Mothers Day 2025: റീ ചാർജ്ജ് പ്ലാനുകളുടെ നിരക്ക് 5 ശതമാനം കുറച്ചു; ബി‌എസ്‌എൻ‌എൽ മാതൃദിന സമ്മാനം

Bsnl Mothers Day Recharge Offers: ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റ് വഴിയോ സെൽഫ് കെയർ ആപ്പ് വഴിയോ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് ഈ കിഴിവ് ലഭിക്കുന്നത് എന്നതും ശ്രദ്ധിക്കണം

Mothers Day 2025: റീ ചാർജ്ജ് പ്ലാനുകളുടെ നിരക്ക് 5 ശതമാനം കുറച്ചു; ബി‌എസ്‌എൻ‌എൽ മാതൃദിന സമ്മാനം

Mothers Day 2025 Bsnl

Published: 

08 May 2025 14:59 PM

ന്യൂഡൽഹി: മാതൃദിനത്തിനോടനുബന്ധിച്ച് ബി‌എസ്‌എൻ‌എൽ തങ്ങളുടെ ദീർഘകാല വാലിഡിറ്റിയുള്ള റീ ചാർജ്ജ് പ്ലാനുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മെയ് 14 വരെ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകും. ദീർഘകാല പ്ലാനുകളിലെ മൂന്നെണ്ണത്തിൻ്റെ നിരക്കാണ് കുറഞ്ഞത്. 2399 രൂപ, 997 രൂപ, 599 രൂപ എന്നീ മൂന്ന് റീചാർജ് പ്ലാനുകളുടെ നിരക്കാണ് 5 ശതമാനം കുറയുന്നത്. ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റ് വഴിയോ സെൽഫ് കെയർ ആപ്പ് വഴിയോ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് ഈ കിഴിവ് ലഭിക്കുന്നത്. 2399 രൂപയുടെ പ്ലാനിൻ്റെ നിരക്ക് 2279 രൂപയായി കുറയും. 997 രൂപയുടെ പ്ലാൻ 947 രൂപയായം, 599 രൂപയുടെ പ്ലാൻ 569 രൂപയായും കുറയും. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ബി‌എസ്‌എൻ‌എൽ, റീ ചാർജ്ജ് പ്ലാനുകളിൽ 5 ശതമാനം കിഴിവ് പ്രഖ്യാപിച്ചത്.

2399-ൻ്റെ പ്ലാൻ

395 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ നിരവധി ആകർഷകമായ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ഉപയോക്താക്കൾക്ക് ഇന്ത്യയിലുടനീളം പരിധിയില്ലാത്ത വോയ്‌സ് കോളുകളും ഒപ്പം പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, 100 സൗജന്യ എസ്എംഎസ് എന്നിവയും ലഭിക്കും. കൂടാതെ, ബി‌ടി‌വിയിലേക്ക് സൗജന്യ ആക്‌സസും ലഭിക്കും, ഇതുവഴി ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിൽ ഏകേദശം 350-ലധികം ലൈവ് ടിവി ചാനലുകൾ കാണാനുള്ള അവസരവും ലഭിക്കും

997-ൻ്റെ പ്ലാൻ

160 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളിംഗിന്റെ ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു. 2399 പ്ലാനിന് സമാനമായി, പ്ലാനിൽ വരിക്കാർക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും, കൂടാതെ ബിഐടിവിയിലേക്കുള്ള സൗജന്യ ആക്‌സസും ലഭിക്കും.

599 രൂപ പ്ലാൻ

ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളുകൾ ഇതിൽ ഉൾപ്പെടുന്നു, കൂടാതെ 100 സൗജന്യ എസ്എംഎസുകളും പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റയും ഇതിൽ ലഭിക്കും. മറ്റ് പ്ലാനുകളെപ്പോലെ, ഇതിലും ബിഐടിവിയിലേക്ക് സൗജന്യ ആക്‌സസും ലഭിക്കും

 

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി