Facebook feed control: ഇനി ഫേസ്ബുക്കിൽ ഇഷ്ടമല്ലാത്ത ഫീഡ് വരില്ല, മെറ്റാ അൽഗോരിതം അപ്ഡേറ്റ് എത്തുന്നു
Facebook new algorithm update: റീൽസ് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ, വീഡിയോയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എളുപ്പത്തിൽ തിരയാനായി എ.ഐ പിന്തുണയോടെയുള്ള സെർച്ച് നിർദ്ദേശങ്ങൾ ഇനി ലഭിക്കും. വീഡിയോയിൽ നിന്ന് പുറത്തുപോകാതെ തന്നെ കൂടുതൽ കാര്യങ്ങൾ അറിയാൻ ഇത് സഹായിക്കും.

Facebook Video Update
ന്യൂഡൽഹി: ഉപയോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് റീൽസ് (Reels) വീഡിയോകൾ കൂടുതൽ എത്തിക്കാനായി ഫേസ്ബുക്കിന്റെ അൽഗോരിതത്തിൽ (Algorithm) പുതിയ മാറ്റങ്ങൾ വരുത്തി മെറ്റ (Meta). വീഡിയോ കാണുന്നവരുടെ എണ്ണം 20% വർധിച്ച സാഹചര്യത്തിലാണ് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം നൽകാൻ ഈ നീക്കം.
പുതിയ അപ്‌ഡേറ്റിൽ ഉപയോക്താക്കൾക്ക് അവർ കാണാൻ ആഗ്രഹിക്കുന്ന വീഡിയോകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം നൽകും. കൂടാതെ, എ.ഐ (AI) ഉപയോഗിച്ചുള്ള സെർച്ച് നിർദ്ദേശങ്ങളും സുഹൃത്തുക്കളുമായി സംവദിക്കാൻ പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ മാറ്റങ്ങൾ?
- ഓരോ വ്യക്തിയുടെയും താൽപ്പര്യങ്ങൾ നന്നായി മനസ്സിലാക്കി കൂടുതൽ ആകർഷകമായ വീഡിയോകൾ കാണിക്കുന്നതിനായി ഫേസ്ബുക്കിന്റെ എഞ്ചിൻ പരിഷ്കരിച്ചു.
- ചെറിയ റീലുകളും, ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോകളും ഉൾപ്പെടെ എല്ലാത്തരം വീഡിയോകൾക്കും ഇത് ബാധകമാകും.
- ഒരു റീൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് “താൽപര്യമില്ല” എന്ന് രേഖപ്പെടുത്താനുള്ള എളുപ്പവഴികൾ നൽകി. ഇത് നിങ്ങൾക്കിഷ്ടമുള്ളതരം വീഡിയോകൾ മാത്രം കാണിക്കാൻ അൽഗോരിതത്തെ സഹായിക്കും.
- ഇഷ്ടപ്പെട്ട റീലുകളും പോസ്റ്റുകളും പിന്നീട് കാണാനായി ‘സേവ്’ചെയ്യാനുള്ള പുതിയ ഫീച്ചറും ഉൾപ്പെടുത്തി.
- നിങ്ങളുടെ സുഹൃത്തുക്കൾ ലൈക്ക് ചെയ്ത വീഡിയോകളിൽ ചെറിയ ഐക്കണുകളായി ഇത് കാണിക്കും. ഈ ഐക്കണിൽ ടാപ്പ് ചെയ്താൽ ഉടൻ തന്നെ സുഹൃത്തുമായി ആ വീഡിയോയെക്കുറിച്ച് ഒരു സ്വകാര്യ ചാറ്റ് ആരംഭിക്കാൻ സാധിക്കും. ഇത് ആളുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും
- റീൽസ് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ, വീഡിയോയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എളുപ്പത്തിൽ തിരയാനായി എ.ഐ പിന്തുണയോടെയുള്ള സെർച്ച് നിർദ്ദേശങ്ങൾ ഇനി ലഭിക്കും. വീഡിയോയിൽ നിന്ന് പുറത്തുപോകാതെ തന്നെ കൂടുതൽ കാര്യങ്ങൾ അറിയാൻ ഇത് സഹായിക്കും.
- വീഡിയോകൾ വഴി ആളുകൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്ന ഈ കാലത്ത്, ഫേസ്ബുക്കിലെ അനുഭവം കൂടുതൽ വ്യക്തിഗതമാക്കാനും സംവേദനാത്മകമാക്കാനുമുള്ള മെറ്റയുടെ ശ്രമങ്ങളാണ് ഈ പുതിയ അപ്ഡേറ്റുകൾ.