AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold mine China: 7.3 ലക്ഷം കോടിയുടെ സ്വർണം ഭൂമിയ്ക്കടിയിൽ… ചൈനയ്ക്ക് കോളടിച്ചു

Huge Gold Reserve China: ഭൂമിക്കടിയിലെ ഖനിയിൽ നിന്ന് ലഭിക്കുന്ന അയിരിൽ എട്ട് ഗ്രാമിലധികം സ്വർണം അടങ്ങിയിട്ടുണ്ടെങ്കിൽ അത് വലിയ കാര്യമായാണ് ഗവേഷകർ കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ, ഒരു സാമ്പിളിൽ 138 ഗ്രാം ലഭിക്കുന്നത് അപൂർവവും അസാധാരണവുമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Gold mine China: 7.3 ലക്ഷം കോടിയുടെ സ്വർണം ഭൂമിയ്ക്കടിയിൽ… ചൈനയ്ക്ക് കോളടിച്ചു
Gold MineImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 10 Nov 2025 16:03 PM

ബെയ്ജിങ്: ചൈനയുടെ ഹുനാൻ പ്രവിശ്യയിൽ ലോകം കണ്ട ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തി. ഏകദേശം 7.3 ലക്ഷം കോടി രൂപ (1000 മെട്രിക് ടൺ) വിലമതിക്കുന്ന സ്വർണമാണ് പിങ്ജിയാങ് കൗണ്ടിയിലെ ഭൂമിക്കടിയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയിൽ കണ്ടെത്തിയ 900 മെട്രിക് ടൺ സ്വർണശേഖരത്തെയാണ് ഈ പുതിയ കണ്ടെത്തൽ മറികടന്നിരിക്കുന്നത്.

നൂതനമായ ത്രിഡി ജിയോളജിക്കൽ മോഡലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വൻ നിക്ഷേപം കണ്ടെത്തിയത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ട് കിലോമീറ്റർ ആഴത്തിലുള്ള സ്വർണ അയിരുകളെ പോലും കൃത്യമായി തിരിച്ചറിയാൻ സാധിച്ചു. ഗവേഷകർ നിലവിൽ രണ്ട് കിലോമീറ്റർ ആഴത്തിൽ 40 തരം സ്വർണ അയിരുകൾ കണ്ടെത്തിക്കഴിഞ്ഞു. ഇത് തന്നെ ഏകദേശം 300 മെട്രിക് ടൺ വരും.

 

Also read – ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങുന്നത് സൂക്ഷിച്ച് മതി; സുരക്ഷിതമല്ലെന്ന് സെബി മുന്നറിയിപ്പ്‌

 

ഭാവി സാധ്യത

 

ത്രിഡി മോഡലിംഗ് നൽകുന്ന സൂചനകൾ പ്രകാരം, മൂന്ന് കിലോമീറ്റർ ആഴത്തിലേക്ക് പോയാൽ ഇനിയും കൂടുതൽ സ്വർണനിക്ഷേപം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാങ്കു (Wangu) പ്രദേശത്ത് നിന്ന് പുറത്തെടുത്ത പാറകളുടെ സാമ്പിളുകളിൽ 138 ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

ഭൂമിക്കടിയിലെ ഖനിയിൽ നിന്ന് ലഭിക്കുന്ന അയിരിൽ എട്ട് ഗ്രാമിലധികം സ്വർണം അടങ്ങിയിട്ടുണ്ടെങ്കിൽ അത് വലിയ കാര്യമായാണ് ഗവേഷകർ കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ, ഒരു സാമ്പിളിൽ 138 ഗ്രാം ലഭിക്കുന്നത് അപൂർവവും അസാധാരണവുമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ഖനിയുടെ ഉയർന്ന സാമ്പത്തിക സാധ്യതകളെയാണ് സൂചിപ്പിക്കുന്നത്.