iPhone Update: ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് സിരി ഇനി കൂടുതല്‍ സ്മാര്‍ട്ട്: മാറ്റങ്ങള്‍ക്ക് പിന്നില്‍ പുതിയ എഐ ടൂള്‍

Apple’s secret Veritas app revealed: സിരിയുടെ ചില ഫീച്ചറുകൾക്ക് ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ ലക്ഷ്യം 2026-ൻ്റെ തുടക്കത്തിൽ പുറത്തിറക്കുക എന്നതാണ്.

iPhone Update: ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് സിരി ഇനി കൂടുതല്‍ സ്മാര്‍ട്ട്: മാറ്റങ്ങള്‍ക്ക് പിന്നില്‍ പുതിയ എഐ ടൂള്‍

Apple Iphone Updation

Published: 

28 Sep 2025 10:39 AM

ന്യൂഡൽഹി: ആപ്പിൾ വോയിസ് അസിസ്റ്റന്റായ സിരിക്ക് വലിയൊരു മാറ്റം വരുത്താൻ ഒരുങ്ങുന്നു. ഇതിനായി ‘Veritas’ എന്ന പേരുള്ള ഒരു പുതിയ െഎഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ചാറ്റ്ജിപിറ്റി പോലെ സംഭാഷണശേഷിയുള്ള ഈ ടൂൾ, ആപ്പിളിന്റെ എെഎ ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പലതവണ മാറ്റിവെച്ച സിരിയുടെ പുതിയ പതിപ്പ് 2026 മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​ഗൂ​ഗിൾ, സാംസങ്, OpenAI തുടങ്ങിയ എതിരാളികൾ AI രംഗത്ത് മുന്നേറുന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ ഈ നീക്കം. അടുത്തിടെ നടന്ന iPhone 17 ലോഞ്ചിൽ ആപ്പിൾ തങ്ങളുടെ AI വികസനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരുന്നില്ല. ഇത്, സിരിയുടെ പുതിയ പതിപ്പ് ഒരു വലിയ മാറ്റമാകുമെന്ന സൂചന നൽകുന്നു.

ലാറ്റിൻ ഭാഷയിൽ യാഥാർത്ഥ്യം എന്നർത്ഥം വരുന്ന ‘Veritas’, Appleന്റെ വോയിസ് AI ഫീച്ചറുകൾ കൂടുതൽ ഫലപ്രദമായി പരീക്ഷിക്കാൻ സഹായിക്കുന്നു. ഇത് മുൻകാല സംഭാഷണങ്ങളെ ഓർമ്മിക്കുകയും, നീണ്ട സംഭാഷണങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നു. Apple-ന്റെ ‘Linwood’ എന്ന പുതിയ സിസ്റ്റത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കമ്പനിയുടെ സ്വന്തം ലാർജ് ലാംഗ്വേജ് മോഡലുകളും മറ്റ് AI സാങ്കേതികവിദ്യകളും ഇത് സംയോജിപ്പിക്കുന്നു. ഇമെയിലുകൾ തിരയുക, സംഗീതം നിയന്ത്രിക്കുക, ഫോട്ടോ എഡിറ്റിംഗ് പോലുള്ള കാര്യങ്ങൾ ചെയ്യാനും ഈ ടൂൾ ഉപയോഗിക്കും.

 

സിരിയുടെ അപ്‌ഗ്രേഡും AI തന്ത്രവും

 

സിരിയുടെ ചില ഫീച്ചറുകൾക്ക് ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുതിയ ലക്ഷ്യം 2026-ൻ്റെ തുടക്കത്തിൽ പുറത്തിറക്കുക എന്നതാണ്. സിരിയുടെ വികസനത്തിന് നേതൃത്വം നൽകിയിരുന്ന റോബി വാക്കർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കമ്പനി വിട്ടതിന് ശേഷം Apple തങ്ങളുടെ AI വിഭാഗം പുനഃസംഘടിപ്പിച്ചിരുന്നു. സിരിയിൽ മാത്രമല്ല, HomePod, Apple TV, വെബ് സേർച്ച് എന്നിവയിലും AI അപ്‌ഡേറ്റുകൾ കൊണ്ടുവരാൻ Apple-ന് പദ്ധതിയുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ