Samsung Galaxy M36: 7.7 മില്ലിമീറ്റർ കനം, താങ്ങാവുന്ന വില; സാംസങ് ഗ്യാലക്സി എം36 പുറത്തിറങ്ങി
Samsung Galaxy M36 Launches In India: സാംസൻ ഗ്യാലക്സി എം36 5ജി ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചു. 7.7 മില്ലിമീറ്റർ കനത്തിൽ താങ്ങാവുന്ന വിലയിലാണ് ഫോൺ പുറത്തിറങ്ങിയത്.

കനം കുറവിൽ, താങ്ങാവുന്ന വിലയിൽ സാംസങ് ഗ്യാലക്സി എം36 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഗ്യാലക്സി എം സീരീസിലെ ഏറ്റവും പുതിയ മോഡലാണ് സാംസങ് ഗ്യാലക്സി എം36. 7.7 മില്ലിമീറ്റർ കനത്തിൽ താങ്ങാവുന്ന വിലയിലാണ് ഫോൺ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചത്. ജൂലായ് 12 മുതലാണ് ഫോണിൻ്റെ വില്പന ആരംഭിക്കുക.
ഫോണിൻ്റെ 6 ജിബി റാം + 128 ജിബി മെമ്മറി ബേസിക് വേരിയൻ്റിന് 22,999 രൂപയാണ് വില. ബാങ്ക് ഓഫറുകൾ കൂടി പരിഗണിക്കുമ്പോൾ വില 16,999 രൂപയായി കുറയും. 8 ജിബി + 128 ജിബി വേരിയൻ്റിന് 17,999 രൂപയും 8 ജിബി + 256 ജിബി വേരിയൻ്റിന് 20,999 രൂപയുമാണ് ബാങ്ക് ഓഫറുകൾ കൂടി പരിഗണിക്കുമ്പോൾ നൽകേണ്ട വില. ഓറഞ്ച് ഗ്രീൻ, സെറീൻ ഗ്രീൻ, വെൽവറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ ലഭിക്കുക. ആമസോൺ, സാംസങ് ഇന്ത്യ വെബ്സൈറ്റ്, തിരഞ്ഞെടുക്കപ്പെട്ട ഷോപ്പുകൾ എന്നിവയിലൂടെ ഫോൺ ലഭിക്കും.
Also Read: AI Tools: ജോലിസമയം കുറയ്ക്കാൻ എഐ ടൂളുകൾ; എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം




ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ആണ് ഫോണിലെ സ്കിൻ. 6.7 ഇഞ്ച് ഫുൾ എച്ച്ഡി സൂപ്പർ എമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. എക്സിനോസ് 1380 പ്രോസസറാണ് ഫോണിലുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ, 12 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയും ഫോണിൻ്റെ പ്രത്യേകതകളാണ്.