AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Upi Balance Checking: ഗൂഗിൾപേയിലടക്കം ബാലൻസ് നോക്കാൻ പരിധി: പുതിയ മാറ്റം ഇങ്ങനെ

UPI Payment Major Changes : നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഏതൊരു ഉപയോക്താവിനും ഒരു യുപിഐ ആപ്പിൽ നിന്നും പരമാവധി ബാലൻസ് പരിശോധനക്ക് പരിധി

Upi Balance Checking: ഗൂഗിൾപേയിലടക്കം ബാലൻസ് നോക്കാൻ പരിധി: പുതിയ മാറ്റം ഇങ്ങനെ
Upi Payment CheckingImage Credit source: TV9 Network
arun-nair
Arun Nair | Published: 27 May 2025 11:51 AM

യുപിഐ ഉപയോക്താക്കൾക്ക് മാർഗ നിർദ്ദേശങ്ങളുമായി നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഗൂഗിൾ പേ, പേടിഎം, ഫോൺപേ പോലുള്ള എല്ലാ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും പുതിയ നിർദ്ദേശങ്ങൾ ഇനി ബാധകമായിരിക്കും. യുപിഐ സേവനം ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളെയും ഇത് ബാധിക്കും. ബാലൻസ് പരിശോധിക്കുന്നത് മുതൽ, ഓട്ടോപേയ്മെൻ്റ് അടക്കം ഇനി നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ ഒരു നിശ്ചിത പരിധിക്കുള്ളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. 2025 ജൂലൈ 31 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

ബാലൻസ് പരിശോധന പരിധി

നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഏതൊരു ഉപയോക്താവിനും ഒരു യുപിഐ ആപ്പിൽ നിന്നും പരമാവധി 50 തവണയാണ് ഇനി ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. ഒന്നിലധികം ആപ്പുകൾ ഉണ്ടെങ്കിൽ അവയിൽ വെവ്വേറെ 50 തവണ ബാലൻസ് പരിശോധിക്കാം. കൂടുതൽ തവണ ബാലൻസ് പരിശോധിക്കുന്നത് ഒഴിവാക്കാൻ വിജയകരമായ ഓരോ ഇടപാടിലും ബാങ്കുകൾ ഉപയോക്താവിൻ്റെ ലഭ്യമായ ബാലൻസ് വിവരങ്ങൾ അറിയിക്കേണ്ടതുണ്ടെന്നും അതിനാൽ ബാലൻസ് വീണ്ടും വീണ്ടും പരിശോധിക്കേണ്ടതില്ലെന്നും എൻ‌പി‌സി‌ഐ അറിയിച്ചു.

ഓട്ടോപേ സമയം

യുപിഐയിൽ പ്രവർത്തിക്കുന്ന ഓട്ടോപേ (നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, എസ്ഐപി പോലുള്ളവ) ഇനി യുപിഐ സെർവ്വറിലെ തിരക്കില്ലാത്ത സമയങ്ങളിലായിരിക്കും പ്രോസസ്സ് ചെയ്യുക. ഇതിലും ചില മാറ്റങ്ങളും സമയ ദൈർഘ്യവും ഉണ്ട്.

ലിങ്ക് ചെയ്‌ത അക്കൗണ്ട് 

ഇനി മുതൽ ഏതൊരു യുപിഐ ആപ്പിലൂടെയും ഒരു ദിവസം 25 തവണ മാത്രമേ ഉപയോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ നമ്പറുമായി ഏതൊക്കെ ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിക്കാൻ കഴിയൂ. ഉപഭോക്താവ് തന്നെ ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ മാത്രമേ ഇത് സംഭവിക്കൂ, കൂടാതെ ഉപഭോക്താവിൻ്റെ
സമ്മതത്തോടെ മാത്രമേ ഈ പ്രക്രിയ ആവർത്തിക്കൂ.