Amazon Prime Air: ഇനി ഓർഡർ ചെയ്തോളൂ,, സാധനം ഒരു മണിക്കൂറിൽ ഡ്രോൺ എത്തിക്കും, പുതുവഴികളുമായി ആമസോൺ
Drone delivery from Amazon Prime Air: ഓർഡർ ലഭിച്ചാൽ ഉപഭോക്താവിന്റെ വീടിനടുത്തുള്ള ഒരു യാർഡ് അല്ലെങ്കിൽ തുറസ്സായ സ്ഥലം സ്‌കാൻ ചെയ്യാൻ എംകെ30 ഡ്രോണുകൾക്ക് കഴിയും. അവ ഏകദേശം 13 അടി ഉയരത്തിൽ പറന്ന് പാക്കുകൾ കേടുപാടുകൾ സംഭവിക്കാതെ താഴെയിടും.
ന്യൂഡൽഹി: നിങ്ങൾ ഓർഡർ ചെയ്യുന്ന സാധനം പറന്നു വന്ന് മുറ്റത്ത് വീഴുന്നത് ഒന്നു സങ്കൽപിച്ചു നോക്കൂ. അതും ഒരു മണിക്കൂറിനുള്ളിൽ. സ്വപ്നമല്ല സത്യമാണ്. നിങ്ങൾ ഒരു ഐഫോൺ ഓർഡർ ചെയ്താൽ ഒരു മണിക്കൂറിനുള്ളിൽ കൈയ്യിൽ കിട്ടും. ഇതിനെല്ലാം പിന്നിൽ ആമസോൺ ആണ്. ആമസോൺ പുതുതായി ആരംഭിച്ച ഡ്രോൺ ഡെലിവറി സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.
പ്രൈം എയർ എന്നാണ് ആമസോണിന്റെ ( Amazon) ഈ പുതിയ സംവിധാനത്തിന്റെ പേര്. ഡെലിവറി സമയം ഒരു മണിക്കൂറായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പുതിയ സേവനം ആരംഭിച്ചിട്ടുള്ളത്. ഐഫോണുകളും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും നിലവിൽ ഡെലിവറി ചെയ്യുന്ന രീതി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. യു എസിലെ ടെക്‌സസ്, അരിസോണ തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഈ സേവനം ഇപ്പോൾ തന്നെ ലഭ്യമാണ്.
Exciting update in drone delivery from Amazon: Prime Air is now expanding its selection to include popular electronics with lithium-ion batteries, like phones, AirTags, and even grilling thermometers.
Customers who are in eligible areas for drone delivery in Texas and Arizona… pic.twitter.com/wQSpUTE4tu
— Amazon (@amazon) May 20, 2025
ഐ ഫോൺ, സാംസങ് ഗാലക്‌സി ഫോണുകൾ, എയർ പോഡുകൾ, എയർ ടാഗുകൾ, സ്മാർട്ട് റിങ്ങുകൾ, വിഡിയോ ഡോർബെല്ലുകൾ എന്നിവ പോലുള്ള ഉൽപ്പന്നങ്ങൾ ആമസോണിന്റെ പുതിയ എകെ 30 ഡ്രോണുകൾ ഉപയോഗിച്ച് ഡെലിവറി ചെയ്യാൻ കഴിയും. ഈ ഡ്രോണുകൾ ചിലപ്പോൾ വെറും 10 മിനിറ്റിനുള്ളിൽ ഉപയോക്താക്കൾക്ക് സാധനങ്ങൾ വീട്ടിലെത്തിക്കും എന്നതാണ് എടുത്തു പറയേണ്ട കാര്യം. ആമസോൺ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Also read – വീട്ടിൽ കറണ്ടില്ല.. ഫോണിൽ ചാർജ്ജുമില്ല…. വൈദ്യുതി ഇല്ലാതെ ഫോൺ ചാർജ്ജ് ചെയ്യാനും വഴിയുണ്ട്
ഓർഡർ ലഭിച്ചാൽ ഉപഭോക്താവിന്റെ വീടിനടുത്തുള്ള ഒരു യാർഡ് അല്ലെങ്കിൽ തുറസ്സായ സ്ഥലം സ്‌കാൻ ചെയ്യാൻ എംകെ30 ഡ്രോണുകൾക്ക് കഴിയും. അവ ഏകദേശം 13 അടി ഉയരത്തിൽ പറന്ന് പാക്കുകൾ കേടുപാടുകൾ സംഭവിക്കാതെ താഴെയിടും. നേരത്തെ ഡെലിവറി സ്ഥലങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ ക്യൂആർ കോഡുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ സ്ഥാനത്ത് എവിഡെയാണ് ഡെലിവറി ചെയ്യേണ്ടതെന്ന് ഡ്രോണുകൾ തന്നെ കണ്ടെത്തുന്നു എന്നതാണ് വലിയമാറ്റം.
ഇപ്പോൾ ഡ്രോൺ ഡെലിവറിക്കായി 60,000ലധികം ഭാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ ആമസോൺ തെരഞ്ഞെടുത്തിട്ടുണ്ട്. 2 കിലോയിൽ താഴെ ഭാരമുള്ള വസ്തുക്കളാണ് ഇത്തരത്തിൽ ഡ്രോൺ ഡെലിവറി ചെയ്യുക. ഈ സംവിധാനം നിലവിൽ യുഎസ് നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂവെങ്കിലും, ഉടൻ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ആഗോള വിപണികളിൽ എത്തുമെന്നാണ് പ്രതീക്ഷ.