Virat Kohli: ജോക്കോവിച്ചിനെ പിന്തുണച്ച് അനുഷ്‌കയോടൊപ്പം ഗാലറിയില്‍; വിംബിള്‍ഡണില്‍ ‘ചങ്കി’ന്റെ മത്സരം കോഹ്ലിയെത്തി

Virat Kohli and Anushka Sharma witness Novak Djokovic match at Wimbledon: വിംബിള്‍ഡണ്‍ മത്സരം കാണാന്‍ ഇരുവരുമെത്തിയതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ മത്സരം കാണാനാണ് ഇരുവരുമെത്തിയത്. മത്സരത്തില്‍ നാലു സെറ്റുകള്‍ക്ക് ജോക്കോവിച്ച് ജയിച്ചു

Virat Kohli: ജോക്കോവിച്ചിനെ പിന്തുണച്ച് അനുഷ്‌കയോടൊപ്പം ഗാലറിയില്‍; വിംബിള്‍ഡണില്‍ ചങ്കിന്റെ മത്സരം കോഹ്ലിയെത്തി

വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും

Published: 

08 Jul 2025 | 01:11 PM

ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനു ശേഷം വിരാട് കോഹ്ലി കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് താമസം മാറുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ അഭ്യൂഹങ്ങള്‍ സംബന്ധിച്ച് കോഹ്ലി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. എന്തായാലും, കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും നിലവില്‍ ഇംഗ്ലണ്ടിലാണ്. വിംബിള്‍ഡണ്‍ മത്സരം കാണാന്‍ ഇരുവരുമെത്തിയതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ മത്സരം കാണാനാണ് ഇരുവരുമെത്തിയത്. മത്സരത്തില്‍ നാലു സെറ്റുകള്‍ക്ക് ജോക്കോവിച്ച് ജയിച്ചു.

ഓസ്‌ട്രേലിയയുടെ അലക്സ് ഡി മിനോറിനെ 1-6, 6-4, 6-4, 6-4 എന്ന സ്‌കോറിനാണ് താരം തോല്‍പിച്ചത്. ഈ വിജയത്തോടെ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കടുത്ത പോരാട്ടമാണ് മിനോര്‍ കാഴ്ചവച്ചത്. “എന്തൊരു മത്സരം. ഗ്ലാഡിയേറ്ററിന് ഇത് പതിവുപോലെ ബിസിനസ് ആയിരുന്നു”മത്സരശേഷം ജോക്കോവിച്ചിനെ പുകഴ്ത്തി കോഹ്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജോക്കോവിച്ചുമായി ഏറെ സൗഹൃദം പുലര്‍ത്തുന്ന താരമാണ് കോഹ്ലി.

നേരത്തെ, എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യന്‍ ടീമിനെ കോഹ്ലി പ്രശംസിച്ചിരുന്നു. നിര്‍ഭയമായി ഇന്ത്യ പോരാടി. ബാറ്റിംഗിലും ഫീൽഡിംഗിലും ശുഭ്മാൻ മികച്ച പ്രകടനം കാഴ്ചവച്ചു. എല്ലാവരും നന്നായി കളിച്ചു. ഈ പിച്ചില്‍ മുഹമ്മദ് സിറാജും ആകാശ് ദീപും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും കോഹ്ലി കുറിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് മുമ്പാണ് കോഹ്ലി ടെസ്റ്റില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

Read Also: India vs England: ആകാശ് ദീപ് സ്ഥാനമുറപ്പിച്ചു, ബുംറ തിരിച്ചെത്തുമ്പോള്‍ ആരു പുറത്തുപോകും?

ലോകകപ്പ് നേടിയതിന് പിന്നാലെ ടി20യില്‍ നിന്നും താരം വിരമിച്ചിരുന്നു. ഇനി ഏകദിനത്തില്‍ മാത്രമാകും കോഹ്ലി കളിക്കുന്നത്. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം മാറ്റിവച്ചതോടെ ദേശീയ ടീമിലെ കോഹ്ലിയുടെ പ്രകടനം കാണാന്‍ ഇനിയും കുറച്ച് കാത്തിരിക്കേണ്ടി വരും. ഒക്ടോബറിൽ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന മത്സരത്തിലാകും ഇനി താരം കളിക്കുന്നത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
5,600 രൂപ കൈക്കൂലി വാങ്ങി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ