OnePlus 13 Price Cut: ഒറ്റയടിക്ക് 10000 കുറക്കാൻ കാരണം, വൺ പ്ലസ് രണ്ടും കൽപ്പിച്ചാണ്
ഈ വർഷം ആദ്യമാണ് വൺപ്ലസ് 13 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുള്ള ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്.
പുത്തൻ ലോഞ്ചിംഗ് ഒരു ഭാഗത്തും, വിലക്കുറവ് മറ്റൊരു ഭാഗത്തും ചേരുമ്പോൾ ഉപയോക്താക്കൾക്ക് പിന്നെ വെറൊന്നും ചിന്തിക്കേണ്ടതില്ലെന്നാണ് സാരം. അതിന് ഉത്തമ ഉദാഹരണമാണ് വൺ പ്സ്-13-ൻ്റെ വിലക്കുറവ്. കാര്യം വില കുറക്കുന്നതിന് പിന്നിൽ മറ്റൊരു കാരണമുണ്ടെങ്കിലും ഫോൺ ഇറക്കിയതിനേക്കാൾ 10000 രൂപയോളം വിലയിൽ കുറവ് എന്നത് അത്ര ചെറിയ കാര്യമായി കാണാൻ സാധിക്കില്ല. എന്താണ് ഫോണിൻ്റെ ഇപ്പോഴത്തെ വില, കിഴിവുകൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ നോക്കാം.
വിലക്കുറവിന് പിന്നിൽ
വൺ പ്ലസ് 13-ൻ്റെ വിലക്കുറവിനുള്ള ഏറ്റവും പ്രധാന കാരണം വൺ പ്ലസ് 15-ൻ്റെ ലോഞ്ചിംഗ് കൂടിയാണ്. നവംബർ 13-നാണ് ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സമഗ്രമായ മാറ്റങ്ങൾ ഫോണിൽ പ്രതീക്ഷിക്കാം. ദീർഘ നേരം നിൽക്കുന്ന ബാറ്ററിയും ഫീച്ചറുകളും ഫോണിൽ ഉണ്ടാവും.
9,000 രൂപ വിലക്കുറവിൽ
ഈ വർഷം ആദ്യമാണ് വൺപ്ലസ് 13 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുള്ള ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒന്ന് 12 ജിബി റാമും 256 ജിബി സ്റ്റോറേജും, മറ്റൊന്ന് 16 ജിബി റാമും 512 ജിബി സ്റ്റോറേജും. 72,999 രൂപയായിരുന്നു ഫോണിൻ്റെ വില. ഇപ്പോൾ കുറഞ്ഞത് 9,000 രൂപ വിലക്കുറവിൽ ഫോൺ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. കൂടാതെ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് കിഴിവിൽ 1500 രൂപ അല്ലാതെയും ലഭിക്കും.
പ്രധാന സവിശേഷതകൾ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ തന്നെയാണ് ഫോണിൻ്റെ പ്രത്യേകത. 120Hz റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഫോണിൻ്റെ സവിശേഷത, കൂടാതെ ProXDR പോലുള്ള നൂതന സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. 16 ജിബി വരെ റാമും 512 ജിബി വരെ ഇൻ്റേണൽ സ്റ്റോറേജും ഫോണിനുണ്ട്.
അൾട്രാ-ഫാസ്റ്റ് 100W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 6000mAh ബാറ്ററിയാണ് ഫോണിനുള്ളത്.
ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. 50MP വൈഡ് ആംഗിൾ പ്രധാന ക്യാമറയും, 50MP അൾട്രാ-വൈഡ് ക്യാമറ, 50MP ടെലിഫോട്ടോ ക്യാമറ എന്നിവയും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP മുൻ ക്യാമറയും നൽകിയിട്ടുണ്ട്. വെള്ളം, പൊടി എന്നിവയിൽ നിന്നും സംരക്ഷണത്തിനായി IP68, IP69 റേറ്റിംഗും ഫോണിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 15 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.