6G India: സ്പീഡ് 1 ടെറാ ബൈറ്റ്, ഇന്ത്യയിൽ 6G എപ്പോൾ? മുന്നിലുള്ള പ്രതിസന്ധികൾ എന്ത്
1 ടെറാ ബൈറ്റ് സ്പീഡാണ് 6-ജിയുടെ പ്രതീക്ഷിക്കുന്ന വേഗത. നിലവിലുള്ള 5-ജിയേക്കാൾ 100 മടങ്ങ് വേഗതാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. സെക്കൻ്റിൽ 20 ജിബി വരെ പ്രതീക്ഷിക്കാം

6g Roll Out
4-ജി തന്നെ പല ടെലികോം കമ്പനികളും ഇന്ത്യയിൽ പൂർത്തിയാക്കിയിട്ടില്ലെങ്കിലും 6-ജി യെ പറ്റിയുള്ള ചർച്ചകളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. പ്രധാനമായും ആറാം തലമുറ നെറ്റ്വർക്ക് എന്ന് ഇന്ത്യയിലെത്തും എന്നതാണ് ആളുകളുടെ ചോദ്യം. ജിയോ 5-ജി മിക്കവാറും എല്ലായിടങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നതിനാൽ 6-ജിയുടെ ആലോചനകളും വേഗത്തിലാവുമെന്നാണ് വിശ്വാസം. എന്തൊക്കെയാണെങ്കിലും ഇന്ത്യയിൽ 6-ജി എത്തിക്കുന്നതിൻ്റെ ഭാഗമായി ഭാരത് 6-ജി വിഷൻ എന്ന പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചിട്ടുണ്ട്.
പ്രതീക്ഷിക്കുന്ന വർഷം
നിലവിൽ സർക്കാരിൻ്റെ പ്രതീക്ഷയും ലഭ്യമായ വിവരങ്ങളും വെച്ച് 2030-ലാണ് ഇന്ത്യയിൽ 6g എത്തുമെന്ന് കരുതുന്നത്. ആഗോളതലത്തിൽ തന്നെയൊരു വമ്പൻ നെറ്റ്വർക്ക് ബിൽഡ് ചെയ്യുക എന്നതും ഇന്ത്യയുടെ മുൻപിലെ ലക്ഷ്യങ്ങളിലൊന്നാണ്. അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ ഇതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുമെന്നാണ് പ്രതീക്ഷ. 6g കപ്പാസിറ്റിക്ക് സാധിക്കുന്ന ടവറുകളും, ഡിവൈസുകളും ഉണ്ടാക്കുന്നതും, ഫൈബറുകൾ ക്രമീകരിക്കുന്നതുമാണ് ഇനി സമയമെടുക്കുന്ന പ്രക്രിയകൾ.
പ്രതീക്ഷിക്കുന്ന വേഗത
1 ടെറാ ബൈറ്റ് സ്പീഡാണ് 6-ജിയുടെ പ്രതീക്ഷിക്കുന്ന വേഗത. നിലവിലുള്ള 5-ജിയേക്കാൾ 100 മടങ്ങ് വേഗതാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. സെക്കൻ്റിൽ 20 ജിബി വരെ പ്രതീക്ഷിക്കാം. 8K ക്വാളിറ്റിയിലുള്ള വീഡിയോ പോലും യാതൊരു ബഫറിംഗും ഇല്ലാതെ കാണാൻ സാധിക്കും. എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 2025-ൽ യുഎഇയിലെ അബുദാബിയിൽ 6G പരീക്ഷണം പൂർത്തിയായിരുന്നു. പരീക്ഷണങ്ങളിൽ റെക്കോർഡ് ഭേദിച്ച ഇന്റർനെറ്റ് വേഗത കൈവരിക്കാൻ കഴിഞ്ഞു.
ഗുണം
ഏത് ഡിവൈസുകളും ഇൻ്റർനെറ്റിൽ അതിവേഗത്തിൽ പ്രവർത്തിക്കാൻ സാധിക്കും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകൾ മുഴുവനും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
ഏതൊക്കെ രാജ്യങ്ങളിൽ
നിലവിൽ ലോകത്ത് ഒരിടത്തും 6-ജി നെറ്റ്വർക്കുകളില്ല. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനായി ഗവേഷണത്തിലാണ്. അധികം താമസിക്കാതെ തന്നെ ഏഷ്യൻ രാജ്യങ്ങൾ 6-ജി നെറ്റ്വർക്കുകളിലേക്ക് എത്തുമെന്നാണ് വിശ്വാസം. 6-ജി വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതോടെ മാത്രമെ ഇതിൻ്റെ യാഥർത്ഥ ഫീച്ചറികളെ പറ്റി അറിയാൻ സാധിക്കു. എന്തായാലും ഇനി 4 വർഷം കൂടി ഇന്ത്യക്കാരും കാത്തിരിക്കേണ്ടി വരും.