Fraudulent Scheme: 450 കോടിയുടെ ചിട്ടി തട്ടിപ്പ്; ​ഗിൽ ഉൾപ്പെടെയുള്ള നാല് ഇന്ത്യൻ താരങ്ങൾക്ക് നോട്ടീസ്

Ponzi Scheme Fraudulent Case: കേസുമായി ബന്ധപ്പെട്ട് ഇ‍തുവരെ എഴ് പേരെയാണ് സിഐഡി ക്രെെം ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂപേന്ദ്രസിം​ഗ് സാലയുടെ അക്കൗണ്ട് നോക്കിയിരുന്ന റുഷിക് മേഹ്ത്തയും ഉൾപ്പെടുന്നു.

Fraudulent Scheme: 450 കോടിയുടെ ചിട്ടി തട്ടിപ്പ്; ​ഗിൽ ഉൾപ്പെടെയുള്ള നാല് ഇന്ത്യൻ താരങ്ങൾക്ക് നോട്ടീസ്

Shubman Gill

Published: 

03 Jan 2025 08:24 AM

ന്യൂഡൽഹി: 450 കോടി രൂപയുടെ ചിട്ടിത്തട്ടിപ്പ് നടത്തിയ കേസിൽ ശുഭ്മാൻ ​ഗിൽ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾക്ക് ​ഗുജറാത്ത് സിഐടി നോട്ടീസ്. ഐപിഎൽ ഫ്രാഞ്ചെസിയായ ഗുജറാത്ത് ടൈറ്റൻസിന്റെ താരങ്ങൾക്കാണ് സിഐഡി സമൻസ് അയച്ചതെന്ന് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു. ഗില്ലിനെ കൂടാതെ, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ്മ എന്നിവർക്കാണ് സമൻസ് ലഭിച്ചത്.

പോൻസി സ്കീമിന്റെ തട്ടിപ്പിന് പിന്നിലെ സൂത്രധാരൻ വീരൻ ഭൂപേന്ദ്രസിം​ഗ് സാലയെ ചോദ്യം ചെയ്തതിന് ശേഷമാണ് യുവതാരങ്ങൾക്ക് സിഐഡി സമൻസ് അയച്ചത്. ചോദ്യം ചെയ്യലിൽ ​ഗിൽ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പോൻസിയിൽ നിക്ഷേപിച്ച പണം തിരികെ നൽകിയിട്ടില്ലെന്ന് ഭൂപേന്ദ്രസിം​ഗ് സാല പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യപ്റ്റനായ ഗിൽ പദ്ധതിയിൽ 1.95 കോടി രൂപ നിക്ഷേപിച്ചതായി സിഐഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു. സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ്മ
എന്നിവർ ചെറിയ തുകയാണ് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

സിഐഡി സമൻസ് ഇതുവരെയും പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിട്ടില്ല. നിലവിൽ ബോർഡർ ​ഗവാസ്കർ ട്രോഫിയുടെ ഭാ​ഗമായി ഓസ്ട്രേലിയയിലാണ് ശുഭ്മാൻ ഗിൽ. താരം ഇന്ത്യയിൽ തിരിച്ചെത്തിയാൽ ചോദ്യം ചെയ്യലിനായി നാല് താരങ്ങളെയും ഒരുമിച്ച് വിളിപ്പിക്കുമെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു. താരങ്ങളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയെന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

ആരാണ് ഭൂപേന്ദ്രസിം​ഗ് സാല

സബർകാന്തയിലെ ഹിമ്മത്‌നഗർ സ്വദേശിയായ ഭൂപേന്ദ്രസിം​ഗ് സാല 2020 മുതൽ 2024 വരെ ​ഗുജറാത്തിലുടനീളം പോൻസിയുടെ 17 ബ്രാഞ്ചുകൾ ആരംഭിച്ചു. 11000 നിക്ഷേപകരിൽ നിന്നാണ് 450 കോടി രൂപ സാല തട്ടിയെടുത്ത്. ഈ നിക്ഷേപകരുടെ കൂട്ടത്തിലാണ് ​ഗില്ലും മറ്റ് താരങ്ങളും ഉൾപ്പെടുന്നത്. നിക്ഷേപകരിൽ 10 പേർ ഒരു കോടിയിൽ അധികം നിക്ഷേപിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (സിഐഡി-ക്രൈം) പരീക്ഷിത റാത്തോഡ് പറഞ്ഞു.

ജനുവരി 4 വരെ കസ്റ്റഡിയിലുള്ള സാല, ഒളിവിൽ കഴിയുന്നതിനിടെ ഡിസംബർ 27 നാണ് പിടിയിലാകുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപത്തിന്റെ ഇരട്ടിത്തുക ലഭിക്കുമെന്ന് വാ​ഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തത്. സാലയുടെ ഏജൻ്റുമാർ, സ്വത്ത് വിവരങ്ങൾ എന്നിവയെ കുറിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും റാത്തോഡ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇ‍തുവരെ എഴ് പേരെയാണ് സിഐഡി ക്രെെം ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂപേന്ദ്രസിം​ഗ് സാലയുടെ അക്കൗണ്ട് നോക്കിയിരുന്ന റുഷിക് മേഹ്ത്തയും ഉൾപ്പെടുന്നു. പ്രതിയുടെ പക്കൽ നിന്ന് 52 കോടിയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അനൗദ്യോ​ഗിക അക്കൗണ്ട് ബുക്ക് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ