CMF Phone 2 pro: 18,999 രൂപക്ക് ഇതിലും അടിപൊളി ഫോൺ വേറെ കിട്ടില്ല, നത്തിംഗ് സബ് ബ്രാൻഡിൻ്റെ സർപ്രൈസ്

CMF Phone 2 Pro India Launch: കറുപ്പ്, ഇളം പച്ച, ഓറഞ്ച് അല്ലെങ്കിൽ വെള്ള നിറങ്ങളിൽ ഫോൺ ഇന്ത്യൻ വിപണിയിൽ വാങ്ങാനാകും. മെയ് 5 മുതൽ ഫ്ലിപ്പ്കാർട്ട്, CMF ഇന്ത്യ വെബ്‌സൈറ്റ്, വിവിധ റീട്ടെയിൽ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ ഫോൺ നിങ്ങൾക്ക് വാങ്ങാനാകും.

CMF Phone 2 pro: 18,999 രൂപക്ക് ഇതിലും അടിപൊളി ഫോൺ വേറെ കിട്ടില്ല, നത്തിംഗ് സബ് ബ്രാൻഡിൻ്റെ സർപ്രൈസ്

Cmf Phone 2 Pro Launch

Published: 

29 Apr 2025 | 09:51 AM

ഒരു കിടിലൻ ഫോണിനായി കട്ട വെയിറ്റിംഗാണോ നിങ്ങൾ? ഇതാ സമയമായിരിക്കുന്നു. നത്തിംഗ് ഫോണിൻ്റെ സബ് ബ്രാൻഡായ സിഎംഎഫ് തങ്ങളുടെ രണ്ടാമത്തെ പുതിയ ഫോണായ സിഎംഎഫ് ഫോൺ-2 പ്രോ പുറത്തിറക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് CMF ഫോൺ സീരിസിലെ ആദ്യ ഫോണായ CMF ഫോൺ 1 വിപണിയിലെത്തിയത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സിഎംഎഫിൻ്റെ അടിസ്ഥാന മോഡലിന് 18,999 രൂപ മാത്രമാണ് വില. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റാണ് ഫോൺ-2 പ്രോ-യുടെ കരുത്ത്. 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയും വയർഡ്, റിവേഴ്സ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ശക്തമായ 5000mah ബാറ്ററിയുമാണ് ഫോണിലുള്ളത്.

അടിസ്ഥാന മോഡലിന് 18,999 രൂപയാണ് വിലയെങ്കിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 20,999 രൂപയാണ് വില. കറുപ്പ്, ഇളം പച്ച, ഓറഞ്ച് അല്ലെങ്കിൽ വെള്ള നിറങ്ങളിൽ ഫോൺ ഇന്ത്യൻ വിപണിയിൽ വാങ്ങാനാകും. മെയ് 5 മുതൽ ഫ്ലിപ്പ്കാർട്ട്, CMF ഇന്ത്യ വെബ്‌സൈറ്റ്, വിവിധ റീട്ടെയിൽ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ ഫോൺ നിങ്ങൾക്ക് വാങ്ങാനാകും.

1,000 രൂപ കിഴിവും

ആക്സിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇടപാടുകളിൽ 1,000 രൂപ കിഴിവ് ലഭിക്കും. എക്സ്ചേഞ്ച് ഓഫറുകളിലൂടെ ഉപഭോക്താക്കൾക്കും ആവശ്യമായ കിഴിവ് ലഭിക്കും. ഇങ്ങനെ നോക്കുമ്പോൾ ഫോണിൻ്റെ വില സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രാരംഭ വില 16,999 രൂപയായി കുറയ്ക്കും. ഫോൺ 2 പ്രോയിൽ യൂണിവേഴ്സൽ കവർ, പരസ്പരം മാറ്റാവുന്ന ലെൻസുകൾ, വാലറ്റ്, സ്റ്റാൻഡ്, ലാനിയാർഡ്, ഒരു കാർഡ് ഹോൾഡർ എന്നിവയുൾപ്പെടെ നിരവധി ആക്‌സസറികൾ ലഭ്യമാണ്.

സ്പെസിഫിക്കേഷനുകൾ

ഡ്യുവൽ സിം Nothing OS 3.2 ആൻഡ്രോയിഡ് 15, കൂടാതെ ആറ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകൾ, ഒപ്പം മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിൻ്റെ ഗ്ലാസിന് സംരക്ഷണം നൽകുന്ന പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും ഇതിലുണ്ട്. ക്യാമറ നോക്കിയാൽ ഫോൺ 2 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. f/1.88 അപ്പേർച്ചറും EIS ഉം ഉള്ള 50-മെഗാപിക്സൽ മെയിൻ സെൻസർ, f/1.88 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, f/2.2 അപ്പേർച്ചറും 119.5-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ എന്നിവയും ടെലിഫോട്ടോ ലെൻസ് 2x ഒപ്റ്റിക്കൽ സൂമും 20x ഡിജിറ്റൽ സൂമും ഫോണിലുണ്ട്. ഉപയോക്താക്കൾക്ക് 256GB വരെ സ്റ്റോറേജ് ലഭിക്കും, ഇത് 2TB വരെ ആവശ്യമെങ്കിൽ എക്സ്റ്റൻ്റ് ചെയ്യാം. ഫോണിൽ ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ പൊടി, വെള്ളം എന്നിവയുടെ പ്രതിരോധത്തിനായി പ്രൊട്ടക്ഷനും ഫോണിലുണ്ട്.

5,000mAh ബാറ്ററി 33W വേഗത്തിലുള്ള ചാർജിംഗും 5W റിവേഴ്‌സ് വയർഡ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഒപ്പം ഒറ്റ ചാർജിൽ 47 മണിക്കൂർ വരെ കോളിംഗ് സമയവും ഏകദേശം 22 മണിക്കൂർ YouTube സ്ട്രീമിംഗും വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ഇന്ത്യൻ വേരിയന്റിൽ ചാർജിംഗ് അഡാപ്റ്ററും ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു പ്രൊട്ടക്റ്റീവ് കേസും ഉണ്ട്. ഫോണിന്റെ അളവുകൾ 164×7.8×78mm ആണ്, ഭാരം 185 ഗ്രാം ആണ്.

എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്