5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Super League Kerala : ആസിഫ് അലിയും പൃഥ്വിരാജും മാത്രമല്ല, സൂപ്പർ ലീഗ് ടീം ഉടമകളിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും

Super League Kerala Gowri Lakshmy Bayi : സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ തിരുവനന്തപുരം കൊമ്പൻസിൻ്റെ ഉടമകളിൽ ഒരാളായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും. കൊമ്പൻസ് കൺസോർഷ്യത്തിലെ നിക്ഷേപകരിൽ ഒരാളായാണ് ഗൗരി ലക്ഷ്മി ബായി ക്ലബ് ഉടമകളിൽ ഉൾപ്പെട്ടിരിക്കുന്നത്.

Super League Kerala : ആസിഫ് അലിയും പൃഥ്വിരാജും മാത്രമല്ല, സൂപ്പർ ലീഗ് ടീം ഉടമകളിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും
Super League Kerala Gowri Lakshmy Bayi (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 24 Aug 2024 18:27 PM

സൂപ്പർ ലീഗ് കേരള സെപ്തംബറിൽ ആരംഭിക്കുകയാണ്. ആറ് ടീമുകൾ അടങ്ങിയ ലീഗിൻ്റെ ഉടമകളിൽ സിനിമാ താരങ്ങളായ പൃഥ്വിരാജും ആസിഫ് അലിയുമൊക്കെയുണ്ട്. പൃഥിരാജ് കൊച്ചി ആസ്ഥാനമായ ഫോഴ്സ കൊച്ചിയുടെ ഉടമയും ആസിഫ് അലി കണ്ണൂർ ആസ്ഥാനമായ കണ്ണൂർ വാരിയേഴ്സ് എഫ്സിയുടെ ഉടമയുമാണ്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തൃശൂർ മാജിക് എഫ്സിയുടെ ചെയർമാനാണ്. ഇങ്ങനെ സിനിമാ ബന്ധങ്ങൾക്കിടെ വ്യത്യസ്തമായ ഉടമയുള്ള ഒരു ക്ലബുണ്ട്. തിരുവനന്തപുരം ആസ്ഥാനമായ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയുടെ ഉടമകളിൽ പത്മശ്രീ ഗൗരി ലക്ഷ്മി ബായിയുടെ പേരും കാണാം.

കിംസ് എംഡി മുഹമ്മദ് ഇല്ല്യാസ് സഹദുള്ള, കേരള ട്രാവൽസ് എംഡി കെസി ചന്ദ്രഹാസൻ, തുടങ്ങിയവർക്കൊപ്പമാണ് ഗൗരി ലക്ഷ്മി ബായ് ക്ലബിൻ്റെ സഹ ഉടമയായി ഉള്ളത്. ടെക്‌നോപാര്‍ക്ക് മുന്‍ സിഇഒ ജി വിജയരാഘവന്‍, ടോറസ് ഇന്ത്യയുടെ സിഒഒ ആര്‍ അനില്‍ കുമാര്‍, ആര്‍ക്കിടെക്റ്റും എഎഎ ക്രിയേറ്റീവ്‌സിന്റെ എംഡിയുമായ എന്‍എസ് അഭയകുമാര്‍ തുടങ്ങിയവർക്കൊപ്പം അഹമ്മദ് കോയ മുഖ്താര്‍, അനുഗോപാല്‍ വേണുഗോപാല്‍, കെ ജി ബാബുരാജന്‍, എബിന്‍ ജോസ്, എസ് ഗണേഷ് കുമാര്‍, ജോര്‍ജ് എം തോമസ്, ക്രിസ് ഗോപാലകൃഷ്ണന്‍, ടി ജെ മാത്യു, കെ മുരളീധരന്‍, ഇ എം നജീബ്, കെ നന്ദകുമാര്‍, എസ് നൗഷാദ്, ഡോ. ബി രവി പിള്ള, ശശി തരൂര്‍, എസ് ഡി ഷിബുലാല്‍, ജി വിജയരാഘവന്‍ എന്നിവരും ക്ലബ് ഉടമകളായ കൊമ്പൻസ് കൺസോർഷ്യത്തിലെ നിക്ഷേപകരാണ്. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് ക്ലബിൻ്റെ ഹോം ഗ്രൗണ്ട്. മൂന്ന് വർഷത്തേക്ക് പാട്ടത്തിനെടുത്ത സ്റ്റേഡിയത്തിൻ്റെ നവീകരണത്തിനായി ഇതിനകം 2.5 കോടി രൂപ ഇവർ നിക്ഷേപിച്ചുകഴിഞ്ഞു.

സെപ്റ്റംബര്‍ 7-ന് വൈകിട്ട് ഏഴ് മണിക്ക് പ്രഥമ സീസണ് കിക്കോഫ്. ബോളിവുഡ് താരങ്ങളെയും അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളെയും സാക്ഷിയാക്കി വര്‍ണാഭമായിട്ടാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആസൂത്രണം ചെയ്യുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹോം ടീമായ ഫോഴ്‌സ കൊച്ചി മലപ്പുറം എഫ്‌സിയെ നേരിടും.

Also Read : Super League Kerala: അടിയുടെ ഇടിയുടെ പൊടി പൂരം, ഇന്ത്യന്‍ നിരയെ അവതരിപ്പിച്ച് ഫോഴ്‌സ കൊച്ചി, ഇനി കഥ മാറും

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, മലപ്പുറം പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സര വേദികള്‍. തിരുവനന്തപുരം കൊമ്പൻസിനൊപ്പം കാലിക്കറ്റ് എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ്സി എന്നിങ്ങനെയാണ് മറ്റ് ടീമുകൾ.

എല്ലാ ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ ആദ്യ റൗണ്ടില്‍ രണ്ടുതവണ ഏറ്റുമുട്ടും. പത്ത് റൗണ്ട് നീളുന്ന പ്രാഥമിക റൗണ്ടിനൊടുവില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ സെമിയിലെത്തും. ആദ്യ സെമി നവംബര്‍ അഞ്ചിന് കോഴിക്കോട്ടും രണ്ടാം സെമി ആറിന് മലപ്പുറത്തും നടക്കും. നവംബര്‍ 10-ന് നടക്കുന്ന ഫൈനലിന് വേദിയാകുക കൊച്ചിയാണ്.

നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ കൊച്ചി ആരാധകര്‍ക്ക് മുന്നില്‍ തങ്ങളുടെ ഇന്ത്യന്‍ നിരയെ അവതരിപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയയിലൂടെയാണ് ഫോഴ്‌സ കൊച്ചി തങ്ങളുടെ താരങ്ങളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. സന്തോഷ് ട്രോഫിയിലും കെപിഎല്ലിലും തിളങ്ങിയ താരങ്ങളാണ് ഫോഴ്‌സ കൊച്ചിക്ക് വേണ്ടി കളത്തിലിറങ്ങുക.

​ഇന്ത്യൻ താരങ്ങള്‍

അര്‍ജുന്‍ ജയരാജ്
നിജോ ഗില്‍ബേര്‍ട്ട്
അജയ് അലക്‌സ്
നിധിന്‍ മധു
അമീന്‍ കെ
സാല്‍ അനക്‌സ്
ലിജോ തുത്തൂര്‍
അല്‍കേഷ് രാജ്
അരുണ്‍ ലാല്‍ എം
ഹജ്മല്‍ സക്കീര്‍
ശ്രീകാന്ത് എം
ജെസില്‍ മുഹമ്മദ്
രമിത്
രാഹുല്‍ കെപി
അനുരാഗ് പിവി
സുബാഷിഷ് റോയ് ചൗധരി

വിദേശ താരങ്ങളും ഫോഴ്‌സ കൊച്ചിക്ക് വേണ്ടി പന്ത് തട്ടാനിറങ്ങും. ഒമറാനേ ഡിസീരി (ടുണീഷ്യ), നിഹാല്‍ സെയ്ദ് (ടുണീഷ്യ), ലൂയിസ് റോഡ്രിഗ്‌സ് (കൊളംബിയ), മെഹ്ദി മൊഫാദല്‍ (മൊറോക്കോ), ജീന്‍ ബാപ്റ്റിസ്റ്റെ (ഐവറികോസ്റ്റ്), സിയാന്ദ എന്‍ഗുബോ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് ടീമിന്റെ വിദേശ സൈനിംഗുകള്‍. പോര്‍ച്ചുഗീസുകാരാനായ മാരിയോ ലെമോസിന്റെ കീഴിലാണ് താരങ്ങള്‍ കളത്തിലിറങ്ങുക. സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ജോപോള്‍ അഞ്ചേരിയുമുണ്ടാകും.

Latest News