Ather EV : കുഴിയുണ്ടേ… സ്കൂട്ടർ തന്നെ മുന്നറിയിപ്പ് നൽകും പുതിയ സേഫ്റ്റി ഫീച്ചറുമായിഏഥർ

Ather Pothole Alerts :ഇന്ത്യൻ ഇലക്ടിക് വാഹന വിപണിയിലെ വിശ്വസ്തമായ ബ്രാൻഡുകളിൽ ഒന്നാണ് ഏഥർ എനർജി. ഉപഭോക്താക്കൾക്ക് പരമാവധി കംഫർട്ട് നൽകുന്ന ഫീച്ചറുകൾ തങ്ങളുടെ വാഹനങ്ങളിൽ ഉൾപ്പെടുത്താൻ കമ്പനി തുടക്കം മുതലെ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ വാഹന ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന മറ്റൊരു സുരക്ഷാ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

Ather EV : കുഴിയുണ്ടേ... സ്കൂട്ടർ തന്നെ മുന്നറിയിപ്പ് നൽകും പുതിയ സേഫ്റ്റി ഫീച്ചറുമായിഏഥർ

Ather 450 Ev

Updated On: 

03 Aug 2026 | 12:44 AM

ഇന്ത്യൻ ഇലക്ടിക് വാഹന വിപണിയിലെ വിശ്വസ്തമായ ബ്രാൻഡുകളിൽ ഒന്നാണ് ഏഥർ എനർജി. ഉപഭോക്താക്കൾക്ക് പരമാവധി കംഫർട്ട് നൽകുന്ന ഫീച്ചറുകൾ തങ്ങളുടെ വാഹനങ്ങളിൽ ഉൾപ്പെടുത്താൻ കമ്പനി തുടക്കം മുതലെ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ വാഹന ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന മറ്റൊരു സുരക്ഷാ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. തങ്ങളുടെ രണ്ടാം ജനറേഷൻ വാഹനങ്ങളിലാണ് കമ്പനി പാത്ത് ഹോൾ അല​ർട്ട് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഏഥർ 450 Apex, 450X, Rizta Z എന്നീ മോഡലുകളിലാണ് നിലവിൽ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്.

ഈ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായാണ് ഫീച്ചറിന്റെ പ്രവർത്തനം. റോഡിലെ അപകടസാധ്യതകളെക്കുറിച്ച് റൈഡർമാർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഈ പുതിയ സംവിധാനം. ഏഥറിന്റെ ‘2025 കമ്മ്യൂണിറ്റി ഡേ’യിലാണ് ‘Pothole+ Alerts’ ആദ്യമായി പ്രദർശിപ്പിക്കുന്നത്. കുഴികൾ, നിരപ്പല്ലാത്ത റോഡ് , സ്പീഡ് ബ്രേക്കറുകൾ എന്നിവ മുന്നിൽ വരുമ്പോൾ സ്കൂട്ടറിന്റെ ഡാഷ്‌ബോർഡിൽ അലർട്ട വരും. സ്കൂട്ടറിന്റെ സ്പീക്കറുകൾ വഴി റൈഡർമാർക്ക് ഓഡിയോ മുന്നറിയിപ്പുകളും ലഭ്യമാകും. അപകടസാധ്യതകൾ തിരിച്ചറിയാൻ ‘കണക്റ്റഡ് ഫ്ലീറ്റ് ഡാറ്റ’യാണ് (connected fleet data) ഈ ഫീച്ചറിന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്.

Also Read : മാർവൽ ഫാൻസ് ഇവിടെ കമോൺ… ‍ഡോക്ടർ ഡൂം തീമിൽ പുത്തൻ ബൈക്കുമായി ടിവിഎസ്

തങ്ങളുടെ ‘കണക്റ്റഡ്’ സ്കൂട്ടറുകളിൽ നിന്ന് ശേഖരിച്ച, ഡാറ്റ ഉപയോഗിച്ച് തയ്യാറാക്കിയ ‘റോഡ് ഇന്റലിജൻസ്’ സംവിധാനം വഴിയാണ് പുതിയ സാങ്കിത വിദ്യയെ ഏഥർ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനം വഴി അപകട സാധ്യതകൾ ഒഴിവാക്കാമെന്നും യാത്രക്കാർക്ക് സുരക്ഷിത സവാരി ഉറപ്പാക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഏഥർ എനർജി സിഇഒ തരുൺ മേത്ത എക്സിലൂടെയാണ് പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി എന്ന വിവരം അറിയിച്ചത്.

മുന്നറിയിപ്പുകളിടെ കൃത്യതയും സൂക്ഷമതയും ഉറപ്പാക്കുന്നതിന് കമ്പനിയുടെ കണക്റ്റഡ് വാഹനങ്ങളിൽ നിന്ന് വിപുലമായൊരു ഡാറ്റാസെറ്റ് ശേഖരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നതിനാലാണ് ഇതിന്റെ വികസനത്തിന് കൂടുതൽ സമയം വേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴിയാണ് ഈ ഫീച്ചർ ലഭ്യമാവുക. നിലവിൽ 450 അപെക്സ് (450 Apex), 450X, റിസ്‌റ്റ Z (Rizta Z) എന്നിവയുൾപ്പെടെയുള്ള ‘ജെൻ 2’ വിലും അതിനുശേഷമുള്ള ഏഥർ സ്കൂട്ടറുകളിൽ മാത്രമാണ് ഈ ഫീച്ചർ കിട്ടുക.

Englis Summary

Ather Energy is one of the trusted brands in the Indian electric vehicle market. Since its inception, the company has focused on incorporating features that offer maximum comfort to customers. Now, it has introduced another safety feature that is highly beneficial for users: the ‘Pothole Alert’ feature, which has been rolled out for its second-generation vehicles.

Follow Us
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
ചോറ് കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാം; ഈ എളുപ്പവഴികൾ പരീക്ഷിക്കു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി