AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL Swadeshi 4G: ചരിത്രമെഴുതി ഇന്ത്യ! ‘സ്വദേശി’ 4G ശക്തിയിൽ ഇനി ചൈന, ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ എന്നിവർക്കൊപ്പം

BSNL Swadeshi 4g Network Launch: പിക്കുന്നത്. ഇതിൽ ആന്ധ്രപ്രദേശിൽ മാത്രമായി 5985 ടവറുകൾ കമ്മീഷൻ ചെയ്യും. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും അതിവേഗ 4g കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, പ്രാദേശിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 

BSNL Swadeshi 4G: ചരിത്രമെഴുതി ഇന്ത്യ! ‘സ്വദേശി’ 4G ശക്തിയിൽ ഇനി ചൈന, ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ എന്നിവർക്കൊപ്പം
Bsnl 4gImage Credit source: Tv9 Network
ashli
Ashli C | Updated On: 27 Sep 2025 16:52 PM

ന്യൂ ഡൽഹി: സാങ്കേതിക രംഗത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. ടെലി കമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ച്ചറിന് ഉത്തേജനം നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ബിഎസ്എൻഎല്ലിന്റെ സ്വദേശി 4g നെറ്റ്‌വർക്ക് ഉദ്ഘാടനം ചെയ്തു. ഇതോടെ തദ്ദേശീയമായി ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. ചൈന ഡെന്മാർക്ക് സ്വീഡൻ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഇടം പിടിച്ചു.

ടെലികോമിൽ ഇന്ത്യ ആഗോള നിർമ്മാണ കേന്ദ്രമായി മാറുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിഎസ്എൻഎൽ 4g നെറ്റ്‌വർക്ക് ഒഡീഷയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ബിഎസ്എൻഎല്ലിന്റെ 4g സ്റ്റാക്കും 97, 500 ൽ അധികം ടവറുകളുമാണ് പ്രധാനമന്ത്രി രാജ്യത്തിനായി കമ്മീഷൻ ചെയ്തത്.

ഈ മുന്നേറ്റം രാജ്യത്തെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ കുറയ്ക്കുവാൻ സഹായിക്കുമെന്നും രാജ്യത്ത് കയറ്റുമതി വർധിപ്പിക്കുവാനും സാമ്പത്തിക മേഖലയ്ക്ക് പുത്തൻ ഉണർവേകാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 37,000 കോടി രൂപ ചെലവഴിച്ചാണ് ഈ ടവറുകൾ സ്ഥാപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രാജ്യത്തുടനീളം 97, 500 കേന്ദ്രങ്ങളിലായി 45 ടവറുകളാണ് സ്ഥാപിക്കുന്നത്. ഇതിൽ ആന്ധ്രപ്രദേശിൽ മാത്രമായി 5985 ടവറുകൾ കമ്മീഷൻ ചെയ്യും. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും അതിവേഗ 4g കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, പ്രാദേശിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഒഡീഷയിലെ 2472 ഗ്രാമങ്ങൾ ഉൾപ്പെടെ, വിദൂര അതിർത്തികളിലും തീവ്രവാദ ബാധിത പ്രദേശങ്ങളിലെ 26,700ലധികം ഗ്രാമങ്ങൾക്കും 4g സേവനം ലഭിക്കും. ഏകദേശം 20 ലക്ഷത്തിലധികം പുതിയ വരിക്കാർക്ക് സേവനം ലഭ്യമാകും എന്നാണ് റിപ്പോർട്ട്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായാണ് പ്രവർത്തനമെന്നതും 5g യിലേക്ക് വളരെ വേഗം മാറാൻ സാധിക്കും എന്നതും ഇതിന്റെ സവിശേഷതയാണ്. ഫൈവ് ജി സ്പെക്ട്രം ലഭിച്ചാൽ ഉടനെ 5g യിലേക്ക് അനായാസം അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും. അതിനായി ഉപകരണങ്ങൾ മാറ്റേണ്ടതില്ല.

മാത്രമല്ല ഈ ടവറുകൾ സൗരോർജത്തിൽ പ്രവർത്തിക്കുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് ഈ സൈറ്റുകളെ ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത ടെലികോം സൈറ്റുകളുടെ കൂട്ടമാക്കി മാറ്റുകയും രാജ്യത്തിന്റെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിൽ സുപ്രധാന ചുവടുവെപ്പ് നടത്തുകയും ചെയ്യുന്നു. ഇതുകൂടാതെ ഡിജിറ്റൽ ഭാരത് നിധിയിലൂടെ ഇന്ത്യയുടെ 100 ശതനമാനം 4g സാച്ചുറേഷൻ നെറ്റ്‌വർക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.