India vs England: ഋഷഭ് പന്തിന് പരിക്ക്? പരിശീലനം പൂര്‍ത്തിയാക്കാനാകാതെ ഇന്ത്യന്‍ ഉപനായകന്‍
Rishabh Pant: നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇടതുകൈയിൽ പന്തുകൊള്ളുകയായിരുന്നു. എന്നാല്‍ പരിക്ക് നിസാരമാണെന്നാണ് സൂചന. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ടീം ഡോക്ടറുടെ സഹായം തേടി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ക്യാമ്പിനെ വലച്ച് വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ പരിക്ക്. ഞായറാഴ്ച ബെക്കൻഹാമിൽ ടീം ഇന്ത്യ പരിശീലനം നടത്തുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, പരിശീലകന്‍ ഗൗതം ഗംഭീറുമാണ് സെഷന് നേതൃത്വം നല്‍കിയത്. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇടതുകൈയിൽ പന്തുകൊള്ളുകയായിരുന്നു. എന്നാല്‍ പരിക്ക് നിസാരമാണെന്നാണ് സൂചന. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ടീം ഡോക്ടറുടെ സഹായം തേടി.
തുടര്‍ന്ന് താരത്തിന്റെ കൈയില്‍ ബാന്‍ഡേജ് ഇട്ടു. തുടര്‍ന്ന് താരം പരിശീലന സെഷനില്‍ നിന്ന് നിട്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ നടക്കുന്നത്. രോഹിത് ശര്‍മ വിരമിച്ചതിനാലും, ജസ്പ്രീത് ബുംറ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാലും ഗില്ലിനെ ക്യാപ്റ്റനായും, പന്തിനെ ഉപനായകനായും തീരുമാനിക്കുകയായിരുന്നു.




ടെസ്റ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണെങ്കിലും, ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പന്തിന് കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ സമാപിച്ച ഐപിഎല്ലിലെ മിക്ക മത്സരങ്ങളിലും താരം നിരാശപ്പെടുത്തി. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു.