Grok AI: ‘എന്തും’ സംസാരിക്കാം, വസ്ത്രം അഴിയ്ക്കാം; എഐ കമ്പാനിയനെ അവതരിപ്പിച്ച് ഇലോൺ മസ്കിൻ്റെ ഗ്രോക്

Grok Ani AI Companion: എഐ കമ്പാനിയനെ അവതരിപ്പിച്ച് ഗ്രോക്. നോട്ട് സേഫ് ഫോർ വർക്ക് മോഡ് അടക്കമാണ് അനി എന്ന പേരിൽ എഐ കമ്പാനിയനെ അവതരിപ്പിച്ചിരിക്കുന്നത്.

Grok AI: എന്തും സംസാരിക്കാം, വസ്ത്രം അഴിയ്ക്കാം; എഐ കമ്പാനിയനെ അവതരിപ്പിച്ച് ഇലോൺ മസ്കിൻ്റെ ഗ്രോക്

ഗ്രോക് അനി

Published: 

16 Jul 2025 14:27 PM

എഐ കമ്പാനിയനെ അവതരിപ്പിച്ച് ഇലോൺ മസ്കിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചാറ്റ്ബോട്ടായ ഗ്രോക്. എൻഎസ്എഫ്ഡബ്ല്യു (നോട്ട് സേഫ് ഫോർ വർക്ക്) മോഡ് അടക്കം എന്തും സംസാരിക്കുന്ന എഐ കമ്പാനിയനാണ് ഇത്. പ്രോംപ്റ്റുകൾക്ക് മറുപടി നൽകാനും ശരീരവും തലയും ചലിപ്പിക്കാനുമൊക്കെ ഈ എഐ കമ്പാനിയന് സാധിക്കും.

ഗ്രോകിൻ്റെ പ്രീമിയം സബ്സ്ക്രൈബർമാർക്ക് മാത്രമാണ് സേവനം ലഭിക്കുക. രണ്ട് കമ്പാനിയനുകളാണ് നിലവിലുള്ളത്. ടുഡി ഗോത്ത് അനിമേ യുവതിയായ അനിയും ത്രീഡി കാർട്ടൂൺ കുറുക്കൻ ബാഡ് റൂഡിയും. നിലവിൽ ഗ്രോകിൻ്റെ ഐഒഎസ് ആപ്പിൽ മാത്രമാണ് എഐ കമ്പാനിയൻ ലഭ്യമായിട്ടുള്ളത്. ആൻഡ്രോയ്ഡിൽ എന്ന് വരുമെന്ന് വ്യക്തമല്ല. മാസം 300 ഡോളർ (ഏകദേശം 25,700 രൂപ) മുടക്കി സൂപ്പർ ഗ്രോക് സബ്സ്ക്രൈബ് ചെയ്തിടുള്ളവർക്ക് മാത്രമേ ഇപ്പോൾ എഐ കമ്പാനിയനെ ലഭിക്കൂ എന്ന് ഇലോൺ മസ്ക് തന്നെ തൻ്റെ എക്സ് ഹാൻഡിലിലൂടെ അറിയിച്ചു.

Also Read: Viral News: വിതരണ ജോലിയും ‘റോബോ’ ഏറ്റെടുത്തു, ഞെട്ടിച്ച് ചൈന

ഐഒഎസ് ആപ്പിൽ സൂപ്പർ ഗ്രോക് ഉപയോഗിക്കുന്നവർ ഇടതുവശത്ത് മുകളിലുള്ള രണ്ട് വരകളിൽ ടാപ്പ് ചെയ്യണം. ശേഷം താഴെയുള്ള ഗിയർ ഐക്കണിൽ ടാപ്പ് ചെയ്യുക. ഇവിടെ കമ്പാനിയൻ ആക്ടിവേറ്റ് ആക്കാനുള്ള ഓപ്ഷൻ കാണാം. അനിയെയോ ബാഡ് റൂഡിയെയോ ആക്ടിവേറ്റ് ചെയ്താൽ ഈ ക്യാരക്ടറിൻ്റെ ഫുൾ സ്ക്രീൻ ഇൻ്റർഫേസ് കാണാം. ഇവിടെനിന്ന് നേരിട്ട് സംസാരിച്ചോ പ്രോംപ്ടുകൾ ടൈപ്പ് ചെയ്തോ കമ്പാനിയനുമായി സംവദിക്കാം.

കമ്പാനിയനുകളിലെ ഗോത്തിക് അനിമേ യുവതി അനിയ്ക്ക് എൻഎസ്എഫ്ഡബ്ല്യു മോഡും ഉണ്ട്. ഈ മോഡിൽ യൂസർമാർക്ക് അനിയുടെ വസ്ത്രങ്ങൾ മാറ്റി അടിവസ്ത്രം കാണാൻ കഴിയും. ഇത്തരത്തിലുള്ള നിരവധി സ്ക്രീൻഷോട്ടുകൾ എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം ഒരു മോഡ് അവതരിപ്പിച്ച് ഗ്രോകിനെതിരെ വിമർശനം ശക്തമാണ്.

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി