Airtel Cheap Recharge Plans: 199 രൂപക്ക് സിം കട്ടാവാതിരിക്കാനുള്ള പ്ലാൻ വേണോ? എയർടെല്ലിലുണ്ട്
Airtel Cheap Recharge Plans Under 300: വെറും 300 രൂപയിൽ താഴെയുള്ള എയർടെല്ലിന്റെ ഈ പ്ലാനുകളെല്ലാം തങ്ങളുടെ നമ്പർ അല്ലെങ്കിൽ വർഷങ്ങളായുള്ള സിം സജീവമായിനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യം

Airtel Cheap Recharge Plans
ഒരുപാടൊന്നും ചിലവഴിക്കാനില്ല, എന്നാൽ സിം കട്ടാവുകയും ചെയ്യരുത്. ഇങ്ങനെ ആഗ്രഹിക്കുന്ന മൊബൈൽ ഉപഭോക്താക്കൾ നിരവധി പേരാണ്. ഇവർക്കായി റീ ചാർജ്ജ് പ്ലാനുകളുണ്ടോ ? എയർടെൽ മുന്നോട്ട് വെക്കുന്നുണ്ട് ഇത്തരം പ്ലാനുകൾ. വെറും 300 രൂപയിൽ താഴെയുള്ള എയർടെല്ലിന്റെ ഈ പ്ലാനുകളെല്ലാം തങ്ങളുടെ നമ്പർ അല്ലെങ്കിൽ വർഷങ്ങളായുള്ള സിം സജീവമായിനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമാണ്.
300 രൂപയിൽ താഴെയുള്ള പ്ലാനുകൾ
199 രൂപ, 219 രൂപ, 249 രൂപ, 299 രൂപ എന്നിങ്ങനെയാണ് എയർടെല്ലിന്റെ 300 രൂപയിൽ താഴെയുള്ള പ്ലാനുകൾ. വെറും ബേസിക്ക് പ്ലാനുകളാണിത്. 5ജിയോ, വലിയ ഡാറ്റയോ ഒന്നും തന്നെ ഇവക്കില്ല.
199 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണിത്, മുമ്പ് 155 രൂപയും പിന്നീട് 179 രൂപയും ആയിരുന്നെങ്കിൽ ഇപ്പോൾ ഇതിന്റെ നിരക്ക് 199 രൂപയാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. ഇൻ്റർനെറ്റ് ആവശ്യമില്ലാത്ത ഉപയോക്താക്കൾക്ക് ഇത് ബെസ്റ്റ് പ്ലാനാണ്.
219 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ 219 രൂപയുടെ പ്ലാനിൽ 3 ജിബി ഡാറ്റയും 300 എസ്എംഎസും 28 ദിവസത്തേക്ക് ലഭിക്കും. പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
249 രൂപയുടെ പ്ലാൻ
249 രൂപയുടെ പ്ലാനിൽ 219 രൂപയുടെ പ്ലാനിനേക്കാൾ കൂടുതൽ ഡാറ്റയും എസ്എംഎസും ഉണ്ട്. പ്രതിദിനം 1 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഇതിൽ ലഭിക്കും, വാലിഡിറ്റി 24 ദിവസമായിരിക്കും.
299 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ 299 രൂപ പ്ലാനിൽ പ്രതിദിനം ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ, 100 എസ്എംഎസ്, പരിധിയില്ലാത്ത കോളിംഗ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.