BMW Price Reduced: ജിഎസ്ടി എഫക്ട്: എംഡബ്ല്യു കാറുകൾക്ക് ഇന്ത്യയിൽ ഇപ്പോൾ 13.6 ലക്ഷം വരെ വിലക്കിഴിവ്, മോഡലുകളും വിലക്കുറവും ഇങ്ങനെ…
BMW cars get cheaper in India after GST 2.0 revision: ബിഎംഡബ്ല്യുവിന്റെ ജനപ്രിയ സെഡാനുകൾ, എസ്‌യുവികൾ, ഹൈ-പെർഫോമൻസ് എം മോഡലുകൾ എന്നിവയുടെ വിലയിൽ കുറവ് ദൃശ്യമാണ്.

Bmw Price Reduced
ന്യൂഡൽഹി: ഇന്ത്യയിലെ ഉത്സവകാലം വാഹന വിപണിയെ സംബന്ധിച്ച് എന്നും തിരക്കുള്ള സമയമാണ്. ഈ വർഷം ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു, തങ്ങളുടെ വാഹനങ്ങളുടെ വിലയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി 2.0-ന്റെ പശ്ചാത്തലത്തിൽ ബിഎംഡബ്ല്യു, മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് മോഡലുകളുടെ വില കമ്പനി പുതുക്കി നിശ്ചയിച്ചു. ചില മോഡലുകൾക്ക് 13.6 ലക്ഷം രൂപ വരെ വില കുറഞ്ഞത് സമീപകാലത്തെ ഏറ്റവും വലിയ വില കുറവായാണ് കണക്കാക്കപ്പെടുന്നത്.
ഈ ഉത്സവ സീസണിൽ പുതിയ വാഹനങ്ങൾ വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ആകർഷകമായ ഓഫറുകളാണ് ബിഎംഡബ്ല്യു നൽകുന്നത്. കുറഞ്ഞ എക്‌സ്-ഷോറൂം വിലയും ആകർഷകമായ ഫിനാൻസ് ഓപ്ഷനുകളും ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കും.
Also read – ഫോണിൽ ഈ സർക്കാർ ആപ്പുകൾ ഉണ്ടെങ്കിൽ എല്ലാം സുരക്ഷിതം… എല്ലാം എളുപ്പം
ബിഎംഡബ്ല്യു മോഡലുകൾക്ക് വലിയ വിലക്കുറവ്
ബിഎംഡബ്ല്യുവിന്റെ ജനപ്രിയ സെഡാനുകൾ, എസ്‌യുവികൾ, ഹൈ-പെർഫോമൻസ് എം മോഡലുകൾ എന്നിവയുടെ വിലയിൽ കുറവ് ദൃശ്യമാണ്. ചില പ്രധാന മാറ്റങ്ങൾ താഴെക്കൊടുക്കുന്നു:
- ബിഎംഡബ്ല്യു 3 സീരീസ് ലോംഗ് വീൽബേസ്: 320Ld M സ്പോർട്ട് മോഡലിന് 65.3 ലക്ഷത്തിൽ നിന്ന് 61.75 ലക്ഷമായി വില കുറഞ്ഞു.
- ബിഎംഡബ്ല്യു 5 സീരീസ് ലോംഗ് വീൽബേസ്: 530Li M സ്പോർട്ടിന്റെ വില 76.5 ലക്ഷത്തിൽ നിന്ന് 72.35 ലക്ഷമായി.
- ബിഎംഡബ്ല്യു 7 സീരീസ്: 740d M സ്പോർട്ടിനാണ് ഏറ്റവും വലിയ വിലക്കുറവ്, 1.92 കോടിയിൽ നിന്ന് 1.82 കോടിയായി.
- ബിഎംഡബ്ല്യു എക്‌സ്5: xDrive30d M സ്പോർട്ട് പ്രോയുടെ വില 1.15 കോടിയിൽ നിന്ന് 1.07 കോടിയായി കുറഞ്ഞു.
- ബിഎംഡബ്ല്യു Z4: M40i കൺവേർട്ടിബിളിന് 92.9 ലക്ഷത്തിൽ നിന്ന് 87.9 ലക്ഷമായി വില കുറഞ്ഞു.
- ബിഎംഡബ്ല്യു എം2: 1.06 കോടിയിൽ നിന്ന് 1.00 കോടിയായി.
- ബിഎംഡബ്ല്യു എം8: 2.52 കോടിയിൽ നിന്ന് 2.38 കോടിയായി.
- ബിഎംഡബ്ല്യു എക്‌സ്1: പെട്രോൾ വേരിയന്റിന് 50.6 ലക്ഷത്തിലും ഡീസൽ വേരിയന്റിന് 52.15 ലക്ഷത്തിലും വില ആരംഭിക്കുന്നു. ബിഎംഡബ്ല്യു എക്‌സ്3 മോഡലിനും 5 ലക്ഷം രൂപയോളം വിലക്കുറവുണ്ട്.