Aadhar Card: ആധാർ കാർഡ് ഇനി വാട്സാപ്പിൽ കിട്ടും! ഇക്കാര്യങ്ങൾ ചെയ്താൽ മതി
Aadhar Card PDF Download: മൈ ഗവണ്മെന്റ് (MyGov) ഹെൽപ്പ്‌ഡെസ്‌ക് ചാറ്റ്‌ബോട്ട് വഴി ഇനി ജനങ്ങൾക്ക് നേരിട്ട് തങ്ങളുടെ ആധാർ ഡൗൺലോഡ് ചെയ്തെടുക്കാം. മൈഗവ് ഹെൽപ്പ്‌ഡെസ്‌ക് ചാറ്റ്‌ബോട്ടും ഡിജിലോക്കറും തമ്മിലുള്ള ഈ സംയോജനം, യുഐഡിഎഐ പോർട്ടൽ അല്ലെങ്കിൽ ഡിജിലോക്കർ പോലുള്ള ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ ആശ്രയിക്കേണ്ടതിന്റെ ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു
Aadhar Card PDF Download Step by Step: ഇന്ത്യയിൽ താമസിക്കുന്ന ജനങ്ങൾ അവരുടെ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന ഒന്നാണ് ആധാർ കാർഡ്. തിരിച്ചറിയൽ കാർഡ് എന്നതിലുപരി ഇന്ന് ഒരു വ്യക്തിയുടെ ജീവിതത്തിൽ നിരവധി ആവശ്യങ്ങൾക്ക് ആധാർ ഒഴിച്ചുകൂടാൻ ആകാത്ത ഒരു രേഖയായി മാറിയിരിക്കുന്നു. സർക്കാർ പദ്ധതികളിൽ അപേക്ഷ സമർപ്പിക്കാൻ, പെൻഷൻ ആവശ്യങ്ങൾക്ക്, ബാങ്ക് അക്കൗണ്ട് എടുക്കാൻ, മൊബൈൽ സിം എടുക്കാൻ അങ്ങനെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങൾക്കും ആധാർ കാർഡ് ഇല്ലാതെ പറ്റില്ല.
എന്നാൽ ആധാർ കാർഡ് എടുക്കാൻ പോകുന്നതും അത് അത് പിന്നീട് ഒരു വ്യക്തിയുടെ കൈകളിലേക്ക് എത്തുവാനും ഒരുപാട് സമയം എടുക്കാറുണ്ട്. മണിക്കൂറുകൾ ക്യൂ നിന്നു വേണം ആധാറിനായി അപേക്ഷ നൽകേണ്ടത്. പിന്നീട് അത് കൈപ്പറ്റുവാനും ഇത്തരത്തിൽ തന്നെ പല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. എന്നാൽ അതിനൊരു പരിഹാരം ഇപ്പോൾ ഇന്ത്യ ഗവൺമെന്റ് തന്നെ അവതരിപ്പിച്ചിരിക്കുകയാണ്.
ALSO READ: ആധാർ പൗരത്വത്തിന്റെ തെളിവല്ല, തിരിച്ചറിയൽ രേഖ മാത്രം – സുപ്രീം കോടതി
ഇനിമുതൽ വാട്സ്ആപ്പ് ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ ആധാർ ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും.മൈ ഗവണ്മെന്റ് (MyGov) ഹെൽപ്പ്‌ഡെസ്‌ക് ചാറ്റ്‌ബോട്ട് വഴി ഇനി ജനങ്ങൾക്ക് നേരിട്ട് തങ്ങളുടെ ആധാർ ഡൗൺലോഡ് ചെയ്തെടുക്കാം. മൈഗവ് ഹെൽപ്പ്‌ഡെസ്‌ക് ചാറ്റ്‌ബോട്ടും ഡിജിലോക്കറും തമ്മിലുള്ള ഈ സംയോജനം, യുഐഡിഎഐ പോർട്ടൽ അല്ലെങ്കിൽ ഡിജിലോക്കർ പോലുള്ള ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ ആശ്രയിക്കേണ്ടതിന്റെ ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു.
സേവനം പ്രയോജനപ്പെടുത്താൻ ആവശ്യമായ കാര്യങ്ങൾ
1. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരിക്കണം
2. നിങ്ങൾക്ക് ഒരു ഡിജിലോക്കർ അക്കൗണ്ട് ഉണ്ടായിരിക്കണം
3 . നിങ്ങളുടെ ഫോണിൽ MyGov ഹെൽപ്പ്‌ഡെസ്ക് നമ്പർ +91-9013151515 സേവ് ചെയ്യുക.
വാട്ട്‌സ്ആപ്പ് വഴി ആധാർ ഡൗൺലോഡ് ചെയ്യുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ
1. നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുറന്ന് MyGov ഹെൽപ്പ്‌ഡെസ്കിലേക്ക് “ഹായ്” അല്ലെങ്കിൽ “നമസ്തേ” എന്ന സന്ദേശം അയക്കുക
2. തുറന്നു വരുന്ന ടാസ്ക് ബാറിലെ മെനു എന്ന ഓപ്ഷനിൽ നിന്നും നിന്ന് ഡിജിലോക്കർ സേവനങ്ങൾ തിരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകി അക്കൗണ്ട് സ്ഥിരീകരിക്കുക.
3. ഇപ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP (വൺ ടൈം പാസ്‌വേർഡ്) ലഭിക്കും. അത് നൽകി പരിശോധന പൂർത്തിയാക്കുക.
4. പരിശോധിച്ച് ഉറപ്പിച്ച ശേഷം, രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാർ PDF ഫോർമാറ്റിൽ നേരിട്ട് വാട്ട്‌സ്ആപ്പിൽ ലഭിക്കും.
ഈ സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെ ജനങ്ങൾക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നതിനായി വിവിധ പോർട്ടലുകളിൽ ലോഗിൻ ചെയ്യാതെ തന്നെ തങ്ങളുടെ ആധാർ എളുപ്പത്തിൽ ലഭ്യമാകും. കൂടാതെ ഒടിപി അടിസ്ഥാനമാക്കിയുള്ള പ്രക്രിയയായതിനാൽ തന്നെ അത് സുരക്ഷയും ഉറപ്പാക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യം ചാറ്റ്ബോട്ട് വഴി ഒരു സമയം ഒരു രേഖ മാത്രമേ ഡൗൺലോഡ് ചെയ്യാൻ കഴിയൂ. കൂടാതെ നിങ്ങളുടെ ആധാർ ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കണം. എങ്കിൽ മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. ഇനി അഥവാ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താക്കൾ ഡിജിലോക്കർ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി അത് അപ്ഡേറ്റ് ചെയ്യുക.