Airtel Voice-Only Plan : അമ്പട വീരാ, ആരോടും പറഞ്ഞില്ല! എയർടെൽ വോയ്സ് ഓൺലി പ്ലാൻ്റെ വില കൂട്ടി
Airtel Voice Only Recharge Plan : നേരത്തെ ഉണ്ടായിരുന്ന 189 രൂപ പ്ലാൻ റദ്ദാക്കി 199 രൂപയുടെ പ്ലാനാണ് ഇപ്പോൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇൻ്റർനെറ്റ് സേവനം ആവശ്യമില്ലാത്തവർക്ക് ടെലികോം സേവന ദാതാക്കൾ വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കാറുണ്ട്. ഇൻ്റർനെറ്റ് ഒഴികെ മിക്ക സേവനങ്ങളും ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ എയർടെല്ലിൻ്റെ ഏറ്റവും കുറഞ്ഞ പ്ലാനായിരുന്നു 189 രൂപയുടെ. 28 ദിവസത്തേക്കുള്ള പ്ലാനിൽ ഡാറ്റയൊന്നുമില്ലാതെ വോയ്സ്-എസ്എംഎസ് സേവനം മാത്രമാണ് ലഭിക്കുക. എന്നാൽ എയർടെൽ ഇപ്പോൾ പ്ലാൻ റദ്ദാക്കിയിരിക്കുകയാണ്. പകരം റിച്ചാർജ് പ്ലാൻ തുക വർധിപ്പിച്ചിരിക്കുയാണ് ടെലികോം കമ്പനി.
ഇനി ഏറ്റവും കുറഞ്ഞ വോയ്സ്-ഒൺലി പ്ലാനിനായി എയർടെൽ ഉപയോക്താക്കൾ 199 രൂപ ചിലവഴിക്കേണ്ടി വരും. 28 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ് കോളും ദിവസേന 100 എസ്എംഎസ് ലഭിക്കും. കൂടാതെ 2ജിബി ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കുന്നതാണ്. 2ജിബി ഡാറ്റ തീർന്നാൽ ഒരു 50 പൈസ വീതം ഈടാക്കുന്നതാണ്. ഇവയ്ക്കൊപ്പം സൗജന്യ കോളർ ടോണും ഒരു വർഷത്തേക്ക് പെർപ്ലെക്സിറ്റി പ്രൊ എഐ ടൂൾ ലഭിക്കുന്നതാണ്.
അതേസമയം വോയ്സ് ഒൺലി പ്ലാനിൻ്റെ വില വർധിപ്പിച്ചത് എയർടെൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇന്ത്യൻ ടെലികോം കമ്പനികൾ വോയ്സ് ഒൺലി പ്ലാനുകൾ ഒഴിവാക്കുന്നതിൻ്റെ ഫലമായിട്ടാണ് ഈ മാറ്റമെന്നാണ് ടെലികോം മേഖലയിലെ വിദഗ്ധ അഭിപ്രായപ്പെടുന്നത്. ട്രായിയുടെ നിർദേശം പ്രകാരം ടെലികോം കമ്പനികൾ വോയ്സ് ഒൺലി പ്ലാനുകൾ നിലനിർത്തുന്നത്.