AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ajinkya Rahane: ആര്‍ക്കും വേണ്ടാത്തവനില്‍ നിന്ന് കൊല്‍ക്കത്തയുടെ അമരത്തേക്കുള്ള യാത്ര; രഹാനെയ്ക്ക് മുന്നിലുള്ളത് വലിയ ദൗത്യം

IPL 2025 Kolkata Knight Riders: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി ചുമതലയേല്‍ക്കുമ്പോള്‍ രഹാനെയ്ക്ക് മുന്നിലുള്ളത് വലിയൊരു വെല്ലിവിളിയാണ്. കഴിഞ്ഞ തവണ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ ഇത്തവണ ടീമിനൊപ്പമില്ല. പഞ്ചാബ് കിങ്‌സാണ് ശ്രേയസിന്റെ പുതിയ കേന്ദ്രം

Ajinkya Rahane: ആര്‍ക്കും വേണ്ടാത്തവനില്‍ നിന്ന് കൊല്‍ക്കത്തയുടെ അമരത്തേക്കുള്ള യാത്ര; രഹാനെയ്ക്ക് മുന്നിലുള്ളത് വലിയ ദൗത്യം
Ajinkya RahaneImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 19 Mar 2025 | 01:42 PM

ചിലര്‍ അപ്രതീക്ഷിതമായി പണം വാരി. മറ്റ് ചിലര്‍ക്കാകട്ടെ ചെറിയ തുകകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏറെ പ്രതീക്ഷകളോടെ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു ഫ്രാഞ്ചെസിക്കും വേണ്ടാത്തവരായിരുന്നു വേറൊരു കൂട്ടര്‍. സൗദി അറേബ്യയില്‍ നടന്ന ഐപിഎല്‍ മെഗാതാരലേലം സംഭവബഹുലമായിരുന്നു. അപ്രതീക്ഷിത വഴിത്തിരിവുകള്‍ കണ്ട താരലേലത്തില്‍ ‘തോറ്റ് തുടങ്ങി ജയിച്ച’ ഒരു താരമുണ്ട്. പേര് അജിങ്ക്യ രഹാനെ. ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍. ലേലത്തിലെ ആദ്യ ഘട്ടത്തില്‍ ആര്‍ക്കും വേണ്ടാത്തവനായി മാറിയ രഹാനെ. ഒടുവില്‍ 1.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനാകാനുള്ള നിയോഗം തനിക്കാണെന്ന് രഹാനെ പോലും അറിഞ്ഞുകാണില്ല.

ഒന്നര വര്‍ഷത്തോളമായി ദേശീയ ടീമിനായി കളിക്കാത്ത താരം. ടി20യില്‍ എടുത്തുപറയത്തക്ക പ്രകടനവും സ്വന്തം പേരില്‍ ഇല്ല. അത്തരമൊരു താരത്തെ ലേലത്തിലെ ആദ്യഘട്ടത്തില്‍ ആരും സ്വന്തമാക്കാന്‍ തയ്യാറാകാത്തതില്‍ ആരാധകര്‍ക്കും അത്ര അത്ഭുതം തോന്നിക്കാണില്ല. എന്തായാലും ലേലം അങ്ങനെ കഴിഞ്ഞു.

എന്നാല്‍ ‘മുറിവേറ്റ’ രഹാനെയുടെ ഷോട്ടുകള്‍ താരത്തിന്റെ പഴയ ബാറ്റിംഗിനെക്കാള്‍ ഭീകരമായിരുന്നുവെന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി തെളിയിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടനേട്ടത്തിലേക്ക് മുംബൈ ചെന്നെത്തിയത് രഹാനെയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയായിരുന്നു. രഹാനെയായിരുന്നു റണ്‍വേട്ടക്കാരില്‍ മുന്നില്‍. ടൂര്‍ണമെന്റിലെ താരമെന്ന നേട്ടവും ഈ 36കാരന്‍ സ്വന്തമാക്കി.

Read Also : Shreyas Iyer: ‘2008 ഐപിഎലിൽ ഞാൻ ബോൾ ബോയ് ആയിരുന്നു; അന്ന് റോസ് ടെയ്‌ലറെ പരിചയപ്പെട്ടു’: വെളിപ്പെടുത്തലുമായി ശ്രേയാസ് അയ്യർ

താരലേലത്തില്‍ ആദ്യഘട്ടത്തില്‍ ആരും സ്വന്തമാക്കാത്തതിന് അര്‍ത്ഥം താന്‍ തോറ്റു എന്നായിരുന്നില്ലെന്ന് രഹാനെ തെളിയിച്ച നിമിഷം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയും, പരിയസമ്പത്തിന്റെ കരുത്തിലും ഒടുവില്‍ രഹാനെയെ തങ്ങളുടെ ‘ഹീറോ’യായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരോധിച്ചു.

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി ചുമതലയേല്‍ക്കുമ്പോള്‍ രഹാനെയ്ക്ക് മുന്നിലുള്ളത് വലിയൊരു വെല്ലിവിളിയാണ്. കഴിഞ്ഞ തവണ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ ഇത്തവണ ടീമിനൊപ്പമില്ല. പഞ്ചാബ് കിങ്‌സാണ് ശ്രേയസിന്റെ പുതിയ കേന്ദ്രം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് ആ പെരുമ നിലനിര്‍ത്തിക്കൊടുക്കുകയെന്ന ദൗത്യമാണ് രഹാനെയ്ക്ക് മുന്നിലുള്ളത്.

ക്വിന്റോണ്‍ ഡി കോക്ക്, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍, റോവ്മാന്‍ പവല്‍ തുടങ്ങിയ ടി20യില്‍ ഖ്യാതി നേടിയ വലിയൊരു താരനിര രഹാനെയ്‌ക്കൊപ്പമുണ്ട്. രഹാനെയുടെ പരിചയസമ്പത്തിനൊപ്പം, ഈ താരക്കരുത്തും കൂടി ചേരുമ്പോള്‍ മറ്റൊരു കിരീടനേട്ടം കൂടി സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത ആരാധകര്‍.