5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Sachin Tendulkar: ബാറ്റ് വീണ്ടും കയ്യിലെടുക്കാൻ മാസ്റ്റർ ബ്ലാസ്റ്റർ; സച്ചിൻ ടെൻഡുൽക്കർ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

International Masters League: ഇന്ത്യൻ താരങ്ങൾക്ക് പുറമെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക രാജ്യങ്ങളിലെ താരങ്ങളും ലീ​ഗിന്റെ ഭാ​ഗമാകും. എല്ലാവർഷവും ടി20 മോഡലിൽ നടക്കുന്ന ലീ​ഗ് മുംബൈ, ലഖ്‌നൗ, റായ്പൂർ എന്നിവിടങ്ങളിലായിരിക്കും നടക്കുക.

Sachin Tendulkar: ബാറ്റ് വീണ്ടും കയ്യിലെടുക്കാൻ മാസ്റ്റർ ബ്ലാസ്റ്റർ; സച്ചിൻ ടെൻഡുൽക്കർ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു
Credits: Getty Images Editorial/ Visionhaus
Follow Us
athira-ajithkumar
Athira CA | Updated On: 01 Oct 2024 12:12 PM

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീ​ഗിന്റെ ഉദ്ഘാടന പതിപ്പിലായിരിക്കും മാസ്റ്റർ ബ്ലാസ്റ്റർ ബാറ്റേന്തുക. മാസ്റ്റേഴ്സ് ലീ​ഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് സച്ചിൻ. ഈ വർഷം അവസാനം രാജ്യത്തെ മൂന്ന് വേദികളിലായാണ് മത്സരം നടക്കുക.

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾ ക്രീസിലേക്ക് മടങ്ങിയെത്തുന്നതാണ് ലീ​ഗിന്റെ സവിശേഷത. ഇന്ത്യയിലെ താരങ്ങളെ കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക രാജ്യങ്ങളിലെ താരങ്ങളും ലീ​ഗിന്റെ ഭാ​ഗമാകും. എല്ലാവർഷവും ടി20 മോഡലിൽ നടക്കുന്ന ലീ​ഗ് മുംബൈ, ലഖ്‌നൗ, റായ്പൂർ എന്നിവിടങ്ങളിലായിരിക്കും നടക്കുക. സച്ചിന്റെയും സുനിൽ ​ഗവാസ്കറിന്റെയും ആശയമാണ് മാസ്റ്റേഴ്സ് ലീ​ഗ് എന്ന ആശയത്തിന് പിന്നിൽ.

“രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും ക്രിക്കറ്റിന്റെ പ്രധാന്യം വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ ദശകത്തിലാണ് ടി20 ക്രിക്കറ്റിന്റെ സ്വീകാര്യത വർദ്ധിച്ചതോടെ ആരാധക പിന്തുണയും വർദ്ധിച്ചു. പുതിയ ഫോർമാറ്റിൽ വീണ്ടും പാഡ് കെട്ടാൻ സാധിക്കുന്ന അവസരമായാണ് ഇതിനെ കാണുന്നത്. ഹൃദയം കൊണ്ട് വിരമിക്കുന്നവരല്ല കായിക താരങ്ങൾ. വിരമിക്കൽ പ്രഖ്യാപിച്ചാലും ഒരോ തവണയും തിരിച്ചുവരാനായുള്ള അവസരത്തിനായാണ് താരങ്ങൾ കാത്തിരിക്കുന്നത്. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആരാധകർക്കും താരങ്ങൾക്കുമുള്ള മീറ്റിം​ഗ് പോയിന്റായാണ് ലീ​ഗിനെ വിഭാ​​ഗനം ചെയ്തിരിക്കുന്നത്. സച്ചിൻ പറഞ്ഞു.

സച്ചിൻ ലീ​ഗ് അംബാസഡറാണെങ്കിൽ സുനിൽ ​ഗവാസ്കറാണ് മുൻ ലീ​ഗ് കമ്മീഷണർ. ഇതിഹാസ താരങ്ങളുടെ മടങ്ങി വരവ് കാണാനായി വർഷങ്ങളോളം കാത്തിരിക്കുന്ന ആരാധകർക്ക് അവരെ കാണാനും ആസ്വദിക്കാനും ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് അവസരമൊരുക്കുകയാണ്. ടൂർണമെന്റ് എന്നതിന് ഉപരി ഗൃഹാതുരത്വത്തിന്റെ ആഘോഷം കൂടിയാണ് ലീ​ഗ്. ആവേശകരമായ ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാനും പുതിയ ഓർമ്മകൾ സൃഷ്ടിക്കാനും ഞങ്ങൾ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് സുനിൽ ​ഗവാസ്കറും പറഞ്ഞു.

കളിച്ച അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളുമുള്ള താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കർ. 200 ടെസ്റ്റും 463 ഏകദിനങ്ങളും ഒരു രാജ്യാന്തര ടി20യിലും രാജ്യത്തിനായി കളത്തിലിറങ്ങിയ സച്ചിനെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ ദെെവമായാണ് കാണുന്നത്. ഏകദിന ക്രിക്കറ്റിൽ നിന്ന് 2012 ഡിസംബർ 23-നാണ് സച്ചിൻ വിരമിച്ചത് . 2013 നവംബർ 17ന് ടെസ്റ്റിൽ നിന്നും പാഡഴിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പരമോന്നത ബഹുമതിയായ ഭാരതരത്നയും പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരവും അർജുന അവാർഡും പത്മശ്രീയും പത്മവിഭൂഷണും നൽകി ക്രിക്കറ്റ് ഇതിഹാസത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. വിസ്ഡന്‍ ക്രിക്കറ്റർ ഓഫ് ദ് ഇയറും ലോറസ് പുരസ്കാരവും അടക്കം നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

Latest News