Smartphone Using Tips: മഴയത്ത് ഫോൺ ചൂടാകാറുണ്ടോ? വെള്ളം വീണാൽ അപകടമാണ്
Smartphone Using in Rainy Day : മഴക്കാലത്ത് സ്മാർട്ട് ഫോൺ ഉപയോഗം എങ്ങനെ വേണം? എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

മഴയത്തെ സ്മാർട്ട്ഫോൺ ഉപയോഗത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ? മഴക്കാലത്തെ ഫോൺ ഉപയോഗം ചിലപ്പോൾ അപകടത്തിന് കാരണമായേക്കാം. മഴക്കാലത്ത് സ്മാർട്ട് ഫോൺ ഉപയോഗം എങ്ങനെ വേണം? എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. വാട്ടർപ്രൂഫ് പൗച്ച്
പെട്ടെന്നുള്ള മഴയിൽ നിന്നോ വെള്ളം തെറിക്കുന്നതിൽ നിന്നോ നിങ്ങളുടെ ഫോൺ സംരക്ഷിക്കാൻ നല്ല നിലവാരമുള്ള വാട്ടർപ്രൂഫ് മൊബൈൽ പൗച്ച് വാങ്ങുക അതല്ലെങ്കിൽ സിപ്‌ലോക്ക് ബാഗുകൾ കരുതുക. യാത്രവേളകളിൽ
2. ചാർജിംഗ്
നനഞ്ഞ കൈകൾ കൊണ്ടുള്ള ചാർജിംഗ് ഒഴിവാക്കുക. ഇത് വലിയ സംഭവമല്ലെന്ന് തോന്നുമെങ്കിലും, ഇത് ഫോണിന് കേടുപാടുകൾക്കോ ഷോർട്ട് സർക്യൂട്ടിനോ കാരണമാകും. വൈദ്യുതാഘാതവും ഏൽക്കാം.
3. ബാറ്ററി സേവർ ഓണാക്കാം.
ബാറ്ററി സേവർ ഓണാക്കുന്നതും മോശം കാലാവസ്ഥയിൽ നല്ലതാണ്, ഫോൺ അമിതമായി ചൂടാകുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം
4. നനഞ്ഞാൽ ഉടൻ ഓഫ് ചെയ്യുക
ഫോൺ നനഞ്ഞാൽ, അത് ഓഫാക്കുന്നതിൽ ശ്രദ്ധിക്കണം, ഇത് ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിക്കരുത് പകരം, മൈക്രോ ഫൈബർ ക്ലോത്ത് പോലെയുള്ള തുണികൾ ഉപയോഗിച്ച് തുടക്കാം, നനവില്ലാത്ത അന്തരീഷത്തിൽ സൂക്ഷിക്കാം ഉടൻ ഫോൺ പ്രവർത്തിപ്പിക്കരുതം.
5. ഈർപ്പം തടയുന്നതിന്
ഫോൺ സിലിക്ക ജെൽ പാക്കറ്റുകളുള്ള ഒരു ബാഗിൽ സൂക്ഷിക്കുക അല്ലെങ്കിൽ ഉള്ളിലെ ഈർപ്പം ആഗിരണം ചെയ്യുന്നതിനായി കേസിനുള്ളിൽ ബ്ലോട്ടിംഗ് പേപ്പർ സൂക്ഷിക്കുക.
6. IP68-റേറ്റഡ് ഫോൺ കേസ്
ഇടയ്ക്കിടെ യാത്ര ചെയ്യുകയോ ഇരുചക്ര വാഹനം ഓടിക്കുകയോ ചെയ്യുന്നവരാണെങ്കിൽ വെള്ളത്തിൽ നിന്നും ഷോക്കിൽ നിന്നും മികച്ച സംരക്ഷണത്തിനായി മിലിട്ടറി-ഗ്രേഡ് അല്ലെങ്കിൽ IP68-റേറ്റഡ് ഫോൺ കേസ് വാങ്ങുന്നതാണ് നല്ലത്.
8. ചാർജിംഗ് പോർട്ട്
എപ്പോഴും സ്മാർട്ട്‌ഫോൺ പൊടിയും ഈർപ്പവും പിടിച്ചെടുക്കും. ഇത് ഉപകരണത്തിന്റെ യുഎസ്ബി-സി അല്ലെങ്കിൽ ലൈറ്റ്‌നിംഗ് പോർട്ടിൽ തടസ്സമുണ്ടാക്കാം. ഇത് ഇടയ്ക്കിടെ വൃത്തിയാക്കണം. ഇതിന് മൃദുവായ ബ്രഷ് അല്ലെങ്കിൽ ബ്ലോവർ ഉപയോഗിക്കുക.
9. മഴയത്ത് സംസാരം
മഴയത്തുള്ള സംസാരം ഒഴിവാക്കാം. മഴവെള്ളം ഇയർപീസിലേക്കോ മൈക്കിലേക്കോ കയറിയാൽ ഫോൺ തകരാറിലാകും. കോളുകൾ സുരക്ഷിതമായി എടുക്കാൻ വയർഡ് ഇയർഫോണുകളോ ബ്ലൂടൂത്ത് ബഡുകളോ ഉപയോഗിക്കുക.
10. താപനില നിരീക്ഷിക്കുക
ഫോൺ അമിതമായി ചൂടാകാനുള്ള മറ്റൊരു പ്രധാന കാരണം ഈർപ്പമാണ്. അതു കൊണ്ട് ഫോൺ ചാർജ് ചെയ്യുമ്പോഴോ, ഉപയോഗിക്കുമ്പോഴോ നിങ്ങളുടെ അസാധാരണമാംവിധം ചൂടായി തോന്നിയാൽ, ഉടൻ തന്നെ അത് ഊരിവെച്ച് തണുപ്പിക്കാൻ അനുവദിക്കുക.