീസിൽ സമ്മർദ്ദങ്ങൾക്ക് പിടികൊടുക്കാതെ സ്വാഭാവികമായ ​ഗെയിം കളിക്കുമെന്ന് ഞാൻ അവർക്ക് മറുപടി നൽകി. ഫ്രീയായി ബാറ്റിം​ഗിന് ഇറങ്ങും. ആദ്യ പന്തായാലും അവസാന പന്ത് ആയാലും അടിച്ചുകളിക്കാനാണ് എന്റെ തീരുമാനം. ഞാൻ ആ​ഗ്രഹിക്കുന്നത് പോലെ കളിക്കാനുള്ള സ്വാതന്ത്ര്യം അവർ എനിക്ക് നൽകിയിട്ടുണ്ട്”. അദ്ദേഹം കൂട്ടിച്ചേർത്തു.

“>

 

അതേസമയം, ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശർമ്മയെ തേടി മറ്റൊരു നേട്ടവുമെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് വ്യത്യസ്ത കലണ്ടർ വർഷങ്ങളിൽ 40-ൽ അധികം സിക്‌സറുകൾ നേടുന്ന ആദ്യ നായകനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 2022, 2023 വർഷങ്ങളിലും രോഹിത് 40-ൽ അധികം സിക്സറുകൾ സ്വന്തമാക്കിയി‍ട്ടുണ്ട്.

ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം, ഒക്ടോബർ 6 മുതൽ ഗ്വാളിയോറിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഇന്ത്യ വീണ്ടും ബംഗ്ലാദേശിനെ നേരിടും. ന്യൂസിലൻഡിനെതിരെ ഇന്ത്യയിൽ നടക്കുന്ന മൂന്ന് ടെസ്റ്റുകളും ഓസ്ട്രേലിയയ്ക്ക് എതിരെ അവരുടെ നാട്ടിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാ​ഗമായി ഇന്ത്യക്ക് ഇനി ബാക്കിയുള്ളത്.

Latest News