India vs New Zealand: ചിന്നസ്വാമിയിൽ നൂറടിച്ച് സർഫറാസ് ഖാൻ; തിരിച്ചു വരവിന്റെ പാതയിൽ ഇന്ത്യ, വില്ലനായി മഴ

Sarfaraz Khan Century: ആദ്യ ഇന്നിം​ഗ്സിൽ കളി മറന്ന ഇന്ത്യ, രണ്ടാം ഇന്നിം​ഗ്സിൽ തിരിച്ചുവരവിന്റെ പാതയിലാണ്. മഴമൂലം മത്സരം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

India vs New Zealand: ചിന്നസ്വാമിയിൽ നൂറടിച്ച് സർഫറാസ് ഖാൻ; തിരിച്ചു വരവിന്റെ പാതയിൽ ഇന്ത്യ, വില്ലനായി മഴ

Image Credits BCCI X

Published: 

19 Oct 2024 11:43 AM

ബെംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ സർഫറാസ് ഖാന്റെ സെഞ്ച്വറി മികവിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ പൊരുതുന്നു. ഇന്ത്യ ഇന്നിം​ഗ്സിൽ ഡക്കായ സർഫറാസ് ഖാൻ രണ്ടാം ഇന്നിം​ഗ്സിൽ സെഞ്ച്വറിയോടെയാണ് തന്റെ കഴിവും നിശ്ചയദാർഢ്യവും പുറത്തെടുത്തത്. ഒന്നാം ടെസ്റ്റിന്റെ നാലാം ദിവസത്തിലാണ് സർഫറാസിന്റെ നേട്ടം. 110 ബോളിൽ നിന്ന്‌ ശതകം കുറിച്ച താരത്തിന്റെ ഇന്നിം​ഗ്സിൽ 13 ഫോറുകളും മൂന്ന്‌ സിക്‌സറുകളും ഉൾപ്പെടും.‌‌

നാലാം ദിനം ആദ്യ സെക്ഷൻ ബാറ്റിം​ഗ് പുരോ​ഗമിക്കുമ്പോൾ 344 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ. 231/3 എന്ന നിലയിലാണ് ഇന്ന് രാവിലെ കളി പുനരാരംഭിച്ചത്. കന്നിസെഞ്ച്വറി നേടിയ സർഫറാസ് ഖാൻ (125) , ഋഷഭ് പന്ത്(53) എന്നിവരാണ് ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്. ആദ്യ ഇന്നിം​ഗ്സിൽ കളി മറന്ന ഇന്ത്യ, രണ്ടാം ഇന്നിം​ഗ്സിൽ തിരിച്ചുവരവിന്റെ പാതയിലാണ്. മഴമൂലം മത്സരം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ആദ്യ ഇന്നിം​ഗ്സിൽ റൺസൊന്നും നേടാനാകാതെ മടങ്ങുകയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടുന്ന 22–ാം ഇന്ത്യൻ താരമാണ് സർഫറാസ് ഖാൻ. സെപ്റ്റംബർ 21-ന് ബെം​ഗളൂരുവിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബം​ഗ്ലാദേശിനെതിരെ യുവതാരം ശുഭ്മാൻ ​ഗില്ലായിരുന്നു ഇത്തരത്തിൽ സെഞ്ച്വറി നേടിയത്.

രണ്ടാം ഇന്നിം​ഗ്സിൽ 231-ന് 3 എന്ന നിലയിലായിരുന്നു ഇന്ത്യ കളി അവസാനിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ 31-ാം അർധ ശതകം പിന്നിട്ട് ക്രീസിൽ നിലയുറപ്പിച്ചിരുന്ന വിരാട് കോലി ഇന്നലെ അവസാന പന്തിൽ പുറത്തായത് ഇന്ത്യൻ സംഘത്തിന് നിരാശയായി. 102 പന്തിൽ നിന്ന് 70 റൺസ് സ്വന്തമാക്കിയ കോലിയുടെ ഇന്നിം​ഗ്സിൽ എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടുന്നു. സെഞ്ച്വറിയിലേക്കുള്ള യാത്രയിൽ ​ഗ്ലെൻ ഫിലിപ്പ്സാണ് കോലിയെ മടക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസെന്ന നാഴികക്കല്ലും ഇന്നലെ കോലി പിന്നിട്ടു. ടെസ്റ്റുകളിലെ 197 ഇന്നിം​ഗ്സുകളിൽ നിന്നാണ് താരത്തിന്റെ നേട്ടം. ഈ നേട്ടം കെെവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് വിരാട് കോലി. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ​ഗവാസ്കർ എന്നിവരാണ് മുമ്പ് ഈ നേട്ടം കെെവരിച്ചത്. കുറഞ്ഞ ഇന്നിം​ഗ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാകുന്ന ഇന്ത്യൻ താരമെന്ന ഖ്യാതിയും കോലിക്ക് സ്വന്തമാണ്. ടെസ്റ്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമനാണ് കോലി.

കോലിയെ കൂടാതെ ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (35), രോഹിത് ശർമ്മ (52) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 2001-ൽ ഓസ്ട്രേലിയയ്ക്കെതിരെ കൊൽക്കത്തയിൽ നടന്ന ടെസ്റ്റിൽ 274 റൺസ് ലീഡ് വഴങ്ങിയ ശേഷം ജയിച്ചതാണ് ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തിരിച്ചുവരവ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ