AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amazon Prime Day 2025: സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവ്, ഒപ്പം കാർഡ് ഓഫറുകളും; ആമസോൺ പ്രൈം ഡേ സെയിൽ ഉടൻ

Amazon Prime Day Sale 2025: ആമസോൺ പ്രൈം ഡേ സെയിൽ ഈ മാസം 12ന് ആരംഭിക്കും. 65 ശതമാനം വരെ വിലക്കിഴിവിലാണ് സെയിലിൽ സാധനങ്ങൾ ലഭിക്കുക.

Amazon Prime Day 2025: സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവ്, ഒപ്പം കാർഡ് ഓഫറുകളും; ആമസോൺ പ്രൈം ഡേ സെയിൽ ഉടൻ
ആമസോൺImage Credit source: Unsplash
abdul-basith
Abdul Basith | Published: 03 Jul 2025 10:11 AM

ആമസോൺ പ്രൈം ഡേ 2025 സെയിൽ ഉടനെത്തുന്നു. സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവ് അടക്കം വമ്പൻ ഓഫറുകളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിലെ മറ്റ് പ്രൊഡക്ടുകൾക്കും വിലക്കിഴിവുണ്ട്. ആമസോൺ പ്രൈം മെമ്പർമാർക്കാണ് ഈ സെയിൽ ലഭ്യമാവുക.

സെയിലിനെപ്പറ്റിയുള്ള വിവരങ്ങൾ ആമസോൺ സൈറ്റിൽ കാണാം. സെയിലിനായി ആമസോൺ മൈക്രോസൈറ്റ് പ്രദർശിപ്പിച്ചിട്ടുണ്ട്. ജൂലായ് 12ന് ആരംഭിക്കുന്ന സെയിൽ 14ന് അവസാനിക്കും. സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട്ഫോൺ അക്സസറീസിനും 40 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഐഫോൺ 15, സാംസങ് ഗ്യാലക്സി എസ്24, വൺപ്ലസ് 13, ഐകൂ നിയോ 10ആർ തുടങ്ങി വിവിധ ഫോണുകൾക്ക് വിലക്കിഴിവുണ്ടാവുമെന്നാണ് വിവരം. ഫ്ലാറ്റ് ഡിസ്കൗണ്ടിനൊപ്പം ഐസിഐസിഐ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് പ്രത്യേക ഓഫറുണ്ട്.

Also Read: Mircosoft Layoff: മൈക്രോസോഫ്റ്റിൽ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടമാകുന്നത് 9000 പേർക്ക്, കാരണം എഐയോ?

സാംസങ്, ഓപ്പോ, വൺപ്ലസ്, ഹോണർ തുടങ്ങിയ ബ്രാൻഡുകളിൽ വിവിധ ഫോണുകൾക്ക് വിലക്കിഴിവ് ബാധകമാണ്. ഐസിഐസിഐ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പർച്ചേസുകൾക്ക് 10 ശതമാനം വരെയാണ് അധിക വിലക്കിഴിവ്. കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ ആകെ 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഐസിഐസിഐ ഡെബിറ്റ് കാർഡുകൾക്കും ഓഫറുണ്ട്. 24 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ സൗകര്യവും എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ പേ വിലക്കിഴിവും ഇതിനൊപ്പം ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ലാപ്ടോപ്പുകൾക്കും 40 ശതമാനത്തോളം വിലക്കിഴിവ് ലഭിക്കും. ടാബുകൾക്കും സ്പീക്കറുകൾക്കും 60 ശതമാനത്തോളവും വിയറബിൾസ്, ക്യാമറ എന്നിവകൾക്ക് 50 ശതമാനത്തോളവും വിലക്കിഴിവുണ്ട്. ടിവികൾക്കും ഹോം അപ്ലയൻസുകൾക്കും 65 ശതമാനമാണ് വിലക്കുറവ്.