BSNL Offer: എന്തുപറ്റി ഈ ബിഎസ്എൻഎലിനു; 105 ദിവസം വാലിഡിറ്റി, 2 ജിബി ഡാറ്റ; ഞെട്ടി ഉപഭോക്താക്കള്‍
BSNL's New Recharge Plan: ഒരു വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. 666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ബി.എസ്.എന്‍.എല്‍. പുതിയതായി അവതരിപ്പിക്കുന്നത്.
ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികൾ താരിഫ് കുത്തനെ വർധിപ്പിച്ചത് ഉപഭോക്താക്കളെ ആകെ അങ്കലാപ്പിലാക്കിയിരുന്നു. 15 ശതമാനം വരെയാണ് ഈ ബ്രാൻഡുകൾ തങ്ങളുടെ താരിഫുകൾ ഉയർത്തിയത്. എന്നാൽ ഇതിനു പരിഹരമായിട്ടായിരുന്നു ബിഎസ്എൻഎല്ലിന്റെ വരവ്. സ്വാകാര്യ ടെലികോം കമ്പനികൾ തങ്ങളുടെ പ്ലാനുകൾ വർധിപ്പിച്ചതോടെ നിരവധി ഉപയോക്താളാണ് ബിഎസ്എൻല്ലിലേക്ക് മാറിയത്. ഇത് ഗുണം ചെയ്തിരിക്കുന്നത് ബിഎസ്എൻഎല്ലിനാണ്. ഇപ്പോൾ 4ജിയും ലഭിക്കുന്നതോടെ ഇൻ്റനെറ്റ് സ്പീഡിനെ കുറിച്ചുള്ള ആശങ്കയും വേണ്ട. ഇടയ്ക്കിടെ നിരവധി ഉഗ്രൻ ഓഫറുകളുമായാണ് ബിഎസ്എൻഎൽ എത്തുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ മൂല്യം നല്‍കുന്ന പല പ്ലാനുകളും ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു.
ഇപ്പോഴിതാ അത്തരം ഒരു വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. 666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ബി.എസ്.എന്‍.എല്‍. പുതിയതായി അവതരിപ്പിക്കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്.എം.എസുകളുമാണ് പ്ലാനില്‍ ലഭിക്കുന്നത്. 210 ജി.ബി. ഡാറ്റ ഇതിനൊപ്പം ലഭിക്കും. ദിവസം രണ്ട് ജി.ബി. ഡാറ്റ ഇങ്ങനെ ഉപയോഗിക്കാം.
അതേസമയം മറ്റ് സ്വകാര്യ ടെലികോം കമ്പനികൾ ഒന്നും ഈ റേഞ്ചില്‍ റീച്ചാര്‍ജ് പ്ലാന്‍ നല്‍കുന്നില്ല എന്നതാണ് അതിശയം. ജിയോ, വി, എയര്‍ടെല്‍ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശഷം ബി.എസ്.എന്‍.എല്‍. അവതരിപ്പിക്കുന്ന ഏറ്റവും ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളില്‍ ഒന്നാണിത്.