Virat Kohli: ഞാനെന്താണ് കഴിക്കുന്നതെന്ന് നോക്കി നടക്കാതെ ക്രിക്കറ്റില്‍ ശ്രദ്ധിക്കൂ; ചാനലുകളോട് വിരാട് കോഹ്ലി
Virat Kohli slams broadcasters: കായികരംഗത്ത് മുന്നിലുള്ള ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ ശ്രമിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും, ഇതിന് ശരിയായ ചര്‍ച്ചകള്‍ നടക്കണമെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യയെ കായികരംഗത്ത് മുന്നിലുള്ള രാഷ്ട്രമായി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് തങ്ങള്‍ക്ക് കാഴ്ചപ്പാടുണ്ടെന്നും താരം

തന്റെ ആഹാരരീതികളെക്കുറിച്ച് സംസാരിക്കുന്നത് ബ്രോഡ്കാസ്റ്റര്‍മാര്‍ നിര്‍ത്തണമെന്ന് നിര്‍ത്തണമെന്ന് വിരാട് കോഹ്ലി. ഒരു സംപ്രേക്ഷണ പരിപാടിയില്‍ മത്സരത്തെക്കുറിച്ചാകണം സംസാരിക്കേണ്ടത്. താന്‍ ഇന്നലെ ഉച്ചയ്ക്ക് എന്താണ് കഴിച്ചതെന്നോ, ഡല്‍ഹിയില്‍ തനിക്ക് ഇഷ്ടപ്പെട്ട ചോലെ ഭട്ടൂരെ കിട്ടുന്നത് എവിടെയാണെന്നതിനെക്കുറിച്ചോ സംസാരിക്കരുതെന്നും കോഹ്ലി പറഞ്ഞു. ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുത്. പകരം, ഒരു കായികതാരത്തിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാമെന്നും ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെ ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്‌പോർട്‌സ് സമ്മിറ്റില്‍ കോഹ്‌ലി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കായികക്ഷമതയുള്ള താരങ്ങളില്‍ ഒരാളാണ് 36കാരനായ കോഹ്ലി. താരത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ചും, ആഹാരരീതികളെക്കുറിച്ചും പലതവണ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്.
ഇന്ത്യയെ കായികരംഗത്ത് മുന്നിലുള്ള ഒരു രാജ്യമാക്കി മാറ്റാൻ ശ്രമിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും, ഇതിന് ശരിയായ ചര്‍ച്ചകള്‍ നടക്കണമെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യയെ കായികരംഗത്ത് മുന്നിലുള്ള രാഷ്ട്രമായി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് തങ്ങള്‍ക്ക് കാഴ്ചപ്പാടുണ്ട്. ഇന്ന് അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുകയാണ്. ഇത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമായിരിക്കണം. ഇന്‍ഫ്രാസ്ട്രക്ചറിനെക്കുറിച്ചോ, പണം നിക്ഷേപിക്കുന്നവരെക്കുറിച്ചോ മാത്രമല്ല ഇത്. കാണുന്ന ആളുകളെക്കുറിച്ചും കൂടിയാണ് പറയുന്നതെന്നും താരം വ്യക്തമാക്കി.




Read Also : Virat Kohli: “ഒറ്റയ്ക്കിരുന്ന് വിഷമിക്കാൻ വയ്യ”; കുടുംബത്തെ ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന് വിരാട് കോലി
ഉടനെ വിരമിക്കില്ലെന്ന സൂചനയും കോഹ്ലി നല്‍കി. ഇപ്പോള്‍ ഒരു പ്രഖ്യാപനവും നടത്തുന്നില്ലെന്നും, ക്രിക്കറ്റ് കളിക്കുന്നത് ഇപ്പോഴും ആസ്വദിക്കുന്നുണ്ടെന്നും കോഹ്ലി വ്യക്തമാക്കി. ക്രിക്കറ്റിനെ സ്‌നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതുവരെ ക്രിക്കറ്റ് ഉപേക്ഷിക്കില്ലെന്നും കോഹ്ലി പറയുന്നു.
ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതില്‍ ഐപിഎല്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഒളിമ്പിക് ചാമ്പ്യനാകുക എന്നത് ഗംഭീരമായ അനുഭവമാകും. താരങ്ങള്‍ക്ക് അത് മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു. പുരുഷ, വനിതാ താരങ്ങള്‍ക്ക് മെഡലിന് അടുത്തെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.