AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Patanjali : അടിസ്ഥാന സൗകര്യവികസനം മുതല്‍ താരങ്ങളുടെ ഫിറ്റ്‌നസ് വരെ ലക്ഷ്യം; കായികമേഖലയ്ക്ക് ശക്തി പകരാന്‍ പതഞ്ജലി

Patanjali in Sports sector: സാമ്പത്തികവും സാങ്കേതികവുമായി നിരവധി സഹായങ്ങളാണ് കായികമേഖലയ്ക്ക് പതഞ്ജലി നല്‍കിയത്. നിരവധി ദേശീയ, അന്തർദേശീയ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമുകളെ പതഞ്ജലി സ്പോൺസർ ചെയ്തിട്ടുണ്ട്. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‌ വിവിധ പരിപാടികളും പരിശീലന സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്

Patanjali : അടിസ്ഥാന സൗകര്യവികസനം മുതല്‍ താരങ്ങളുടെ ഫിറ്റ്‌നസ് വരെ ലക്ഷ്യം; കായികമേഖലയ്ക്ക് ശക്തി പകരാന്‍ പതഞ്ജലി
ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ Image Credit source: PTI
jayadevan-am
Jayadevan AM | Published: 19 Mar 2025 12:32 PM

ബിസിനസ് മേഖലയില്‍ വമ്പന്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുകയാണ് പതഞ്ജലി. മെഗാ ഫുഡ് ആന്‍ഡ് ഹെല്‍ബല്‍ പാര്‍ക്ക്, നാഗ്പുരില്‍ ടെട്രാ പായ്ക്ക് യൂണിറ്റ്, പഴങ്ങളുടെയും പച്ചക്കറികളുടെയും സംസ്‌കരണ പ്ലാന്റ് അടക്കമുള്ള വിവിധ പദ്ധതികളാണ് പതഞ്ജലിയുടെ മുന്നിലുള്ളത്. വിവിധ മേഖലകള്‍ക്കൊപ്പം കായികരംഗത്തും നിരവധി സംഭാവനകള്‍ പതഞ്ജലി ഇതിനകം നല്‍കിയിട്ടുണ്ട്. കായികതാരങ്ങളുടെ ഫിറ്റ്‌നസ് ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം കായികമേഖലയില്‍ പതഞ്ജലി നല്‍കിയിട്ടുള്ള സംഭാവനകള്‍ എന്തൊക്കെയെന്ന് നോക്കാം.

സാമ്പത്തികവും സാങ്കേതികവുമായി നിരവധി സഹായങ്ങളാണ് കായികമേഖലയ്ക്ക് പതഞ്ജലി നല്‍കിയത്. നിരവധി ദേശീയ, അന്തർദേശീയ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമുകളെ പതഞ്ജലി സ്പോൺസർ ചെയ്തിട്ടുണ്ട്. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‌ വിവിധ പരിപാടികളും പരിശീലന സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. ആയുർവേദ സപ്ലിമെന്റുകളും ഹെർബൽ ഉൽപ്പന്നങ്ങളും അത്ലറ്റുകൾക്കായി കമ്പനി പുറത്തിറക്കി. ഹോക്കി  താരങ്ങള്‍ക്കായി കമ്പനി സ്‌പോര്‍ട് ന്യൂട്രീഷ്യന്‍ തയ്യാറാക്കിയിട്ടുണ്ട്.

Read AlsoPatanjali Food Park: പതഞ്ജലിയുടെ മെഗാ ഫുഡ് പാർക്കിന് തുടക്കം; ഓറഞ്ച് ഉൽപാദനത്തിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

താരങ്ങള്‍ക്ക് കരുത്ത് ഉറപ്പാക്കുകയാണ് സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യനിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതിദത്ത ചേരുവകളാണ് ഈ ഉൽപ്പന്നങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് അവകാശവാദം. കായികമേഖലയിലെ ‘ഗെയിം ചേഞ്ചറാ’യാണ് തങ്ങളുടെ ഉത്പന്നങ്ങളെ കമ്പനി വിലയിരുത്തുന്നത്. രാജ്യത്തിന്റെ കായികമേഖലയ്ക്ക് കരുത്ത് പകരാന്‍ നിരവധി സംരഭങ്ങള്‍ ഒരുക്കുകയാണ് പതഞ്ജലിയുടെ ലക്ഷ്യം. താരങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം കായിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതും പതഞ്ജലിയുടെ മുന്‍ഗണനയിലുണ്ട്.