IPL 2025: എന്തിനാണ് ജോഫ്ര ആർച്ചർ തൻ്റെ ഷൂസിൽ ദ്വാരമിടുന്നത്?; ഫാസ്റ്റ് ബൗളർമാരുടെ പൊതുവായ ശീലത്തിന് കാരണം ഇത്

Why Jofra Archer Makes Holes In His Shoes: എന്തുകൊണ്ടാണ് ജോഫ്ര ആർച്ചർ തൻ്റെ ഷൂസിൽ ദ്വാരമിടുന്നത് എന്നറിയാമോ? ജോഫ്ര മാത്രമല്ല, പൊതുവെ ഫാസ്റ്റ് ബൗളർമാർ ഇങ്ങനെ ചെയ്യുന്നതിൽ ഒരു കാരണമുണ്ട്.

IPL 2025: എന്തിനാണ് ജോഫ്ര ആർച്ചർ തൻ്റെ ഷൂസിൽ ദ്വാരമിടുന്നത്?; ഫാസ്റ്റ് ബൗളർമാരുടെ പൊതുവായ ശീലത്തിന് കാരണം ഇത്

ജോഫ്ര ആർച്ചർ

Published: 

20 May 2025 12:43 PM

തൻ്റെ ഷൂസിൽ ദ്വാരമിടുന്ന രാജസ്ഥാൻ റോയൽസ് താരം ജോഫ്ര ആർച്ചറിൻ്റെ വിഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വൈറലായിരുന്നു. ജോഫ്ര മാത്രമല്ല, ഫാസ്റ്റ് ബൗളർമാരുടെ പൊതുവായ ഒരു ശീലമാണിത്. ഇങ്ങനെ ഷൂസിന് ദ്വാരമിടുന്നത് വെറുതേയല്ല. ഇതിന് വളരെ കൃത്യമായ ചില കാരണങ്ങളുണ്ട്.

ജോഫ്ര ആർച്ചർ എന്തിനാണ് ഷൂസിൽ ദ്വാരമിടുന്നത് എന്നതിനുള്ള ഉത്തരം അദ്ദേഹം തന്നെ വിഡിയോയിൽ നൽകുന്നുണ്ട്. പന്തെറിയുന്നതിനിടെ ഓടുമ്പോൾ കാൽവിരലുകളിൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെടുമെന്ന് ജോഫ്ര പറയുന്നുണ്ട്. ഓടുമ്പോൾ ഷൂസിനുള്ളിൽ വിരൽ ഞെരുങ്ങി വേദനയുണ്ടാവും. ഇത് ഒഴിവാക്കാനായാണ് തള്ളവിരലിൻ്റെ ഭാഗത്ത് ദ്വാരമിടുന്നത്. ദ്വാരമിടുമ്പോൾ തള്ളവിരലിന് അധിക സ്ഥലം ലഭിക്കും.

ജോഫ്രയ്ക്ക് മാത്രമല്ല, ഇങ്ങനെ ദ്വാരമിടുമ്പോൾ ഫാസ്റ്റ് ബൗളർമാർക്ക് പൊതുവേ ആശ്വാസമാണ്. ടെസ്റ്റ് ക്രിക്കറ്റും ഏകദിനവും പോലുള്ള ലോംഗർ ഫോർമാറ്റുകളിൽ ബൗളർമാർ അധിക ഓവറുകൾ എറിയാറുണ്ട്. ഏകദിനത്തിൽ പരമാവധി 10 ഓവർ വരെയും ടെസ്റ്റ് ക്രിക്കറ്റിൽ എണ്ണമില്ലാത്ത ഓവറുകളും എറിയേണ്ടിവരും. അതുകൊണ്ട് തന്നെ ഷൂസിന് ദ്വാരമിടുന്നത് ബൗളർമാർക്ക് ആശ്വാസം നൽകും. പന്തെറിയാനായി ഓടുമ്പോഴും ലാൻഡിംഗിലുമൊക്കെ ഷൂസിനകത്തുള്ള തള്ളവിരലിന് സമ്മർദ്ദം അധികരിക്കാറുണ്ട്. ഇത് പരിഹരിക്കാൻ ദ്വാരം സഹായിക്കും.

Also Read: IPL 2025: ‘നിൻ്റെ മുടി പിടിച്ച് നിലത്തടിയ്ക്കും’; ദിഗ്‌വേഷ് റാഠിയുടെ നോട്ട്ബുക്ക് സെലബ്രേഷനിൽ കലിപ്പിച്ച് അഭിഷേക് ശർമ്മ

ഇങ്ങനെയൊക്കെ ആണെങ്കിലും രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്തായി. 13 മത്സരങ്ങളിൽ 10 മത്സരങ്ങളിലും തോറ്റ രാജസ്ഥാൻ ആറ് പോയിൻ്റുമായി പട്ടികയിൽ 9ആം സ്ഥാനത്താണ്. ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ അവസാന മത്സരത്തിനിറങ്ങും. ചെന്നൈ 12 മത്സരങ്ങളിൽ ആറ് പോയിൻ്റുമായി അവസാന സ്ഥാനത്താണ്. ഈ കളി തോറ്റാൽ രാജസ്ഥാൻ അവസാന സ്ഥാനത്തെത്തും.

സീസണിൽ ഹൈദരാബാദിനെതിരായ ആദ്യ കളി നിരാശപ്പെടുത്തിയെങ്കിലും ജോഫ്ര ആർച്ചർ ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തിയത്. താരം 11 വിക്കറ്റാണ് സീസണിൽ നേടിയത്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും