5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Patanjali : പതഞ്ജലിയുടെ വമ്പന്‍ പദ്ധതി; മെഗാ ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് ആരംഭിക്കും; 1500 കോടിയുടെ നിക്ഷേപം

Patanjali mega food and herbal park: നാഗ്പൂരിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും സംസ്കരണ പ്ലാന്റ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജ്യൂസ്, ജ്യൂസ് കോൺസെൻട്രേറ്റ്, പൾപ്പ് തുടങ്ങിയവ പ്ലാന്റില്‍ ഉത്പാദിപ്പിക്കും. നാഗ്പൂരിലെ മൾട്ടി മോഡൽ ഇന്റർനാഷണൽ കാർഗോ ഹബ് ആൻഡ് എയർപോർട്ടില്‍ മാർച്ച് 9 മുതൽ പതഞ്ജലി മെഗാ ഫുഡ് ആൻഡ് ഹെർബൽ പാർക്ക് പ്രവർത്തനം ആരംഭിക്കും

Patanjali : പതഞ്ജലിയുടെ വമ്പന്‍ പദ്ധതി; മെഗാ ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് ആരംഭിക്കും; 1500 കോടിയുടെ നിക്ഷേപം
PatanjaliImage Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 05 Mar 2025 23:29 PM

മെഗാ ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക് ആരംഭിക്കാനൊരുങ്ങി പതഞ്ജലി. നാഗ്പൂരിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും സംസ്കരണ പ്ലാന്റ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജ്യൂസ്, ജ്യൂസ് കോൺസെൻട്രേറ്റ്, പൾപ്പ് തുടങ്ങിയവ പ്ലാന്റില്‍ ഉത്പാദിപ്പിക്കും. നാഗ്പൂരിലെ മൾട്ടി മോഡൽ ഇന്റർനാഷണൽ കാർഗോ ഹബ് ആൻഡ് എയർപോർട്ടി(MIHAN)ല്‍ മാർച്ച് 9 മുതൽ പതഞ്ജലി മെഗാ ഫുഡ് ആൻഡ് ഹെർബൽ പാർക്ക് പ്രവർത്തനം ആരംഭിക്കും.

ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാഗ്പൂരിൽ സിട്രസ് പഴങ്ങൾ ധാരാളമായി ലഭ്യമാണ്. നഗരത്തിൽ പതഞ്ജലി ഒരു സിട്രസ് സംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 800 ടൺ പഴങ്ങൾ സംസ്കരിച്ച് ഫ്രോസൺ ജ്യൂസ് കോൺസെൻട്രേറ്റ് ചെയ്യാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.

ഇതോടൊപ്പം ട്രോപിക്കല്‍ പഴങ്ങളും പ്ലാന്റില്‍ പ്രോസസ് ചെയ്യും. 600 ടൺ നെല്ലിക്ക, 400 ടൺ മാങ്ങ, 200 ടൺ പേരയ്ക്ക, 200 ടൺ പപ്പായ, 200 ടൺ ആപ്പിൾ, 200 ടൺ മാതളനാരങ്ങ, 200 ടൺ സ്ട്രോബെറി, 200 ടൺ പ്ലം, 400 ടൺ തക്കാളി, 400 ടൺ കയ്പ്പക്ക, 160 ടൺ കാരറ്റ് തുടങ്ങിയവ ജ്യൂസ്, ജ്യൂസ് കോൺസെൻട്രേറ്റ്, പൾപ്പ്, പേസ്റ്റ് എന്നിവയ്ക്കായി പ്രതിദിനം ഉത്പാദിപ്പിക്കുന്നു.

ഇതിനു പുറമേ, നാഗ്പൂർ ഓറഞ്ച് ബർഫിയിൽ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ഓറഞ്ചിൽ നിന്ന് പ്രീമിയം പൾപ്പ് വേർതിരിച്ചെടുക്കാനും പതഞ്ജലി പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാന്റിലെ ബൈ പ്രോഡക്ടുകള്‍ വേസ്റ്റാകാതിരിക്കാനും പദ്ധതിയുണ്ട്. ഓറഞ്ചിൽ നിന്ന് ജ്യൂസ് വേർതിരിച്ചെടുത്ത ശേഷം അതിന്റെ തൊലിയും ഉപയോഗിക്കും. വിപണിയിൽ വലിയ ഡിമാൻഡുള്ള ഒരു കോൾഡ് പ്രസ് ഓയിൽ (സിപിഒ) ഓറഞ്ച് തൊലിയിൽ അടങ്ങിയിരിക്കുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളും മറ്റ് വിലയേറിയ ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ ഓറഞ്ച് തൊലി പൊടി ഉപയോഗിക്കും.

നാഗ്പൂർ ഫാക്ടറിയിൽ ഒരു ടെട്രാ പായ്ക്ക് യൂണിറ്റും സ്ഥാപിക്കാനും നീക്കമുണ്ട്. നാഗ്പൂരിൽ ഒരു മില്ലും സ്ഥാപിച്ചിട്ടുണ്ട്. ഈ മില്ലിലൂടെ പ്രതിദിനം 100 ടൺ ഗോതമ്പ് സംസ്കരിച്ച് ജൽന, ആന്ധ്ര, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലെ പതഞ്ജലിയുടെ ബിസ്കറ്റ് യൂണിറ്റുകളിലേക്ക് വിതരണം ചെയ്യുന്നു.

ഇതിനായി പതഞ്ജലി കർഷകരിൽ നിന്ന് നേരിട്ടാണ് ഗോതമ്പ് വാങ്ങുന്നത്. ആദ്യ ഘട്ടത്തിൽ, സിട്രസ് പഴങ്ങളുടെയും ടെട്രാ പായ്ക്കുകളുടെയും ഒരു വാണിജ്യ നിർമ്മാണ പ്ലാന്റ് നഗരത്തിൽ ആരംഭിക്കാനാണ് പദ്ധതി.