Sanju Samson: സഞ്ജു സാംസണിന്റെ വീട് കണ്ടോ? ‘ചേട്ടന്’ തലസ്ഥാനനഗരിയിലും ഉണ്ട് കൊട്ടാരം

Sanju Samson’s Luxury Bungalow: സഞ്ജു സ്വന്തമാക്കുന്ന എല്ലാ നേട്ടത്തിന്റെയും പ്രതിഫലനങ്ങള്‍ തിരുവനന്തപുരത്തെ ആ വീട്ടിലും ഉണ്ടാകാറുണ്ട്. സഞ്ജുവിന്റെ പേര് ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോള്‍ ഈ വീടും തലയെടുപ്പോടെ നില്‍ക്കും.

Sanju Samson: സഞ്ജു സാംസണിന്റെ വീട് കണ്ടോ? ചേട്ടന് തലസ്ഥാനനഗരിയിലും ഉണ്ട് കൊട്ടാരം

സഞ്ജു സാംസണും ഭാര്യയും

Updated On: 

09 Mar 2026 | 09:46 AM

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക എല്ലാ താരങ്ങള്‍ക്കും ലക്ഷങ്ങളും കോടികളും വിലവരുന്ന വസതികളുണ്ട്. മലയാളികളെ സംബന്ധിച്ച് സഞ്ജു സാംസണ്‍ അത്തരത്തില്‍ വലിയ വീടും കാറുമെല്ലാം വാങ്ങിക്കുന്നത് എപ്പോഴും സ്‌പെഷ്യലാണ്. സഞ്ജു സാംസണുമുണ്ട് കോടികള്‍ വിലവരുന്ന വീടും കാറുമെല്ലാം. ഇന്ത്യയുടെ സ്വന്തം ചേട്ടന്റെ ആ വീട് സ്ഥിതി ചെയ്യുന്നത് അങ്ങ് തിരുവനന്തപുരത്താണ്. ഒന്നും രണ്ടും കോടിയല്ല, 6 കോടിയോളം വിലമതിക്കുന്ന ബംഗ്ലാവാണ് അദ്ദേഹം തലസ്ഥാന നഗരിയില്‍ പണിതത്.

സഞ്ജു സ്വന്തമാക്കുന്ന എല്ലാ നേട്ടത്തിന്റെയും പ്രതിഫലനങ്ങള്‍ തിരുവനന്തപുരത്തെ ആ വീട്ടിലും ഉണ്ടാകാറുണ്ട്. സഞ്ജുവിന്റെ പേര് ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോള്‍ ഈ വീടും തലയെടുപ്പോടെ നില്‍ക്കും. തിരുവനന്തപുരത്തുള്ള വീട്ടിലാണ് സഞ്ജുവും ഭാര്യ ചാരുലതയും മാതാപിതാക്കളും സഹോദരനും താമസിക്കുന്നത്. എന്താണ് ഈ വീടിന്റെ പ്രത്യേകത എന്നറിയാമോ?

സഞ്ജുവിന്റെ വീട്

കേരളത്തിന്റെ സൗന്ദര്യം ഒന്നാകെ ഒപ്പിയെടുത്ത വീടാണ് സഞ്ജു ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. കേരള തനിമയും പച്ചപ്പും ഹരിതാഭയും ആ വീട്ടിലുണ്ടെന്ന് പുറത്തുവരുന്ന ചിത്രങ്ങളില്‍ വ്യക്തം. പ്രകൃതിയോടിണങ്ങി പരമ്പരാഗത കേരള വാസ്തുശൈലിയിലാണ് ഈ വീട് നിര്‍മ്മിച്ചതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിക്കുന്നത്. വീടിന് ചുറ്റും വിശാലമായ പറമ്പുമുണ്ട്.

വീടിന്റെ അകത്തളങ്ങള്‍ അത്യാധുനിക സൗകര്യങ്ങളാല്‍ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്. വലിയ ലിവിങ് ഏരിയ, മോഡേണ്‍ കിച്ചണ്‍ തുടങ്ങി എല്ലാം ഈ വീട്ടിനുള്ളിലുണ്ട്. തുടക്കത്തില്‍ പറഞ്ഞതുപോലെ ആ വീടിന്റെ ഏതുകോണിലും പ്രകൃതിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Also Read: Sanju Samson: ‘മനസ് പൂര്‍ണമായും കൈവിട്ടുപോയി, അന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ ധൈര്യം തന്നത് സച്ചിന്‍ സാറാണ്‌’

സഞ്ജുവിന്റെ ട്രോഫികളും മറ്റ് നേട്ടങ്ങളും സന്ദര്‍ശകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക മുറിയുണ്ടെന്നാണ് വിവരം. ആ വീട്ടിലേക്കെത്തുന്ന ഓരോരുത്തരുടെയും കണ്ണും മനസും നിറയ്ക്കുന്ന കാഴ്ചകള്‍ എല്ലായിടത്തുമുണ്ട്. മനോഹരമായ ഗാര്‍ഡന്‍, വിശ്രമത്തിനായൊരുക്കിയ പ്രത്യേക ഇരിപ്പിടങ്ങള്‍ തുടങ്ങി എല്ലാം ഇവിടുണ്ട്.

ഈ വീടിന് പുറമെ സഞ്ജുവിന് ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം പ്രോപ്പര്‍ട്ടികളുണ്ട്. മാത്രമല്ല, അദ്ദേഹം മറ്റ് മേഖലകളിലും നിക്ഷേപം നടത്തി ബിസിനസ് ചെയ്യുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.

Loading...
Unable to load recommendations.
Follow Us
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു