Arattai Messenger: വാട്സാപ്പിനെ വെല്ലുവിളിച്ച് ആറാടുന്ന ആറാട്ടൈ…. പെട്ടെന്ന് വൈറലായത് ഈ സിംപിൾ കാര്യംകൊണ്ട്
Arattai Messenger Challenges WhatsApp: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് മൂലകാരണം. അദ്ദേഹം എക്‌സിലൂടെ ഇതിനെ പ്രശംസിച്ചതോടെ ദേശീയ ശ്രദ്ധ ഈ ആപ്പിനു ലഭിച്ചു.
ചെന്നൈ: വർഷങ്ങളായി വാട്‌സ്ആപ്പ് കയ്യടക്കി വെച്ചിരുന്ന സിംഹാസനം ഇളകിത്തുടങ്ങിയോ എന്ന് പലരും ചോദിക്കുന്നു… കാരണം സിംപിളാണ്. ആറാട്ടെെ എന്ന പുതിയതായി ട്രെൻഡിങ് ആയ ആപ്പ് തന്നെ. ആപ് സ്റ്റോറുകളെ തീപിടിപ്പിച്ച് മുന്നേറുകയാണ് ആറാട്ടൈ. ഇത് ഇപ്പോൾ ട്രെൻഡിങ് ആകാനുള്ള കാരണം വളരെ ലളിതമാണ്. എന്താണെന്നു നോക്കാം
എന്താണ് ആറാട്ടൈ
2021-ൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഹോ കോർപ്പറേഷൻ പുറത്തിറക്കിയ ആപ് ആണിത്. ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കാഷ്വൽ ചാറ്റ് എന്നാണ് ആറാട്ടൈ എന്ന വാക്കിനർത്ഥം.
പ്രത്യേകതകൾ ഇവയെല്ലാം
വൺ ഓൺ വൺ ചാറ്റുകളാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഗ്രൂപ്പ് ചാറ്റുകളും വോയിസ് കോളുകളും വളരെ എളുപ്പത്തിൽ ചെയ്യാനാകും. ചാനലുകൾ ക്രിയേറ്റ് ചെയ്യാനും സ്റ്റോറികൾ സൃഷ്ടിക്കാനുമെല്ലാം വളരെ എളുപ്പമാണ്. കൂടാതെ ഓൺലൈൻ മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യവും ഉണ്ട്. മൊബൈൽ ഡെസ്‌ക്ടോപ്പിൽ മാത്രമല്ല ആൻഡ്രോയിഡ് ടിവിയിലും ഇപയോഗിക്കാം എന്നത് മറ്റൊരു പ്രത്യേകത.
റാങ്കിങ്ങിൽ വാട്‌സാപ്പിനു മുന്നിൽ….
വളരെ വേഗത്തിൽ വന്നു വൈറലായ ആപ്പ് ആണിത്. ഇതിനു കാരണം വളരെ ലളിതമാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് മൂലകാരണം. അദ്ദേഹം എക്‌സിലൂടെ ഇതിനെ പ്രശംസിച്ചതോടെ ദേശീയ ശ്രദ്ധ ഈ ആപ്പിനു ലഭിച്ചു. കൂടാതെ കോളിങ്ങിനും സന്ദേശം കൈമാറുന്നതിനും ഇത് ഉപയോഗിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങൾക്കു പിന്നാലെ ആറാട്ടൈ ആപ്പ് സ്റ്റോർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.