AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Starlink: സ്റ്റാർലിങ്കിൻ്റെ പ്ലാനുകൾ ആരംഭിക്കുക 850 രൂപ മുതൽ; ലക്ഷ്യം ജിയോയുടെ കുത്തക തകർക്കൽ

Starlink Plans Starting From Rs 850: സ്റ്റാർലിങ്കിൻ്റെ ഇൻ്റർനെറ്റ് പ്ലാനുകൾ ഇന്ത്യയിൽ ആരംഭിക്കുക 850 രൂപ മുതലെന്ന് റിപ്പോർട്ടുകൾ. അൺലിമിറ്റഡ് ഡേറ്റയും കമ്പനി നൽകുമെന്നാണ് സൂചന.

Starlink: സ്റ്റാർലിങ്കിൻ്റെ പ്ലാനുകൾ ആരംഭിക്കുക 850 രൂപ മുതൽ; ലക്ഷ്യം ജിയോയുടെ കുത്തക തകർക്കൽ
സ്റ്റാർലിങ്ക്Image Credit source: Social Media
abdul-basith
Abdul Basith | Published: 27 May 2025 11:23 AM

ഇലോൺ മസ്കിൻ്റെ ഇൻ്റർനെറ്റ് സേവനസൗകര്യമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ ഏറെ വൈകാതെ തന്നെ പ്രവർത്തനമാരംഭിക്കും. നിരവധി തടസങ്ങൾ മറികടന്ന് കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇൻ്റർനെറ്റ് സേവനം ആരംഭിക്കുന്നതായി സ്റ്റാർലിങ്ക് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ടെലികോം ഓപ്പറേറ്റർമാരായ എയർടെലും ജിയോയുമായി സഹകരിച്ചാണ് സ്റ്റാർലിങ്കിൻ്റെ പ്രവർത്തനം.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് സേവനം ആരംഭിക്കുന്നത് 10 ഡോളർ മുതലാവും. ഇന്ത്യൻ കറൻസിൽ ഇത് 850 രൂപയിൽ താഴെയാണ്. അൺലിമിറ്റഡ് ഡേറ്റ പ്ലാൻ ആവും കമ്പനി തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയായി അവതരിപ്പിക്കുക. ജിയോയുടെ കുത്തകയായ ഇൻ്റർനെറ്റ്/ ബ്രോഡ്ബാൻഡ് രംഗത്ത് തങ്ങളുടെ ഇടമുണ്ടാക്കുകയെന്നതാണ് മസ്കിൻ്റെ ലക്ഷ്യം.

Also Read: Airtel – Starlink: ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ

രാജ്യത്തെ മറ്റ് വയേർഡ്, വയർലസ് ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ പ്ലാൻ ഈ വിലയിലും താഴെയാണ് ആരംഭിക്കുന്നത്. എന്നാൽ, സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ഇൻ്റർനെറ്റ് സർവീസ് ആയതുകൊണ്ട് തന്നെ ചുരുങ്ങിയത് ഒരു ഉപഭോക്താവിൽ നിന്ന് 500 രൂപയെങ്കിലും അധികം ഈടാക്കണമെന്ന് ട്രായ് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്റ്റാർലിങ്ക് ഏറ്റവും കുറഞ്ഞ പ്ലാൻ തുക 850 രൂപ ആക്കിയിരിക്കുന്നത്. മറ്റ് ബ്രോഡ്ബാൻഡ് സർവീസുകളെ അപേക്ഷിച്ച് സാറ്റലൈറ്റ് ഇൻ്റർനെറ്റ് സർവീസിൻ്റെ വേഗത അധികമാണെന്നാണ് റിപ്പോർട്ടുകൾ.

സാറ്റലൈറ്റ് ഉപയോഗിച്ച് ഉൾപ്രദേശങ്ങളിൽ പോലും അതിവേഗ ഇൻ്റർനെറ്റ് നൽകാനുള്ള സംവിധാനമാണ് സ്റ്റാർലിങ്ക്. ശതകോടീശ്വരനായ സ്പേസ്എക്സ് കമ്പനിയാണ് സ്റ്റാർലിങ്ക് സേവനം അവതരിപ്പിച്ചത്. അതിവേഗതയിൽ, ചിലവ് കുറഞ്ഞ ഇൻ്റർനെറ്റ് സൗകര്യമാണ് ഇതിൻ്റെ സവിശേഷത. അമേരിക്കയിൽ സ്റ്റാർലിങ്കിൻ്റെ ഏറ്റവും കുറഞ്ഞ പ്ലാൻ 80 ഡോളറാണ്. ഇന്ത്യൻ കറൻസിയിൽ കുറഞ്ഞത് 6800 രൂപ.