Yograj Singh: ‘എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ഉപദ്രവിച്ചവരോട്‌ കൈകള്‍ കൂപ്പി മാപ്പ് ചോദിക്കുന്നു’

Yograj Singh apologises: കണ്ണീരോടെയാണ് യോഗ്‌രാജ് മാപ്പ് ചോദിച്ചത്. ചെയ്ത എല്ലാ തെറ്റുകള്‍ക്കും മാപ്പ് ചോദിക്കുകയാണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് യോഗ്‌രാജ്

Yograj Singh: എല്ലാം എന്റെ തെറ്റാണ്, ഞാന്‍ ഉപദ്രവിച്ചവരോട്‌ കൈകള്‍ കൂപ്പി മാപ്പ് ചോദിക്കുന്നു

യോഗ്‌രാജ് സിംഗ്

Published: 

15 Oct 2025 | 02:27 PM

യുവരാജ് സിങിനോടും, യുവരാജിന്റെ മാതാവും തന്റെ ആദ്യ ഭാര്യയുമായ ഷബ്‌നത്തോടും മാപ്പ് ചോദിച്ച് യോഗ്‌രാജ് സിങ്‌. കൈകള്‍ കൂപ്പി കണ്ണീരോടെയാണ് യോഗ്‌രാജ് മാപ്പ് ചോദിച്ചത്. ചെയ്ത എല്ലാ തെറ്റുകള്‍ക്കും മാപ്പ് ചോദിക്കുകയാണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് യോഗ്‌രാജ് സമ്മതിച്ചു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തനിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. അന്ന് ശസ്ത്രക്രിയക്ക് വിധേയനായി. മരിക്കുമെന്ന് തോന്നി. ആ അനുഭവം മനസിനെ മാറ്റിമറിച്ചു. മോക്ഷം ലഭിക്കണമെന്നാണ് ഇപ്പോള്‍ ആഗ്രഹമെന്നും ഒരുപാട് തെറ്റുകള്‍ തനിക്ക് സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നും, ഒരു കാര്യത്തിലും പശ്ചാത്തപമില്ലെന്നും യോഗ്‌രാജ് നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്നാണ് അദ്ദേഹത്തിന്റെ മനംമാറ്റം.

ജീവിതത്തിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും അമ്മ മരിച്ചപ്പോൾ കരഞ്ഞിട്ടേയുള്ളൂവെന്നും പഴയ അഭിമുഖങ്ങളില്‍ യോഗ്‌രാജ് പറഞ്ഞിട്ടുണ്ട്. യുവരാജിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെന്നും, ഭാര്യയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടുണ്ടെന്നും, തന്റെ അനുവാദമില്ലാതെ പുറത്തുപോകാന്‍ അവരെ സമ്മതിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.

Also Read:  ശ്രേയസ് അയ്യര്‍ ചെയ്തത് ക്രിമിനല്‍ കുറ്റം, ക്ഷമിക്കില്ല; പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനെതിരെ യോഗ്‌രാജ് സിങ്‌

ഒരുപാട് കാര്യങ്ങളില്‍ ഖേദമുണ്ട്. താന്‍ ഉപദ്രവിച്ചവരോടെല്ലാം മാപ്പ് ചോദിക്കുന്നു. അത് കുടുംബത്തിനുള്ളിലോ പുറത്തോ ഉള്ള ആരായാലും അവരോടെല്ലാം ക്ഷമ ചോദിക്കുകയാണ്. മക്കളോടും, ഭാര്യയോടും, യുവിയുടെ അമ്മയോടും മറ്റുള്ളവരോടും മാപ്പ് അപേക്ഷിക്കുകയാണ്. എല്ലാം തന്റെ തെറ്റായിരുന്നു. തന്റെ മോശം പെരുമാറ്റത്തോട് ക്ഷമിക്കണം. തനിക്ക് കുറവുകള്‍ മാത്രമേയുള്ളൂ. ജീവിതത്തില്‍ നല്ലതൊന്നും ചെയ്തിട്ടില്ലെന്നും യോഗ്‌രാജ് ആവര്‍ത്തിച്ചു. ഫൈവ്‌വുഡ് പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിച്ചത്.  വിവാദപരമായ പരാമര്‍ശങ്ങളിലൂടെ യോഗ്‌രാജ് സിങ്‌ പലതവണ ശ്രദ്ധ നേടിയിട്ടുണ്ട്.

Follow Us
Related Stories
Kerala Blasters: പൊന്നു ബ്ലാസ്റ്റേഴ്‌സേ ഇവരെയെങ്കിലും നഷ്ടപ്പെടുത്തരുതേ; അടുത്ത സീസണിലും ഈ താരങ്ങള്‍ മതി! ആരാധകര്‍ക്ക് പറയാനുള്ളത്‌
Kerala Blasters: ജംഷഡ്പൂരിനെ തുരത്തിയ ആത്മവിശ്വാസത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരെ; ലക്ഷ്യം ഹോം ഗ്രൗണ്ടിലെ രണ്ടാം ജയം
CK Vineeth: മാനേജ്‌മെന്റ് മോശമാണെന്ന് അറിയാം; കളി ബഹിഷ്‌കരിക്കുന്നത് ശരിയല്ല; മഞ്ഞപ്പടയോട് സി.കെ. വിനീത്‌
Kerala Blasters: വിബിനും, നിഹാലും സൂപ്പറാ! ജംഷഡ്പുരിനെ തുരത്തി കേരള ബ്ലാസ്റ്റേഴ്‌സ്‌
Joshua Pynadath: അമേരിക്കയുടെ മലയാളി പയ്യന്‍; ജോഷ്വ പൈനാടത്ത് ഇന്ത്യന്‍ ടീമിലെത്തുമോ? അഭ്യൂഹങ്ങള്‍ ശക്തം
IPL 2026 Updates: മത്സരത്തിനിടെ ‘ദോശ ഇഡ്ഡലി’ പാട്ട്, ചെന്നൈ പരാതി നൽകി
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്