5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

INDW vs NZW : പ്ലസ് ടു പരീക്ഷയെഴുതണം; റിച്ച ഘോഷ് ഇന്ത്യൻ ടീമിലില്ല

Richa Ghosh Misses Out ODI Series : ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് കളിക്കില്ല. പ്ലസ് ടു പരീക്ഷ എഴുതേണ്ടതിനാലാണ് താരത്തെ ടീമിൽ പരിഗണിക്കാത്തത്. 16ആം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ താരമാണ് റിച്ച.

INDW vs NZW : പ്ലസ് ടു പരീക്ഷയെഴുതണം; റിച്ച ഘോഷ് ഇന്ത്യൻ ടീമിലില്ല
റിച്ച ഘോഷ് (Image Credits – PTI)
abdul-basith
Abdul Basith | Published: 18 Oct 2024 06:34 AM

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ റിച്ച ഘോഷ്, സ്പിന്നർ ആശ ശോഭന, ഓൾറൗണ്ടർ പൂജ വസ്ട്രാക്കർ എന്നിവർ ടീമിൽ ഉൾപ്പെട്ടില്ല. പൂജ വസ്ട്രാക്കർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു. മലയാളി താരം ആശ ശോഭന പരിക്കേറ്റ് ചികിത്സയിലാണ്. റിച്ച ഘോഷിനെ ഒഴിവാക്കിയതിൻ്റെ കാരണമാണ് ഏറെ കൗതുകകരം. പ്ലസ് ടു പരീക്ഷ എഴുതേണ്ടതിനാലാണ് താരത്തെ ടീമിൽ പരിഗണിക്കാത്തത് എന്നും ബിസിസിഐ വ്യക്തമാക്കി.

വെറും 21 വയസാണ് റിച്ച ഘോഷിന്. 2003 സെപ്തംബർ 28ന് പശ്ചിമ ബംഗാളിൽ ജനിച്ച റിച്ച 2020 ൽ, 16ആം വയസിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ താരമാണ്. അതിന് ശേഷം മൂന്ന് ഫോർമാറ്റിലും റിച്ച സ്ഥിര സാന്നിധ്യമായി മാറി. മികച്ച വിക്കറ്റ് കീപ്പറും അഗ്രസീവ് ബാറ്ററുമായ റിച്ച വളരെ വേഗം തന്നെ ഇന്ത്യൻ ടീമിലെ വിലപിടിപ്പുള്ള താരമായി. വനിതാ ബിഗ് ബാഷിലും റിച്ച കളിച്ചിട്ടുണ്ട്.

Also Read : Women’s T20 World Cup: അങ്ങനെ ഞങ്ങളെ വച്ച് നീയൊന്നും സ്വപ്നം കാണണ്ട; വനിതാ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്, പാകിസ്താനെ കീഴടക്കി ന്യൂസിലൻഡ് സെമിയിൽ

ഈ മാസം 24നാണ് പരമ്പര ആരംഭിക്കുക. ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യ ഏകദിന ലോകകപ്പിലേക്കുള്ള മുന്നൊരുക്കങ്ങളിലാണ്. ഈ മാസം 24, 27, 29 തീയതികളിൽ നടക്കുന്ന മത്സരങ്ങളുടെ വേദി അഹ്മദാബാദാണ്.

16 അംഗ ടീമിൽ വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയ തിരികെയെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ടീമിലുണ്ടായിരുന്ന സായ്ക ഇഷാഖ്, പ്രിയ പുനിയ, ശബ്‌നം ശക്കീൽ എന്നിവർ ഈ പരമ്പരയിൽ കളിക്കില്ല. ഓസ്ട്രേലിയ എയ്ക്കെതിരായ തകർപ്പൻ പ്രകടനങ്ങൾ കണക്കിലെടുത്ത് തേജസ് ഹസ്ബാനിസിനെ ആദ്യമായി ടീമിൽ ഉൾപ്പെടുത്തി. ഓൾറൗണ്ടർ സയാലി സത്ഘരെ, സൈമ താക്കൂർ, ലെഗ് സ്പിന്നർ പ്രിയ മിശ്ര എന്നിവർക്കും ആദ്യമായി ടീമിലേക്ക് ക്ഷണമെത്തി.

ഇന്ത്യ വനിതാ ടീം : Harmanpreet Kaur, Smriti Mandhana, Shafali Verma, D Hemalatha, Deepti Sharma, Jemimah Rodrigues, Yastika Bhatia, Uma Chetry, Sayali Satgare, Arundhati Reddy, Renuka Singh Thakur, Tejal Hasabnis, Saima Thakor, Priya Mishra, Radha Yadav, Shreyanka Patil.

Latest News