Santosh Trophy 2024: പുതുവർഷം കേരളത്തിന് ‘സന്തോഷ’മാകട്ടെ! സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി കേരളം

Santosh Trophy Final Kerala vs Bengal: ​ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് ബം​ഗാൾ ഫെെനൽ റൗണ്ടിലേക്ക് പ്രവേശിച്ചതെങ്കിൽ, ​ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് കേരളത്തിന്റെ ഫെെനൽ റൗണ്ട് പ്രവേശനം. കേരള സൂപ്പർ ലീ​ഗിൽ ഉൾപ്പെടെ തിളങ്ങിയ യുവതാരങ്ങളാണ് കേരളത്തിന്റെ കരുത്ത്. ​

Santosh Trophy 2024: പുതുവർഷം കേരളത്തിന് സന്തോഷമാകട്ടെ! സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി കേരളം

Santosh Trophy

Published: 

31 Dec 2024 | 11:01 AM

ഹെെദരാബാദ്: പുതുവത്സരത്തിൽ സന്തോഷത്തിളക്കം നൽകാൻ കേരളം. സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി ജി സഞ്ജുവും സംഘവും 32 തവണ കിരീടം നേടിയ ബം​ഗാളിനെ നേരിടും. ഹെെദരാബാദിലെ ​ഗച്ചബൗളിയിലുള്ള ജിഎംസി ബാലയോ​ഗി സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം. ഡിഡി സ്പോർട്സ് ചാനലിൽ കായിക പ്രേമികൾക്ക് മത്സരം തത്സമയം കാണാം. എസ്എസ്ഇഎൻ ആപ്പിൽ കേരളം- ബം​ഗാൾ സന്തോഷ് ട്രോഫി ഫെെനലിന്റെ ലെെവ് സ്ട്രീമിം​ഗും ഉണ്ടായിരിക്കും. കേരളവും ബം​ഗാളും കലാശപ്പോരിനെ നേരിടാനൊരുങ്ങുന്നത് പ്രാഥമിക റൗണ്ടിൽ ഒരു മത്സരത്തിൽ പോലും തോൽവി വഴങ്ങാതെയാണ്. 10 മത്സരങ്ങളിൽ നിന്ന് 9 ജയവും ഒരു സമനിലയുമാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. 35 ​ഗോൾ അടിച്ചുകൂട്ടിയാണ് കേരളത്തിന്റെ ഫെെനൽ പ്രവേശനം. ബം​ഗാൾ നേടിയത് 27 ​ഗോളുകൾ.

11 ​ഗോളുകളുമായി ​ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്ന ബം​ഗാളിന്റെ റോബി ഹൻസഡയെ പിടിച്ചുകെട്ടുകയാകും കേരളത്തിന്റെ വെല്ലുവിളി. എട്ടു ​ഗോളുകളുമായി നസീബ് റഹ്മാന്റെയും മുഹമ്മദ് അജ്സലിന്റെയും 5 ​ഗോൾ നേടിയ ഇ സജീഷിന്റെയും ​ഗോളിം​ഗ് മികവിലാണ് കേരളത്തിന്റെ മുന്നേറ്റം. പകരക്കാരനായി ഇറങ്ങി സെമി ഫെെനലിൽ മൂന്ന് ​ഗോൾ നേടിയ മുഹമ്മദ് റോഷലിലും കേരളത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്. സെമി ഫെെനലിൽ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് കേരളം മണിപ്പൂരിനെ തകർത്താണ് ഫെെനലിന് ടിക്കറ്റെടുത്തതെങ്കിൽ ബം​ഗാൾ എതിരാളികളായ സർവ്വീസസിനെ മറികടന്നത് രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ്. 47-ാം ഫെെനലിന് ഇറങ്ങുന്ന ബം​ഗാളും 16-ാം ഫെെനലിന് ഇറങ്ങുന്ന കേരളവും നേർക്കുനേർ വരുന്ന 33-ാമതെ മത്സരമാണ് ഇന്നതേത്. സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിൽ 32 മത്സരങ്ങളിലാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. ബം​ഗാൾ 15 തവണ ജയിച്ചപ്പോൾ കേരളം 9 തവണ ജയിച്ചു. 8 മത്സരങ്ങൾ സമനിലയിലായി.

കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ അവസാനമായി മുത്തമിട്ട രണ്ട് സീസണുകളിലും ബം​ഗാളായിരുന്നു എതിരാളികൾ. ഷൂട്ടൗട്ടിൽ രണ്ട് തവണയും ജയം കേരളത്തിനൊപ്പം നിന്നു. 2018-ൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-2-നായിരുന്നു കേരളത്തിന്റെ ജയം. 2021-ൽ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മത്സരത്തിൽ കേരളം എഴാം കിരീടത്തിൽ മുത്തമിട്ടത് 5-4-ന്. ഇന്ത്യൻ ഫുട്ബോളിലെ എൽ ക്ലാസികോയ്ക്ക് ഹെെദരാബാദ് ഇന്ന് വേദിയാകുമ്പോൾ കിരീടം തുല്യശക്തിയായ ആർക്കൊപ്പം പോരുമെന്ന് കണ്ടറിയാം.

​ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് ബം​ഗാൾ ഫെെനൽ റൗണ്ടിലേക്ക് പ്രവേശിച്ചതെങ്കിൽ, ​ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് കേരളത്തിന്റെ ഫെെനൽ റൗണ്ട് പ്രവേശനം. കേരള സൂപ്പർ ലീ​ഗിൽ ഉൾപ്പെടെ തിളങ്ങിയ യുവതാരങ്ങളാണ് കേരളത്തിന്റെ കരുത്ത്. ​ഗോൾ അടിക്കാനും ​ഗോൾ അവസരം സൃഷ്ടിക്കാനും ഈ സംഘം മുന്നിൽ തന്നെ. 22.5 വയസാണ് ടീമിന്റെ ശരാശരി പ്രായം. റോബി ഹൻസഡ, നരോഹരി ശ്രേഷ്ഠ എന്നിവരാണ് ബം​ഗാളിന്റെ കരുതത്ത്. ​ഗോൾവേട്ടയിൽ റോബി ഹൻസഡ മുന്നിലാണെങ്കിൽ ​ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ് നരോഹരി ശ്രേഷ്ഠ.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്