Sanju Samson: മോശം ഫോമൊന്നും ഒരു പ്രശ്നമല്ല; സഞ്ജുവിനായി ആർത്തുവിളിച്ച് വാംഖഡെ: വിഡിയോ കാണാം

Sanju Samson Chants Wankhade: മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സഞ്ജുവിനായി മുദ്രാവാക്യം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിലാണ് വാംഖഡെ കാണികൾ സഞ്ജുവിനായി മുദ്രാവാക്യമുയർത്തിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Sanju Samson: മോശം ഫോമൊന്നും ഒരു പ്രശ്നമല്ല; സഞ്ജുവിനായി ആർത്തുവിളിച്ച് വാംഖഡെ: വിഡിയോ കാണാം

സഞ്ജു സാംസൺ

Updated On: 

03 Feb 2025 | 05:04 PM

മലയാളി താരം സഞ്ജു സാംസൺ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മോശം പ്രകടനമാണ് നടത്തിയത്. ആദ്യ കളി നേടിയ 26 റൺസിൻ്റെ ഉയർന്ന സ്കോർ അടക്കം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ താരത്തിൻ്റെ ആകെ സമ്പാദ്യം 51 റൺസ്. മോശം ഫോം തുടരുന്ന സഞ്ജുവിനെതിരെ വിമർശനം ശക്തമാണ്. എന്നാൽ, ഇതൊന്നും വാംഖഡെ കാണികൾ കണക്കിലെടുത്തില്ല. സഞ്ജുവിനായി ആർപ്പുവിളിയ്ക്കുന്ന ആരാധകരുടെ വിഡിയോ വൈറലാണ്.

പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി രണ്ടിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടന്നത്. അതുവരെ നടന്ന നാല് മത്സരങ്ങളിലായി സഞ്ജു നേടിയിരുന്നത് വെറും 35 റൺസ്. ദേശീയ ടീം ഓപ്പണറായി ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ സഞ്ജു ടീമിൽ സ്ഥാനമുറപ്പിച്ചതാണ്. എന്നാൽ, ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടതിനാൽ താരത്തെ ടീമിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്. ഇതിനിടയിലായിരുന്നു അഞ്ചാം ടി20. ഈ കളി നല്ല ഒരു പ്രകടനം നടത്തേണ്ടത് സഞ്ജുവിനും അത്യാവശ്യമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെ ഷോർട്ട് ബോളിൽ തന്നെ വീഴ്ത്തിയ ജോഫ്ര ആർച്ചറിൻ്റെ ആദ്യ ഓവറിൽ 16 റൺസെടുത്ത് താൻ ഇന്ന് തകർക്കുമെന്ന് സഞ്ജു സൂചന നൽകുകയും ചെയ്തു. ഇതിനിടെയാണ് ഗ്യാലറിയിൽ നിന്നുള്ള വിഡിയോ ആരോ പകർത്തിയത്. ആർച്ചറിൻ്റെ ആദ്യ പന്ത് തന്നെ ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്സറിന് പായിച്ച സഞ്ജു ഓവറിലെ അഞ്ചാമത്തെയും ആറാമത്തെയും പന്തുകളിൽ സിക്സറും ബൗണ്ടറിയും നേടി.

ഈ പ്രകടനങ്ങൾക്കിടെ വാംഖഡെ ക്രൗഡ് സഞ്ജുവിനായി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ‘സഞ്ജു സാംസൺ’ എന്ന ചാൻ്റ് ആണ് ഗ്യാലറിയിൽ മുഴങ്ങുന്നത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വിഡിയോ കാണാം:

ഇംഗ്ലണ്ടിനെതിരെ സഞ്ജു
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിൽ സഞ്ജു 20 പന്തിൽ 26 റൺസെടുത്ത് പുറത്തായി. ജോഫ്ര ആർച്ചറിനായിരുന്നു വിക്കറ്റ്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലും സഞ്ജു ആർച്ചറിന് മുന്നിൽ വീണു. നേടിയത് അഞ്ച് റൺസ്. രാജ്കോട്ടിൽ വീണ്ടും ആർച്ചർ തന്നെ സഞ്ജുവിനെ മടക്കി. ഈ കളി മൂന്ന് റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. പൂനെയിൽ നടന്ന നാലാം മത്സരത്തിൽ ഒരു റൺ നേടിയ സഞ്ജുവിനെ മടക്കിയത് സാഖിബ് മഹ്മൂദായിരുന്നു. അവസാന മത്സരത്തിൽ ആർച്ചറെ ഒതുക്കിയെങ്കിലും സമാനമായ രീതിയിൽ മാർക്ക് വുഡിന് വിക്കറ്റ് സമ്മാനിച്ച് സഞ്ജു മടങ്ങുകയായിരുന്നു.

Also Read: India vs England: ബാറ്റിംഗിലും ബൗളിംഗിലും അഭിഷേക് ശർമ്മ; അഞ്ചാം ടി20യിൽ പടുകൂറ്റൻ വിജയവുമായി ഇന്ത്യ

അഞ്ചാം ടി20
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 150 റൺസിന് ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യ ഇതോടെ 4-1ന് പരമ്പരയും നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 247 റൺസെന്ന പടുകൂറ്റൻ ടോട്ടലാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒരു വെല്ലുവിളി പോലും ഉയർത്താതെ 10.3 ഓവറിൽ വെറും 97 റൺസിന് ഓളൗട്ടായി. ബാറ്റിംഗിലും (54 പന്തിൽ 135) ബൗളിംഗിലും (രണ്ട് വിക്കറ്റ്) തിളങ്ങിയ അഭിഷേക് ശർമ്മ കളിയിലെ താരമായി.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ