ChatGPT Price: വില ഉയർത്തി ചാറ്റ് ജിപിടിയും; ഇന്ത്യക്കാർക്ക് പണി തന്നത് ഓപ്പൺഎഐ
ChatGPT Price: ചാറ്റ് ജിപിടി പ്ലസ്, പ്രോ പ്ലാനുകൾ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ ഡോളറിൽ പണം അടയ്ക്കണമായിരുന്നു. എന്നാൽ ഓപ്പൺ എഐ വന്നതിന് പിന്നാലെ ഇപ്പോൾ ഇന്ത്യൻ രൂപയിൽ പണം അടക്കാൻ കഴിയും.

Chat Gpt
ചാറ്റ് ജിപിടി പ്ലസ്, പ്രോ പ്ലാനുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഇനി മുതൽ അധികം പണം നൽകേണ്ടി വരും. ഓപ്പൺഎഐ ഇന്ത്യയിൽ പരീക്ഷിച്ച് തുടങ്ങിയതിന്റെ ഭാഗമായാണ് വില വർധവ് ഉണ്ടായിരിക്കുന്നത്.
മുമ്പ് ചാറ്റ് ജിപിടി പ്ലസ്, പ്രോ പ്ലാനുകൾ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾക്ക് ഡോളറിൽ പണം അടയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ ഓപ്പൺ എഐ വന്നതിന് പിന്നാലെ ഇപ്പോൾ ഇന്ത്യൻ രൂപയിൽ പണം അടക്കാൻ കഴിയും. ഇത് വഴി ഉപയോക്താക്കൾക്ക് പണമടച്ചുള്ള പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് എളുപ്പമാണെങ്കിലും, ഇന്ത്യൻ ഉപഭോക്താക്കൾ മുമ്പത്തേക്കാൾ ഗണ്യമായി കൂടുതൽ പണം നൽകേണ്ടിവരും.
പൈലറ്റ് റോൾഔട്ടിന്റെ ഭാഗമായി, ചാറ്റ് ജിപിടി പ്ലസ് പ്ലാനിന് പ്രതിമാസം ₹ 1,999 (GST ഉൾപ്പെടെ), ഉയർന്ന നിലവാരമുള്ള പ്രോ പ്ലാനിന് പ്രതിമാസം ₹ 19,900, ടീം പ്ലാനിന് പ്രതിമാസം സീറ്റിന് ₹ 2,099 എന്നിങ്ങനെയാണ് വില. മുമ്പ്, ഇന്ത്യൻ ഉപയോക്താക്കൾ പ്ലസിന് $20 (ഏകദേശം ₹ 1,750), Pro-യ്ക്ക് $200 (ഏകദേശം ₹ 17,500), ടീം പ്ലാനിന് സീറ്റിന് $30 (ഏകദേശം ₹ 2,600) എന്നിങ്ങനെയായിരുന്നു വില. 12 ഇന്ത്യൻ ഭാഷകളിൽ മെച്ചപ്പെട്ട പ്രകടനം വാഗ്ദാനം ചെയ്യുന്ന ഓപ്പൺഎഐയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നൂതനമായ മോഡലായ ജിപിടി-5 പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.